Read Time:5 Minute
Nobel_Chem
എറിക് ബെറ്റ്സിഗ്, വില്ല്യം മോര്‍നര്‍, സ്റ്റെഫാന്‍ ഹെല്‍

പരമ്പരാഗത ദൂരദര്‍ശിനികളുടെ പരിധിയ്ക്കും അപ്പുറത്തേക്ക് കടന്നു ചെല്ലാന്‍ നമ്മെ പര്യാപ്തമാക്കിയ അതിസൂക്ഷ്മ ഫ്ലൂറസെന്റ്‌ മൈക്രോസ്കോപ്പി വികസിപ്പിച്ചെടുത്ത അമേരിക്കന്‍ ശാസ്ത്രജ്ഞരായ എറിക് ബെറ്റ്സിഗ്, വില്ല്യം മോര്‍നര്‍ എന്നിവരും ജര്‍മന്‍ ജൈവ രസതന്ത്രജ്ഞനായ സ്റ്റെഫാന്‍ ഹെലും ഈ വര്‍ഷത്തെ നോബല്‍ സമ്മാനം പങ്കിട്ടു. നൂറു വര്‍ഷത്തെ രസതന്ത്ര നോബല്‍ സമ്മാനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ പകുതിയോളം ജൈവ രസതന്ത്ര ശാസ്ത്രജ്ഞരും മറ്റു സമാനശാഖകളും   നേടിയെടുത്തതായി കാണാം. 2014 ലെ രസതന്ത്ര നോബല്‍ സമ്മാനങ്ങളും അങ്ങിനെ തന്നെ.

പരമ്പരാഗത ദൂരദര്‍ശിനികള്‍ വഴി  പ്രകാശത്തിന്റെ പകുതി തരംഗ ദൈര്‍ഘ്യത്തിന് അപ്പുറത്തേക്കുള്ള ചിത്രങ്ങളെ വ്യക്തമായി കാണുവാന്‍ നമുക്കു സാധിച്ചിരുന്നില്ല. ജൈവ – രസതന്ത്ര പ്രവര്‍ത്തനങ്ങളെയും പ്രതി പ്രവര്‍ത്തനങ്ങളേയും മറ്റും വിശദമായി മനസിലാക്കുന്നതിന്‌ ഇതു വളരെ വലിയ പരിമിതിയായി ഏറെക്കാലം നിലനിന്നു.ജര്‍മന്‍ ശാസ്ത്രകാരനും കാള്‍ സീസ് ലെന്‍സുകളുടെ സ്ഥാപകനും ആയ  ഏണ്‍സ്റ്റ് ആബെ 1873 ല്‍ സൂക്ഷ്മദര്‍ശിനികള്‍ക്ക് കാട്ടിത്തരാവുന്ന ദൃശ്യങ്ങള്‍ക്കുള്ള പരിധി 0.2 മൈക്രോമീറ്റര്‍ (ഒരു മില്ലിമീറ്ററിന്റെ ആയിരത്തില്‍ ഒരംശം) വരെ മാത്രമാണെന്നുള്ള കണ്ടെത്തല്‍  മുന്നോട്ടു വച്ചു. ഏതാണ്ട് ഒരു നൂറ്റാണ്ടില്‍ പുറത്ത് ഈ അതിരിനു പുറത്തേക്കു കടന്നു ചെല്ലാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ നമുക്കു കഴിഞ്ഞിരുന്നില്ല. ഈ രംഗത്തെ മാറ്റത്തിനു നാന്ദിയായത് 1994 ല്‍ സ്റ്റെഫാന്‍ ഹെല്‍ ‘സ്റ്റെഡ്’ (Stimulated Emission Depletion) മൈക്രോസ്കോപ്പി വികസിപ്പിക്കുന്നതോടെയാണ്.  വിശിഷ്‌ട ധവളപ്രകാശം ഉണ്ടാക്കാന്‍ കഴിവുള്ള ഫ്ലൂറോഫോര്‍  സംയുക്തംങ്ങളുടെ സഹായത്തോടെ   അതി വിശ്ലേഷിത സൂക്ഷ്മ ദര്‍ശിനികള്‍ നിര്‍മിക്കുവാന്‍ നമുക്കായി. തൊണ്ണൂറുകളുടെ അവസാനത്തോടെ നാനോ തലങ്ങളില്‍ (മില്ലിമീറ്ററിന്റെ പത്തു ലക്ഷത്തില്‍ ഒരംശം) കൂടുതല്‍ സൂക്ഷ്മതയും വ്യക്തതയും ഉള്ള ദൃശ്യങ്ങള്‍ ലഭ്യമാക്കുവാന്‍ ഈ കണ്ടുപിടിത്തങ്ങള്‍ക്ക് കഴിഞ്ഞു.

ഇതോടൊപ്പം തന്നെ കഴിഞ്ഞ ദശകത്തില്‍ എറിക്കും മോര്‍നറും ചേര്‍ന്നു വികസിപ്പിച്ച ഏക തന്മാത്രാ മൈക്രോസ്കോപ്പി കൂടി വ്യാപകമായതോടെ സൂക്ഷ്മ തലത്തിലെ പഠനങ്ങളെ മൈക്രോ പരിധിയില്‍ നിന്നും നാനോ പരിധിയിലേക്ക് എത്തിച്ചു  ആബെയുടെ പരിധിയെ മറികടക്കാന്‍ ശാസ്ത്ര ലോകത്തിനായി ജൈവ രസതന്ത്രം , ആരോഗ്യമേഖല എന്നിവിടങ്ങളില്‍ വലിയ വിപ്ലവം ഇതുണ്ടാക്കി.അതി വിശ്ലേഷിത സൂക്ഷ്മ ദര്‍ശിനികള്‍ വഴി  രോഗനിര്‍ണയം, ജൈവകോശ – നാഡീവ്യൂഹപഠനങ്ങള്‍ തുടങ്ങിയ മേഖലകളില്‍  ജൈവ തന്മാത്രകളെ നശിപ്പിക്കതെയോ അവയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതെയോ സൂക്ഷ്മ തലങ്ങളില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും അവയെ വിധേയമാക്കാന്‍ കഴിയും .

അമേരിക്കയിലെ ഹോവാര്‍ഡ് ഹ്യൂഗസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനാണ് എറിക് ബെറ്റ് സിഗ്. സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലാണ് പ്രൊഫ.മോര്‍നര്‍ പ്രവര്‍ത്തിക്കുന്നത്. ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ബയോഫിസിക്കല്‍ കെമിസ്ട്രി ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടര്‍ ആണ് പ്രൊഫ.സ്റ്റെഫാന്‍ ഹെല്‍.

[divider]

അവലംബം : നോബല്‍പ്രൈസ്.ഒാര്‍ഗ്

തയ്യാറാക്കിയത് : [author image=”http://luca.co.in/wp-content/uploads/2014/10/vs-Syam.jpg” ]വി.എസ്. ശ്യാം
https://plus.google.com/+VSShyam[/author]

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഫിസിക്സ് നോബലിന് വീണ്ടും പ്രകാശത്തിളക്കം
Next post ഔഷധ മേഖല കൂടുതല്‍ പ്രതിസന്ധികളിലേക്ക്
Close