ഐ.എസ്‌.ആര്‍.ഒ സ്‌ക്രാംജെറ്റ്‌ ക്ലബില്‍

ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ അടുത്തിടെ വിജയകരമായി പരീക്ഷിച്ച പുതിയ റോക്കറ്റ്‌ എഞ്ചിനാണ്‌ സ്‌ക്രാംജെറ്റ്‌. ഇതുവരെ അമേരിക്ക, റഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല്‌ രാജ്യങ്ങളേ സ്‌ക്രാംജെറ്റ്‌ എഞ്ചിനുകള്‍ പരീക്ഷിച്ചിട്ടുള്ളൂ. എന്നാല്‍ അമേരിക്ക മാത്രമാണ്‌ ഇന്ത്യയ്ക്കു മുമ്പ്‌ ഈ സാങ്കേതിക വിദ്യ വിജയകരമാക്കിയത്‌. ഇതേപറ്റി സാബു ജോസ് തയ്യാറാക്കിയ ലേഖനം.

ഡിഎന്‍എ തകരാറുകള്‍: ഒരു നൊബേല്‍ കഥ

ഡിഎന്‍എ-യില്‍ ഉണ്ടാകുന്ന തകരാറുകള്‍ തകരാറുകള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ കോശങ്ങളുടെ നിലനില്പുതന്നെ അപകടത്തിലാകും. അതിനായി നമ്മുടെ കോശങ്ങളില്‍ ഉള്ള സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടുപിടിച്ച് 2015ൽ നൊബേല്‍ പുരസ്കാരം നേടിയ തോമസ്‌ ലിണ്ടാല്‍, പോള്‍ മോദ്രിക്, അസിസ് സങ്കാര്‍ എന്നീ ശാസ്ത്രജ്ഞരുടെ സംഭാവനകളെപ്പറ്റി.

ആദിയിൽ ജീവനുണ്ടായിരുന്നു, 370 കോടി വർഷങ്ങൾക്ക് മുൻപ്

ജീവന്റെ കഥ പറയാൻ തുടങ്ങുമ്പോൾ ജീവപൂർവ്വകാലത്തെ ഭൂമിയെപ്പറ്റി സൂചിപ്പിക്കാതെ പറ്റില്ല. ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥയായിരുന്നു ജനനകാലത്തും ബാല്യകാലത്തും ഭൂമിയിലുണ്ടായിരുന്നത്. (ഉയർന്ന താപനില, ഓക്സിജൻ പേരിനു മാത്രമുള്ള അന്തരീക്ഷം, മാരക വികിരണങ്ങൾ..) കുറേ കോടി വർഷങ്ങൾ കഴിഞ്ഞ് സാഹചര്യങ്ങൾ സഹനീയമായപ്പോഴാണ് ജീവന്റെ ആദ്യരൂപങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുക എന്നത് തികച്ചും യുക്തിസഹമായ അനുമാനമാണ്. എത്രകാലം കഴിഞ്ഞ് എന്നതാണ് പ്രധാന തർക്ക വിഷയം.

ജിന്നും പ്രേതവും ദൈവങ്ങളും വക്രബുദ്ധികളുടെ വയറ്റിപ്പിഴപ്പും

[author image="http://luca.co.in/wp-content/uploads/2014/09/pappooty.jpg" ]പ്രൊഫ. കെ. പാപ്പൂട്ടി, [/author] അധ്വാനം കുറഞ്ഞ, വലിയ മുടക്കുമുതൽ വേണ്ടാത്ത മികച്ച കച്ചവടമാണ് വിശ്വാസക്കച്ചവടം. വിശ്വാസം ജിന്നിലോ പിശാചിലോ പ്രേതത്തിലോ മുപ്പത്തിമുക്കോടി ദൈവങ്ങളിലൊന്നിലോ ആകാം. (more…)

മേരി ക്യൂറി

റേഡിയോ ആക്റ്റിവിറ്റിയിൽ ഗവേഷണം നടത്തി 1903-ൽ ഭൗതികത്തിലും റേഡിയം വേർതിരിച്ചെടുത്തതിന് 1911-ൽ രസതന്ത്രത്തിലും, അങ്ങനെ രണ്ടുപ്രാവശ്യം നോബൽ സമ്മാനം നേടിയ മഹാശാസ്ത്രജ്ഞ. നോബൽ സമ്മാനാർഹയായ ആദ്യത്തെ വനിത, രണ്ടു പ്രാവശ്യം നോബൽ സമ്മാനം നേടുന്ന ആദ്യത്തെ വ്യക്തി.

മരിച്ചിട്ടും ജീവിക്കുന്ന ഹെനന്‍റീയേറ്റ ലാക്സ് !

[author title="സോജന്‍ ജോസ് , സുരേഷ് വി." image="http://luca.co.in/wp-content/uploads/2016/07/Suresh_V-Sojan_Jose.jpeg"](പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ സസ്യശാസ്ത്ര വിഭാഗം അസി. പ്രോഫസര്‍മാരാണ് ലേഖകര്‍)[/author] ജീവിച്ചിരിക്കുമ്പോള്‍ തങ്ങളുടെ വ്യക്തിത്വം കൊണ്ട് ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹത്തുക്കളെ ചിരഞ്ജീവികള്‍ അഥവാ...

ചോറു കുറയ്ക്കണം, ഉപ്പും കൊഴുപ്പും പാടില്ല, പച്ചക്കറി തിന്നണം എന്നൊക്കെ കേക്കാന്‍ കാശും കൊടുത്ത് ഡോക്ടറെ കാണണ്ട കാര്യമൊണ്ടോ?

തീറ്റയിലും കുടിയിലുമൊന്നും ഒരു നിയന്ത്രണവും പറ്റില്ല. വ്യായാമം, അത് തീരെ പറ്റില്ല. പൊതുവിൽ, ജീവിത ശൈലിയിൽ ഒരു മാറ്റവും പറ്റില്ല. എല്ലാ രോഗവും മരുന്നു കൊണ്ട് ഉടനേ മാറണം, മരുന്നിന് പാർശ്വഫലങ്ങളൊന്നും ഉണ്ടാകുകയുമരുത്. ഡോക്റ്ററെ...

ടെലിസ്കോപ്പ് കണ്ണാടിയിൽ മുഖം മിനുക്കിയാലോ?

[author image="http://luca.co.in/wp-content/uploads/2016/08/Aparna-New-e1470847417875.jpg" ]അപര്‍ണ മര്‍ക്കോസ്[/author] വെള്ളത്തിൽ ഒരു കൗതുകത്തിനെങ്കിലും മുഖം നോക്കാത്തവർ ചുരുക്കം. നല്ല തെളിഞ്ഞ വെള്ളമാണെങ്കിൽ പറയുകയും വേണ്ട. പ്രതിഫലനമാണ് ഇതിനു പിന്നിലെ ശാസ്ത്ര തത്ത്വം. ടെലിസ്കോപ്പിലും ഇതേ തത്ത്വമാണ് ഉപയോഗിക്കുന്നത്. (more…)

Close