ഫിസിക്സ് നോബലിന് വീണ്ടും പ്രകാശത്തിളക്കം

Nobel_Physics_2014
ഇസാമു അകാസാകി, ഹിരോഷി അമാനോ, ഷുജി നകാമുറ

ഇത്തവണ പ്രകാശത്തെ തേടി നോബല്‍ വീണ്ടും എത്തിയിരിക്കുന്നു. കൂടുതല്‍ ഊര്‍ജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡ യോഡുകള്‍ (എല്‍ ഇ ഡി) വികസിപ്പിച്ചതിന് ജാപ്പനീസ് – അമേരിക്കന്‍ ശാസ്ത്രകാരന്മാര്‍ക്കാണ് ഈ വര്‍ഷത്തെ ഫിസിക്സ് നോബല്‍. ജപ്പാനിലെ അഗോയ സര്‍വകലാശാലയിലെ പ്രൊഫസര്‍മാരായ ഇസാമു അകാസാകി, ഹിരോഷി അമാനോ എന്നിവരും അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ.ഷുജി നകാമുറയും സമ്മാനത്തുക പങ്കു വയ്ക്കും.

1905 ല്‍ പ്ര­കാശ ഭൌ­തിക പ്ര­ഭാ­വം (Photoelectric Effect) തൃ­പ്തി­ക­ര­മാ­യി വി­ശ­ദീ­ക­രി­ക്കു­ക­യും ക്ലാ­സി­ക്കല്‍ ഭൌ­തി­ക­ത്തി­നെ ഒന്ന് പി­ടി­ച്ചു കു­ലു­ക്കു­ക­യും ചെ­യ്ത ഏതാ­നും പ്ര­ബ­ന്ധ­ങ്ങള്‍ ആല്‍­ബര്‍­ട്ട് ഐന്‍­സ്റ്റീന്‍ അവ­ത­രി­പ്പി­ക്ക­യു­ണ്ടാ­യി. ഇതി­നെ അനു­സ്മ­രി­ച്ച് നൂ­റു വര്‍­ഷ­ങ്ങള്‍­ക്കി­പ്പു­റം 2005ല്‍ ലോ­ക­മെ­മ്പാ­ടും അന്താ­രാ­ഷ്‌­ട്ര ഭൌ­തിക ശാ­സ്ത്ര വര്‍­ഷ­മാ­യി ആച­രി­ച്ചു. ആ വര്‍­ഷം തന്നെ അമേ­രി­ക്കന്‍ – ജര്‍­മന്‍ ശാ­സ്ത്ര­കാ­ര­ന്മാ­രായ റോ­യി ഗ്ലൌ­ബര്‍, ജോണ്‍ ഹാള്‍, തി­യോ­ഡോര്‍ ഹാന്‍­ഷ്‌ എന്നി­വര്‍ അതേ മേ­ഖ­ല­യില്‍ തന്നെ ക്വാ­ണ്ടം പ്ര­കാ­ശ­ശാ­സ്ത്ര പഠ­ന­ങ്ങള്‍­ക്ക് നോ­ബല്‍ നേ­ടി­യെ­ടു­ത്ത­ത് ശ്ര­ദ്ധേ­യ­മാ­യി­രു­ന്നു­.

ഐന്‍­സ്റ്റീന്‍ 1922ല്‍ ­നോ­ബല്‍ സമ്മാ­നം­ നേ­ടു­ന്ന­തും ഫോ­ട്ടോ ഇല­ക്ട്രി­ക് പ്ര­ഭാ­വം വി­ശ­ദീ­ക­രി­ച്ച­തി­നാ­ണ്. ഏ­ഴു വര്‍­ഷ­ങ്ങള്‍­ക്കി­പ്പു­റം ഈ വര്‍­ഷ­ത്തെ ഭൌ­തി­ക­ശാ­സ്ത്ര നോ­ബല്‍ പു­ര­സ്കാ­രം പ്ര­കാ­ശ­ത്തി­ന്റെ ക്വാ­ണ്ടം സം­വി­ധാ­ന­ങ്ങ­ളെ അഥ­വാ ദ്ര­വ്യ­ത്തി­ന്റെ­യും പ്ര­കാ­ശ­ത്തി­ന്റെ­യും അടി­സ്ഥാന ഘട­ക­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള ശാ­സ്ത്ര ഗവേ­ഷ­ണ­ങ്ങ­ളില്‍ നിര്‍­ണാ­യ­ക­മായ സം­ഭാ­വ­ന­കള്‍ക്കായിരുന്നു 2012 ലെ നോബല്‍.

ചുവപ്പ് , പച്ച നിറങ്ങളില്‍ ഉള്ള എല്‍ ഇ ഡികള്‍ തൊള്ളായിരത്തി അറുപതുകളില്‍ തന്നെ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞെങ്കിലും നീല ഡയോഡുകള്‍ നിര്‍മിച്ച് അവയെ സംയോജിപ്പിച്ച് കൂടുതല്‍ പ്രകാശ ക്ഷമതയും ആയുസുമുള്ള ധവള വെളിച്ച ഡയോഡുകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനുള്ള ശ്രമങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ തുടങ്ങിയിരുന്നു എങ്കിലും ഒട്ടേറെ തവണ നടത്തിയ പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് വിജയം വരിക്കാന്‍ കഴിഞ്ഞത്. അകാസാകിയും അമാനോയും ചേര്‍ന്നു കൊണ്ട് അഗോയ സര്‍വകലാശാലയിലും നകാമുറ ജപ്പാനിലെ ടോക്കുഷിമയിലുള്ള നിഷിയ കെമിക്കല്‍സ് എന്ന കമ്പനിയിലും നടത്തിയ ദീര്‍ഘമായ ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒടുവിലാണ് കൂടുതല്‍ കാര്യക്ഷമമായ വെള്ള വെളിച്ചം തൂവുന്ന എല്‍ ഇ ഡയോഡുകള്‍ നിര്‍മിച്ചെടുത്തത്.ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ പ്രകാശ സ്രോതസുകള്‍ എല്‍ ഇ ഡി ബള്‍ബുകള്‍ ആയിരിക്കും എന്നാണ് പ്രവചനം.

കൂടുതല്‍ ഈടുറ്റതും ഊര്‍ജക്ഷമതയുള്ളതുമായതിനാല്‍ എല്‍ ഇ ഡി സാങ്കേതികവിദ്യയുടെ മെച്ചം സ്മാര്‍ട്ട് ഫോണുകള്‍ മുതല്‍ യുദ്ധമുന്നണികളില്‍ വരെ ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു. ഫ്ലൂറസെന്റ്‌ ബള്‍ബുകളുടെ ആയുസ് പതിനായിരം മണിക്കൂറും ഇന്‍കാന്‍ഡസെന്റ്‌ സ്രോതസ്സുകളുടെത് ആയിരം മണിക്കൂറും മറ്റും ആയിരിക്കെ എല്‍ ഇ ഡി പ്രകാശ സ്രോതസ്സുകള്‍ ഒരു ലക്ഷം മണിക്കൂറുകള്‍ക്ക് മുകളില്‍ പ്രവര്‍ത്തിക്കാന്‍ കാര്യക്ഷമതയുളളവയാണ്.

കുറഞ്ഞ വൈദ്യുത/ഊര്‍ജ ഉപഭോഗം വഴി കൂടുതല്‍ ലൂമിനസ് ഫ്ലക്സ് (നിര്‍ദിഷ്‌ടദിശയില്‍ കിരണം വമിക്കുന്ന പ്രകാശത്തിന്റെ അളവ്‌) നല്‍കുന്ന തരം പ്രകാശ സ്രോതസ്സുകള്‍ ഇതുവഴി സാധ്യമാകും. ഒരു എല്‍ ഇ ഡി പ്രകാശ സ്രോതസ്സിന്റെ ഊര്‍ജ – കാര്യക്ഷമത പതിനാറു സാധാരണ ബള്‍ബുകള്‍ക്കും എഴുപതു ഫ്ലൂറസെന്റ്‌ ബള്‍ബുകള്‍ക്കും തുല്യമാണെന്നാണ് കണക്കാക്കുന്നത്. കുറച്ചുകൂടി വിശദമാക്കിയാല്‍ഒരു എല്‍ ഇ ഡി പ്രകാശ സ്രോതസ്സിന്റെ ഊര്‍ജ – കാര്യക്ഷമത 300 യൂണിറ്റുകളാണെങ്കിൽ (lm/W) സാധാരണ ബള്‍ബുകൾക്ക്  അത്  പതിനാറും , ഫ്ലൂറസെന്റ്‌ ബള്‍ബുകള്‍ക്ക്‌  എഴുപതും ആകുന്നു. ലോകത്തെ മുഴുവന്‍ ഊര്‍ജ ഉത്പാദനത്തിന്‍റെ നാലിലൊന്ന് പ്രകാശ സ്രോതസ്സുകള്‍ക്കായി ഉപയോഗിക്കുന്നതിനാല്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ ഭീമമായ ഊര്‍ജ ലാഭം ഇതു വഴിയുണ്ടാകും.

വെളിച്ചവിപ്ലവം സാദ്ധ്യമാക്കിയതില്‍ നീല എല്‍ ഇ ഡി കള്‍ക്കുള്ള പങ്ക് നോബല്‍ സമ്മാന ലബ്ധിയോടെ ആദരിക്കപ്പെട്ടിരികുകയാണ്. സ്റ്റോക്ക് ഹോമില്‍ ഡിസംബര്‍ പത്തിനു നടക്കുന്ന ചടങ്ങില്‍ നോബല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. രസതന്ത്രത്തിലെ നോബല്‍ സമ്മാനങ്ങള്‍ നാളെ പ്രഖ്യാപിക്കും

[divider]

അവലംബം : നോബല്‍പ്രൈസ്.ഒാര്‍ഗ്

തയ്യാറാക്കിയത് : [author image=”http://luca.co.in/wp-content/uploads/2014/10/vs-Syam.jpg” ]വി.എസ്. ശ്യാം
https://plus.google.com/+VSShyam[/author]

Leave a Reply