യമുന കൃഷ്ണൻ

യമുന കൃഷ്ണൻ (Yamuna Krishnan)

ചിക്കാഗോ സർവകലാശാലയിലെ രസതന്ത്ര വിഭാഗത്തിലെ പ്രൊഫസറായ പ്രശസ്ത മലയാളി ശാസ്ത്രജ്ഞ. കേരളത്തിലെ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ പി.ടി. കൃഷ്ണന്റെയും മിനിയുടെയും മകളായി 1974 ൽ ജനിച്ചു. യമുന 1993-ൽ ചെന്നൈയിലെ വിമൻസ് ക്രിസ്ത്യൻ കോളേജിലെ മദ്രാസ് സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് 1997-ൽ കെമിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദവും 2002-ൽ ഓർഗാനിക് കെമിസ്ട്രിയിൽ പിഎച്ച്.ഡിയും കരസ്ഥമാക്കി.  കേംബ്രിഡ്ജ് സർവകലാശാലയിലെ രസതന്ത്ര വിഭാഗത്തിൽ 2001 മുതൽ 2004 വരെ കൃഷ്ണൻ പോസ്റ്റ്ഡോക്ടറൽ റിസർച്ച് ഫെലോയും 1851 റിസർച്ച് ഫെല്ലോയും ആയി പ്രവർത്തിച്ചു.

യമുന കൃഷ്ണൻ 2005 മുതൽ 2014 വരെ ഇന്ത്യയിലെ ബാംഗ്ലൂരിലെ TIFR  നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിൽ ഗവേഷക ആയിരുന്നു. 2014 ഓഗസ്റ്റിൽ അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ കെമിസ്ട്രി പ്രൊഫസറായി.

നേട്ടങ്ങൾ, പുരസ്കാരങ്ങൾ 

 • റിസർച്ച് ഫെല്ലോഷിപ്പ്, 1851ലെ എക്സിബിഷനുവേണ്ടിയുള്ള റോയൽ കമ്മീഷൻ
 • യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ വൂൾഫ്‌സൺ കോളേജിന്റെ ഫെലോഷിപ്പ്
 • ഇന്നൊവേറ്റീവ് യംഗ് ബയോടെക്നോളജിസ്റ്റ് അവാർഡ്, DBT
 • ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ യുവ ശാസ്ത്രജ്ഞ മെഡൽ
 • അസോസിയേറ്റ്, ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്
 • YIM-ബോസ്റ്റൺ യംഗ് സയന്റിസ്റ്റ് അവാർഡ് 2012
 • DBT – വെൽകം ട്രസ്റ്റ് ഇന്ത്യ അലയൻസ് സീനിയർ ഫെല്ലോഷിപ്പ് അവാർഡ്
 • ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ്, കെമിക്കൽ സയൻസസ്
 • AVRA യംഗ് സയന്റിസ്റ്റ് അവാർഡ് 2014
 • സെല്ലിന്റെ 40 അണ്ടർ 40 2014
 • ഫാക്കൽറ്റി ഓഫ് 1000 പ്രൈം, കെമിക്കൽ ബയോളജി 2014
 • കെമിക്കൽ സയൻസസ് എമർജിംഗ് ഇൻവെസ്റ്റിഗേറ്റർ അവാർഡ്, റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി
 • ഇൻഫോസിസ് പ്രൈസ് 2017, ഫിസിക്കൽ സയൻസസ്

https://krishnanlab.uchicago.edu/

Leave a Reply