Read Time:8 Minute
എൻ. സാനു
എന്‍. സാനു

യുനെസ്കോയുടെ ‘ലോക പൈതൃക പട്ടികയിൽ’ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമാണ് രാജസ്ഥാനിലെ ജയ്‍പൂരിൽ നിർമ്മിച്ചിട്ടുള്ള ജന്തർ മന്തർ. ജയ്‍പൂർ നഗരത്തിന്റെ സ്ഥാപകനായിരുന്ന സവായ് ജയ് സിംഗാണ് 1724 നും 1734 നും ഇടയിൽ ജന്തർ മന്തർ നിർമ്മിച്ചത്. സമയം അളക്കാനും ഗ്രഹണം പ്രവചിക്കാനും നക്ഷത്രങ്ങളുടെ സ്ഥാനം ആപേക്ഷിക ചലനം എന്നിവ നിരീക്ഷിക്കുന്നതിനും സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനും ഉതകുന്ന 19 ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഖഗോളങ്ങളുടെ നിരീക്ഷണം നഗ്നനേത്രങ്ങളാൽ സാധ്യമാക്കുന്ന തരത്തിലാണ് ഇതിന്റെ നിർമ്മിതി. ലോകത്തിലെ ഏറ്റവും വലിയ ശിലാനിർമ്മിതമായ സൂര്യഘടികാരം ഇവിടെ സ്ഥിതിചെയ്യുന്നു. ടോളമിയുടെ സ്ഥാനീയ ജ്യോതിശാസ്ത്രരീതിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ജയ്‍പൂരിലെ പ്രസിദ്ധമായ ഹവാ മഹലിനടുത്തായാണ് ജന്തർ മന്തർ സ്ഥിതിചെയ്യുന്നത്.

സംസ്കൃതവാക്കുകളായ യന്ത്ര (ഉപകരണം), മന്ത്ര (കണക്കുകൂട്ടൽ) എന്നിവയിൽ നിന്നാണ് ജന്തർ മന്തർ എന്ന പേരുണ്ടായത്. ഖഗോളസ്ഥാനങ്ങൾ നിർണ്ണയിക്കുന്നതിന് അന്ന് പ്രയോഗത്തിലുണ്ടായിരുന്ന പട്ടികകളിലെ അളവുകളും യഥാർത്ഥ നീരീക്ഷണ സ്ഥാനങ്ങളും തമ്മിലുണ്ടായിരുന്ന പൊരുത്തക്കേട് പരിഹരിക്കാൻ വേണ്ടിയാണ് ഇത്തരം ഒരു നിരീക്ഷണാലയം നിർമ്മിക്കപ്പെട്ടത്. വിവിധ രാജാക്കൻമാരുടെ കാലഘട്ടങ്ങളിലായി പലതരം ഉയർച്ചതാഴ്ചകൾ നേരിട്ടാണ് ഈ നിരീക്ഷണാലയം നിലനിന്നു പോന്നിട്ടുള്ളത്. താഴെ പറയുന്ന ഉപകരണങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.

ലഘുസാമ്രാട്ട് യന്ത്രം – സമയം അളക്കാനുപയെഗിക്കുന്ന ചെറിയ ഒരു സൂര്യഘടികാരം.

1. ചക്രയന്ത്രം – ഘടികാരസൂചിയുടെ നിഴൽ വീഴുന്ന നാല് അർദ്ധവൃത്തങ്ങളാണ്  ഇതിന്റെ ഭാഗങ്ങള്‍. നിഴലിന്റെ സ്ഥാനമാറ്റത്തിനനുസരിച്ച് സമയം കണക്കാക്കാൻ സാധിക്കുന്നു.

2. ദക്ഷിണഭിത്തിയന്ത്രം – ഖഗോളങ്ങളുടെ     ഉന്നതി, ഉച്ചസ്ഥാനം, ശീർഷബിന്ദുവിൽ     നിന്നുള്ള ദൂരം എന്നിവ കണക്കാക്കാക്കാൻ ഉപയോഗിക്കുന്നു.

3. ദിഗംശയന്ത്രം – രണ്ട് ഏകകേന്ദ്രവൃത്തങ്ങളുടെ മധ്യത്തിലാി സ്ഥിതിചെയ്യുന്ന ഒരു സ്തംഭം, ഇത് സൂര്യന്റെ ദിഗംശം കണക്കാക്കുന്നതിനും ഉദയാസ്തമയങ്ങൾ പ്രവചിക്കുന്നതിനും ഉപയോഗിക്കുന്നു.

4. ദിശാ യന്ത്രം

5. ധ്രുവദർശക പട്ടിക – ധ്രുവനക്ഷത്രത്തിന്റെ സ്ഥാനം കണ്ടെത്താൻ ഉപയോഗിക്കുന്നു.

6. ജയ് പ്രകാശ യന്ത്രം – അർദ്ധഗോളാകാരമായ രണ്ട് സൂര്യഘടികാരങ്ങൾ ചേർന്ന നിർമ്മിതി, ആകാശത്തിന്റെ ഒരു തലതിരിഞ്ഞ പ്രതിബിംബം മാര്‍ബിൾ ഫലകങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്നു. നിരീക്ഷകന് ഇതിനുള്ളിൽ ഇറങ്ങി നടന്ന് ഉന്നതി (altitude), ദിഗംശം (azimuth), ഹോരകോണം (Hour angle), അവനമനം (Declination) എന്നിവ കണക്കാക്കാനാകും.

7. കപാലി യന്ത്രം – ഖഗോള നിർദ്ദേശാങ്കങ്ങൾ ദിഗംശ സമ്പ്രദായത്തിലും മദ്ധ്യരേഖാ സമ്പ്രദായത്തിലും കണക്കാക്കാനും, ഒരു നിർദ്ദേശാങ്ക രീതിയിൽ നിന്നും മറ്റേതിലേക്ക്  അളവുകളെ ദൃശ്യപരമായി പരിവർത്തനം ചെയ്യാനും ഉപയോഗിക്കുന്നു.

8. കനാലി യന്ത്രം – (വിശദാംശം ലഭ്യമല്ല)

9. ക്രാന്തിവൃത്തയന്ത്രം – ഖഗോളങ്ങളുടെ അക്ഷാംശങ്ങളും രേഖാംശങ്ങളും കണക്കാക്കാൻ ഉപയോഗിക്കുന്നു.

10. ലഘുസാമ്രാട്ട് യന്ത്രം – സമയം അളക്കാനുപയെഗിക്കുന്ന ചെറിയ ഒരു സൂര്യഘടികാരം.

11. മിശ്രയന്ത്രം – 5 വ്യത്യസ്ത ഉപകരണങ്ങൾ ഉൾപ്പെട്ട ഒരു നിർമ്മിതി.

12. നാഡി വലയ യന്ത്രം – ഭൂമയുടെ ഉത്തര-ദക്ഷിണ അ‍ർദ്ധഗോളങ്ങളെ പ്രതിനിധീകരിക്കുന്ന രണ്ട് അർദ്ധഗോളങ്ങളും അവയിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് സൂര്യഘടികാരങ്ങളും.

13. പാൽഭ യന്ത്രം – (വിശദാംശം ലഭ്യമല്ല)

14. രാമയന്ത്രം – സൂര്യന്റെ ഉന്നതിയും ദിഗംശവും കണക്കാക്കാൻ ഉപയോഗിക്കുന്നു.

15. രാശി വലയ യന്ത്രം – നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, സൗരരാശികൾ എന്നിവയുടെ ക്രാന്തിവൃത്തമാനകങ്ങൾ അളക്കുന്നതിനുപയോഗിക്കുന്ന 12 കുറ്റികളുള്ള (ശങ്കു) ഒരു ഘടികാരം.

16. ശസ്താംശ യന്ത്രം – സൂര്യന്റെ പ്രതിംബിബം സൃഷ്ടിക്കുന്ന പിൻ ഹോൾ ക്യാമറ ഉൾപ്പെടുന്ന ഒരു ഇരുണ്ട അറ, ഇതിൽ ഉച്ചരേഖാതലത്തിൽ സ്ഥാപിച്ചിട്ടുള്ള 60° അളവുള്ള ഒരു ചാപം ഉൾപ്പെടുന്നു. സൂര്യന്റെ ഉച്ചദൂരം, അവനമനം, വ്യാസം എന്നിവ കണക്കാക്കാൻ ഉപയോഗിക്കുന്നു.

17. ഉന്നതസ്മാ യന്ത്രം – മദ്ധ്യഭാഗത്ത് ഒരു ദ്വാരമുള്ള ലോഹവലയത്തെ ലംബമായും തിരശ്ചീനമായും നാലായി വിഭജിച്ചിരിക്കുന്നു,. ഖഗോളങ്ങളുടെ ഉന്നതി കണക്കാക്കാൻ ഉപയോഗിക്കുന്നു.

18. ബൃഹദ് സാമ്രാട്ട് യന്ത്രം – ലോകത്തെ ഏറ്റവും വലിയ ശങ്കു സൂര്യഘടികാരം – ശങ്കുവിന്റെ നിഴൽ ഉപയോഗിച്ച് 2 സെക്കന്റ് ഇടവേളകളിലുള്ള സമയം കണക്കാക്കാൻ സാധിക്കും.

19. യന്ത്രരാജ യന്ത്രം – ഓടിൽ നി‍ർമ്മിച്ച 2.43 മീറ്റർ വലുപ്പമുള്ള, ലോകത്തെ തന്നെ വലുപ്പം കൂടിയ ഒരു അസ്ട്രോലാബ്. ഹിന്ദു കലണ്ടർ തയ്യാറാക്കുന്നതിന് ഉപയെഗിക്കുന്നു.

ജയ് പ്രകാശ യന്ത്രം – അർദ്ധഗോളാകാരമായ രണ്ട് സൂര്യഘടികാരങ്ങൾ ചേർന്ന നിർമ്മിതി, ആകാശത്തിന്റെ ഒരു തലതിരിഞ്ഞ പ്രതിബിംബം മാര്‍ബിൾ ഫലകങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്നു. നിരീക്ഷകന് ഇതിനുള്ളിൽ ഇറങ്ങി നടന്ന് ഉന്നതി (altitude), ദിഗംശം (azimuth), ഹോരകോണം (Hour angle), അവനമനം (Declination) എന്നിവ കണക്കാക്കാനാകും.
തദ്ദേശീയമായി ലഭ്യമായ വസ്തുക്കളുപയോഗിച്ച് നി‍ർമ്മിച്ചിരിക്കുന്ന ഈ നിരീക്ഷണാലയം സന്ദർശകരെ, പ്രത്യേകിച്ചും ജ്യോതിശാസ്ത്ര തല്പരരെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. എല്ലാ ദിവസവും ഇവിടെ പ്രവേശനമുണ്ട്. രാവിലെ 9 മുതൽ 5 മണിവരെയാണ് പ്രവേശനം. 50 രൂപയാണ് പ്രവേശന ഫീസ്, വിദ്യാർത്ഥികൾക്ക് 15 രൂപയും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post യമുന കൃഷ്ണൻ
Next post തിരുവനന്തപുരം ഒബ്‌സർവേറ്ററി
Close