പ്രതിഫലനം.
തരംഗങ്ങളോ കണങ്ങളോ ഒരു മാധ്യമത്തില്‍ നിന്ന് മറ്റൊന്നിന്റെ പ്രതലത്തില്‍ പതിക്കുമ്പോള്‍ അതിര്‍ത്തിയില്‍ വെച്ച് ആദ്യമാധ്യമത്തിലേക്ക് തന്നെ തിരിച്ചുപോരുന്നത്. അതിര്‍ത്തിയില്‍ വീഴുന്ന ബിന്ദുവിലൂടെ വരയ്‌ക്കുന്ന ലംബവും പതനദിശയും തമ്മിലുണ്ടാകുന്ന കോണിന് പതനകോണ്‍ എന്ന് പേര്‍. അതേ ലംബവും പ്രതിഫലിതദിശയും തമ്മിലുണ്ടാകുന്ന കോണ്‍ ആണ് പ്രതിഫലന കോണ്‍ ( ρ).