Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
Reimer-Tieman reactionറീമര്‍-റ്റീമാന്‍ അഭിക്രിയ.ഫീനോളിക ആല്‍ഡിഹൈഡുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന അഭിക്രിയ. ഫിനോള്‍, ക്ലോറോഫോം എന്നീ അഭികാരകങ്ങള്‍ ഒരു ക്ഷാരലായനിയുടെ സാന്നിദ്ധ്യത്തില്‍ ചൂടാക്കുമ്പോള്‍ മുഖ്യമായും സാലിസിലാല്‍ഡിഹൈഡ്‌ ഉണ്ടാകുന്നു.
relational databaseറിലേഷണല്‍ ഡാറ്റാബേസ്‌ . പരസ്‌പര ബന്ധമുള്ള ഡാറ്റാ ടേബിളുകളെ അവയുടെ ബന്ധം നിലനിര്‍ത്തിക്കൊണ്ട്‌ സൂക്ഷിക്കാവുന്ന തരം ഡാറ്റാബേസ്‌. ഉദാ: sql, oracle.
relative atomic massആപേക്ഷിക അറ്റോമിക ദ്രവ്യമാനം.ഒരു മൂലകത്തിന്റെ ഒരാറ്റത്തിന്റെ ദ്രവ്യമാനം ഒരു കാര്‍ബണ്‍-12 ആറ്റത്തിന്റെ ദ്രവ്യമാനത്തിന്റെ 1/12 ഭാഗത്തിന്റെ എത്ര മടങ്ങാണ്‌ എന്നു കാണിക്കുന്ന സംഖ്യ.
relative densityആപേക്ഷിക സാന്ദ്രത. ഒരു പദാര്‍ത്ഥത്തിന്റെ സാന്ദ്രതയും 40C യിലുള്ള ജലത്തിന്റെ സാന്ദ്രതയും തമ്മിലുള്ള അനുപാതം. പദാര്‍ഥത്തിന്റെ താപനില പ്രസ്‌താവിച്ചിട്ടില്ലെങ്കില്‍ 200C ആയെടുക്കണം. വിശിഷ്‌ട സാന്ദ്രത ( specific density) എന്ന പദമാണ്‌ സമാനാര്‍ഥത്തില്‍ മുമ്പ്‌ ഉപയോഗിച്ചിരുന്ന പദം.
relative humidityആപേക്ഷിക ആര്‍ദ്രത.നിശ്ചിതാനുപാതത്തില്‍ അന്തരീക്ഷത്തില്‍ അടങ്ങിയിട്ടുള്ള ജലബാഷ്‌പത്തിന്റെ യഥാര്‍ഥ മര്‍ദവും അന്തരീക്ഷം ജലബാഷ്‌പത്താല്‍ പൂരിതമായിരിക്കുമ്പോഴുണ്ടാകുന്ന ബാഷ്‌പമര്‍ദവും തമ്മിലുള്ള അനുപാതം.
relative permeabilityആപേക്ഷിക കാന്തിക പാരഗമ്യത.-
relative permittivityആപേക്ഷിക വിദ്യുത്‌പാരഗമ്യത.-
relaxation timeവിശ്രാന്തികാലം.സന്തുലനാവസ്ഥയിലുള്ള ഒരു വ്യവസ്ഥ ഒന്നോ അതിലധികമോ പ്രാചലത്തില്‍ (ഉദാ: താപനില, മര്‍ദം) ഉണ്ടാകുന്ന ദ്രുതമാറ്റം മൂലം പ്രക്ഷുബ്‌ധമായാല്‍ സന്തുലനത്തിലേക്ക്‌ തിരിച്ചെത്താന്‍ വേണ്ട സമയം.
release candidateറിലീസ്‌ കാന്‍ഡിഡേറ്റ്‌.ഒരു സോഫ്‌റ്റ്‌വെയര്‍ പൂര്‍ണ്ണമാകുന്നതിനു മുമ്പ്‌ അവയിലെ തെറ്റുകള്‍ കണ്ടെത്താനായി ടെസ്റ്റിംഗിനായി നല്‍കുന്ന സോഫ്‌റ്റ്‌വെയര്‍ വെര്‍ഷന്‍
relief mapറിലീഫ്‌ മേപ്പ്‌.ഭൂപ്രദേശങ്ങളുടെ നിമ്‌നോന്നതികളെ പ്രദര്‍ശിപ്പിക്കുന്ന ഭൂപടം. സമോച്ച രേഖകള്‍, ഹാച്ചേഴ്‌സ്‌, ഷേഡിങ്ങ്‌ എന്നീ ഉപാധികളാണ്‌ നിമ്‌നോന്നതാവസ്ഥയെ കാണിക്കുന്നതിന്‌ ഉപയോഗിക്കുന്നത്‌.
rem (phy)റെം.radiation equivalent man എന്നതിന്റെ ചുരുക്കം. ഉന്നത ഊര്‍ജമുള്ള ഒരു റാഡ്‌ എക്‌സ്‌ വികിരണം പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്റെ ശരീരത്തിലുണ്ടാക്കുന്ന വിനാശത്തിന്‌ തുല്യമായ വിനാശം ഉണ്ടാക്കാന്‍ കഴിയുന്ന ഏതൊരു വികിരണത്തിന്റെയും അളവ്‌ എന്ന്‌ നിര്‍വചനം. 5 റെമില്‍ കൂടുതല്‍ ഒരു വര്‍ഷത്തില്‍ ഏല്‍ക്കുന്നത്‌ അപകടകരമാണ്‌ എന്ന്‌ കണക്കാക്കിയിരിക്കുന്നു. 1 റെം=0.01 സീവര്‍ട്ട്‌
remainder theoremശിഷ്‌ടപ്രമേയം.f(x)=(x-a) g(x)+f(a) എന്ന സമവാക്യത്തില്‍ പ്രതിപാദിക്കപ്പെടുന്ന പ്രമേയം. a ഒരു സ്ഥിരാങ്കമായിരിക്കെ, f(x) എന്ന ബഹുപദത്തെ ( x-a) കൊണ്ടു ഹരിച്ചാല്‍ കിട്ടുന്ന ശിഷ്‌ടം, x=a ആകുമ്പോഴുള്ള f(x) ന്റെ മൂല്യമാണ്‌ എന്നാണ്‌ ഇതിന്റെ അര്‍ഥം. ഉദാ: 3x2-4x+5 എന്ന ബഹുപദത്തെ x-3 കൊണ്ട്‌ ഹരിച്ചാല്‍ 3(3) 2 -4(3)+5=20 ആണ്‌ ശിഷ്‌ടം.
remote sensingവിദൂര സംവേദനം.ഒരു വസ്‌തുവിനെക്കുറിച്ചോ പ്രദേശത്തെക്കുറിച്ചോ നേരിട്ടുള്ള സമ്പര്‍ക്കമില്ലാതെ ദൂരെനിന്നും ഉപകരണങ്ങളുടെ സഹായത്തോടെ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കുന്ന രീതി. വിദ്യുത്‌കാന്തിക തരംഗങ്ങള്‍, മുഖ്യമായും ഇന്‍ഫ്രാറെഡ്‌ ഉപയോഗിച്ചാണ്‌ വിദൂര സംവേദനം നടത്തുന്നത്‌.
renal portal systemവൃക്ക നിര്‍വാഹികാ വ്യൂഹം.ശരീരത്തിന്റെ പശ്ചാത്‌ ഭാഗത്തെ (പിന്‍കാലുകളിലെയും വാലിലെയും) കാപില്ലറികളില്‍ നിന്നുള്ള രക്തം വൃക്കയിലെ കാപില്ലറികളില്‍ എത്തിക്കുന്ന സിരാവ്യൂഹം. മത്സ്യങ്ങള്‍, ഉഭയവാസികള്‍, ചില ഉരഗങ്ങള്‍ ഇവയില്‍ കാണപ്പെടുന്നു.
render റെന്‍ഡര്‍.പ്രാഗ്രാമിലുള്ള നിര്‍ദ്ദേശമനുസരിച്ച്‌ ഒരു പുതിയ 3D ചിത്രമോ വീഡിയോ ദൃശ്യമോ കൃത്രിമമായി നിര്‍മ്മിക്കുന്ന പ്രക്രിയ.
reninറെനിന്‍.1. വൃക്കയുടെ afferent glomerular vessels ഉത്‌പാദിപ്പിക്കുന്ന എന്‍സൈം. രക്തത്തില്‍ നേരിട്ടുകലരുന്ന ഇതിനെ ഒരു ഹോര്‍മോണ്‍ ആയും പരിഗണിക്കാറുണ്ട്‌. കരളിലെ ഒരു പ്രാട്ടീനുമായി കലര്‍ന്ന്‌ ആന്‍ജിയോ ടെന്‍സിന്‍ ഉണ്ടാവുന്നു. അഡ്രീനല്‍ഗ്രന്ഥികള്‍ അല്‍ഡോസ്റ്റീറോണ്‍ എന്ന ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കുന്നത്‌ ഇതിന്റെ പ്രരണയാലാണ്‌. 2. ആമാശയ രസത്തില്‍ അടങ്ങിയിരിക്കുന്ന എന്‍സൈം. പാലിലെ കേസിനോജന്‍ എന്ന പ്രാട്ടീനിനെ കേസിന്‍ ആയി വിഘടിപ്പിക്കുന്നു. സസ്‌തനികളുടെ കുഞ്ഞുങ്ങളില്‍ ഈ എന്‍സൈം കൂടുതല്‍ സ്രവിക്കപ്പെടുന്നുണ്ട്‌.
replacement therapyപുനഃസ്ഥാപന ചികിത്സ.ഒരു ജനിതക രോഗ ഫലമായി ശരീരത്തില്‍ നിര്‍മ്മിക്കപ്പെടാതെ പോകുന്ന ഹോര്‍മോണോ കോ ഫാക്‌റ്ററോ മറ്റ്‌ രാസഘടകങ്ങളോ പകരമായി നല്‍കിയുള്ള ചികിത്സാ രീതി.
replication forkവിഭജനഫോര്‍ക്ക്‌.ഡിഎന്‍എ വിഭജിക്കുമ്പോള്‍ വിഭജനം നടക്കുന്ന Y ആകൃതിയിലുള്ള ഭാഗം.
representative elementsപ്രാതിനിധ്യമൂലകങ്ങള്‍.കുലീന വാതകങ്ങള്‍ ഉള്‍പ്പെടെ S ബ്ലോക്കിലെയും P ബ്ലോക്കിലെയും മൂലകങ്ങള്‍ക്ക്‌ പൊതുവായി പറയുന്ന പേര്‍.
representative fractionറപ്രസന്റേറ്റീവ്‌ ഫ്രാക്‌ഷന്‍.ഭൂമിയിലെ രണ്ടു സ്ഥാനങ്ങള്‍ തമ്മിലുള്ള യഥാര്‍ഥ ദൂരവും ഭൂപടത്തില്‍ ഇതേ രണ്ടു സ്ഥാനങ്ങള്‍ തമ്മിലുള്ള ദൂരവും തമ്മിലുള്ള അനുപാതം. ഇത്‌ മേപ്പിന്റെ തോതിനെ സൂചിപ്പിക്കുന്നു.
Page 235 of 301 1 233 234 235 236 237 301
Close