Home » Scrolling News » മേരി ക്യൂറി

മേരി ക്യൂറി

File source: https://commons.wikimedia.org/wiki/File:Mariecurie.jpg
മേരി ക്യൂറി | File source: commons.wikimedia.org

റേഡിയോ ആക്റ്റിവിറ്റിയിൽ ഗവേഷണം നടത്തി 1903-ൽ ഭൗതികത്തിലും റേഡിയം വേർതിരിച്ചെടുത്തതിന് 1911-ൽ രസതന്ത്രത്തിലും, അങ്ങനെ രണ്ടുപ്രാവശ്യം നോബൽ സമ്മാനം നേടിയ മഹാശാസ്ത്രജ്ഞ. നോബൽ സമ്മാനാർഹയായ ആദ്യത്തെ വനിത, രണ്ടു പ്രാവശ്യം നോബൽ സമ്മാനം നേടുന്ന ആദ്യത്തെ വ്യക്തി എന്നീ നേട്ടങ്ങൾക്കും ഉടമ. പ്രഗത്ഭ ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ഭർത്താവ് പിയർ ക്യൂറിയുടെ (Pierre Curie) മരണത്തിലും തകർന്നുപോകാതെ ഫ്രാൻസിലും പോളണ്ടിലും റേഡിയം ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിച്ച നേതൃത്വം നൽകിയും ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് സൈനികർക്ക് എക്സ്റേ മെഷീനുകൾ ഉപയോഗിക്കാൻ പരിശീലനം നൽകിയും മാഡം ക്യൂറി കഴിവുകൾ തെളിയിച്ചു. സ്ത്രതീശാക്തീകരണത്തിന്റെ മഹനീയമായ മാതൃക എന്ന നിലയിലും മാഡം ക്യൂറി സമാനതകളില്ലാത്ത വ്യക്തിത്വമായി തിളങ്ങുന്നു. ആമഹതിയുടെ ജീവിതത്തെ പറ്റി വായിക്കാം.

ഷ്യയിലെ സാര്‍ ചക്രർത്തിയുടെ ഏകാതിപത്യത്തിൽ വീർപ്പുമുട്ടിയിരുന്ന പോളണ്ടിലെ വാര്‍വിലായിരുന്നു മാർയ (Maria) സ്‍ക്ലോഡോവ്സ്ക്ക ജനിച്ചത്. അച്ഛൻ അധ്യാപകനായിരുന്നു. അമ്മ പ്രശസ്ത മായ ഒരു ഗേൾസ് ഹൈസ്കൂൾ നടത്തുകയായിരുന്നു. അഞ്ചാമത്തെ സന്താനമായിരുന്നു മാർയ. അവളുടെ ജനനത്തോടെ അമ്മ രോഗിണിയായി സ്കൂളിന്റെ നട ത്തിപ്പിൽ നിന്നും മാറി. കുടുംബം അച്ഛന്റെ സ്കൂൾ ക്വാർട്ടേഴ്സസിലേക്കുമാറി. എന്നാൽ അച്ഛൻ സാർ ചക്ര വർത്തിയുടെ ഭരണത്തിനെതിരെയുള്ള പോളിഷ് ജനത യുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നത് മനസ്സിലാക്കിയ റഷ്യൻ സൂപ്പർവൈസർ അദ്ദേഹത്തെ തരംതാഴ്ത്തി. അതോടെ കുടുംബം ദാരിദ്ര്യത്തിലായി. താമസസ്ഥലത്ത കുട്ടികളുടെ ഹോസ്റ്റൽ നടത്തി സാമ്പത്തിക ക്ലേശത്തിൽ നിന്നും കരകയറാൻ അച്ഛൻ ശ്രമിച്ചു. കുട്ടികളിലാരിലോ നിന്നു ലഭിച്ച പകർച്ചപ്പനി ബാധിച്ച് മാർയയുടെ മൂത്ത സഹോദരി മരിച്ചു. അമ്മയോ ക്ഷയം ബാധിച്ചും മരിച്ചു.

മേരി ക്യൂറിയുടെ കുടുംബം, കടപ്പാട് https://commons.wikimedia.org/wiki/File:Sklodowski_Family_Wladyslaw_and_his_daughters_Maria_Bronislawa_Helena.jpg
മേരി ക്യൂറിയുടെ കുടുംബം | കടപ്പാട് commons.wikimedia.org

അതോടെ കുടുംബം ദുഃഖത്തിലാണ്ടു. ഈ വെല്ലുവിളികൾക്കിടയിലും നന്നായി പഠിക്കാൻ അച്ഛൻ മക്കളെ പ്രേരിപ്പിച്ചു. അങ്ങനെ മാർയ 15-ാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഒന്നാം റാങ്കോടെതന്നെ. അപ്പോഴേക്ക് അച്ഛന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ മോശമായിരുന്നു. സമ്പാദ്യം നിക്ഷേപിച്ചത് നഷ്ടപ്പെട്ടതായിരുന്നു കാരണം. മാർയക്കും ചേച്ചിക്കും ഉന്നത വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ പാരിസിൽ പോകണം. രണ്ടു പേരെയും പാരിസി ലയച്ചു പഠിപ്പിക്കാൻ അച്ഛന്റെ സാമ്പത്തിക നില അനുവദിച്ചില്ല. അപ്പോൾ മാർയ അതിനു പരിഹാരംകണ്ടു.

“ചേച്ചി പഠിക്കാൻ പോകട്ടെ, ഞാൻ ജോലി ചെയ്തതു പണമുണ്ടാക്കി നൽകാം”

അതായിരുന്നു അവൾ കണ്ട പരിഹാരം.

അങ്ങനെ കൊച്ചു മാര്‍യ ഒരു ട്യൂഷൻടീച്ചറായി. അതുകൊണ്ടും വേണ്ടത്ര പണം കിട്ടാതെ വന്നപ്പോള്‍ ഒരു ധനികകുടുംബത്തിലെ ഗവേണസ് (Governess) ആയി ജോലി തുടങ്ങി. വാർസാവിൽനിന്നും 10 കിലോമീറ്റർ അകലെയായിരുന്നു ആ ജന്മികുടുംബം, അവിടുത്തെ ജന്മിയുടെ മൂത്തപുത്രനുമായി അക്കാ ലത്ത് മാർയ ഒരു പ്രേമബന്ധത്തിലേർപ്പെട്ടു. എന്നാൽ ദരിദ്രയായ മാർയ തങ്ങളുടെ മകന്റെ വധുവാകുന്നത് വീട്ടുകാർ തടഞ്ഞു. അങ്ങനെ പ്രേമപരാജയം സമ്മാനിച്ച വേദനയും അപമാനവും സഹിച്ച ജോലി 1889 വരെ തുടർന്നു ചേച്ചിയെ സഹായിച്ചു.

പിന്നീട് വാർസാവിലേക്കു തിരിച്ചുപോയി. അതിനിടയിലും പ്രൈവറ്റായി പഠിച്ചു. ദേശസ്നേഹികളുടെ ഒളി (shadow) കോളജിൽ പഠിക്കുകയും പഠിപ്പിക്കു കയും ചെയ്തു. തന്റെ രസതന്ത്രപ്രായോഗികവിജ്ഞാനം വളരെ മോശമാണ് എന്നു മനസ്സിലാക്കി മെൻഡെലിയെഫിന്റെ ശിഷ്യനും പോളണ്ടുകാരനുമായിരുന്ന യോസെഫ് ബോഗുസ്തകിയുടെ (Joseph Boguski) മ്യൂസിയം ഒഫ് ഇൻഡസ്ട്രി ആൻഡ് അഗ്രികൾച്ചറിൽ നിന്ന് രസതന്ത്രപരിശീലനം നേടി. പോളണ്ടിലെ യുവാക്കൾക്ക് രഹസ്യമായി ശാസ്ത്രപരിശീലനം നൽകാൻ വേണ്ടിയായിരുന്നു വാസ്തവത്തിൽ ആ സ്ഥാപനം. അവിടെ കെമിസ്തടി പ്രാക്റ്റിക്കൽ ചെയ്തപ്പോൾ കൃത്യമായ ഫലങ്ങൾ ലഭിക്കാതെ ദുഃഖിതയായ ആ യുവതി തന്നെ പില്ക്കാലത്ത് അതേ പരീക്ഷണങ്ങൾ വിജയ പ്രദമായി നടത്തി നൊബേൽ സമ്മാനം വാങ്ങി എന്നത് ആവേശകരമായ ചരിത്രം.

1891-ൽ മാർയ പാരിസിലെത്തി. ഫ്രഞ്ച് ഭാഷയിൽ ” പേരുമാറിയപ്പോൾ മേരി (Marie) എന്നായി. മേരി 1891-ൽ സോർബോൺ യൂണിവേഴ്സിറ്റിയിൽ ചേർന്നു ഭൗതികപഠനം തുടങ്ങി. ക്ലാസ്സിൽ ഏറ്റവും മോശമായ നിലവാരമുള്ള കുട്ടിയാണ് താൻ എന്ന് മേരി മനസ്സിലാക്കി. പക്ഷെ കഠിനമായ പ്രയതനത്തിലൂടെ രാപ്പകൽ പഠിച്ചു പഠിച്ച് അവൾ മുൻനിരയിലെത്തി. പലപ്പോഴും പട്ടിണികിടന്നു. ഒരിക്കൽ ബോധംകെട്ടുവീണു. തണുപ്പിൽനിന്നു രക്ഷനേടാൻ കൈയിലുണ്ടായിരുന്ന പഴയ ഉടുപ്പുകൾ എല്ലാം ധരിച്ച രാതി കഴിച്ചുകൂട്ടി. അങ്ങനെ കഷ്ടപ്പെട്ടു പഠിച്ചതിനു ഫലമുണ്ടായി. 1893-ൽ സോർ ബോൺ യൂണിവേഴ്സസി റ്റിയിൽ നിന്ന് ഭൗതികത്തിൽ എം.എസ്സി. ഒന്നാം റാങ്കിൽ പാസ്സായി. അപ്പോൾ ലഭിച്ച സ്കോളർഷിപ്പ് ഉപയോഗിച്ച് ഒരു വർഷംകൂടി പഠനംതുടർന്ന് 1894-ൽ ഗണി തശാസ്ത്രത്തിൽ എം.എസ്.സി. രണ്ടാംറാങ്കിൽ പാസ്സായി. അഭയാർഥിയും ദരിദ്രയുമായ ഒരു പെൺകുട്ടി വിചാരിച്ചാലും എന്തും നേടാനാകും എന്ന് അങ്ങനെ മേരി തെളിയിച്ചു.
പിയറി ക്യൂറിയും മേരി ക്യൂറിയും, കടപ്പാട് : https://commons.wikimedia.org/wiki/File:Pierre_Curie_(1859-1906)_and_Marie_Sklodowska_Curie_(1867-1934),_c._1903_(4405627519).jpg
പിയറി ക്യൂറിയും മേരി ക്യൂറിയും | കടപ്പാട് : commons.wikimedia.org

പിന്നീടുള്ള മേരിയുടെ കഥ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. വിവിധതരം ഉരുക്കുകളുടെ കാന്തികസ്വഭാവം പഠിക്കാൻ ഒരു പ്രൊജക്ട മേരിക്കു ലഭിച്ചിരുന്നു. അതിന് ഒരു ലാബ് വേണം. ആ അന്വേഷണമാണ് ഒരു മുനിസിപ്പൽസ്കൂളിലെ ലാബിന്റെ ചുമതലക്കാരനും അന്നേ പ്രഗല്ഭഭൗതികജ്ഞനായി പേരെടുത്ത ആളുമായിരുന്ന പിയേറുമായി മേരിയുടെ പരിചയത്തിന്റെ തുടക്കം . അത് പ്രണയമായി. 1895-ൽ അവരുടെ ആദ്യത്തെ മകൾ ഐറീൻ ജനിച്ചു. പിയേർ ക്യൂറിയുടെ അച്ഛൻ ഡോക്ടർ ക്യൂറി അവരുടെ കൂടെ താമസം തുടങ്ങിയതോടെ കുട്ടിയെ അദ്ദേഹത്തെ ഏല്പിച്ച് മേരി പിഎച്ച്.ഡി ഗവേഷണം തുടങ്ങി. റേഡിയോ ആക്റ്റിവിറ്റി കണ്ടുപിടിച്ച ഹെന്റി ബെക്വറൽ ആയിരുന്നു ഗൈഡ്, റേഡിയോ ആക്റ്റിവിറ്റിയിൽ മേരി ഗവേഷണം തുടങ്ങി.

റേഡിയോ ആക്റ്റിവിറ്റി കൃത്യമായി അളക്കാനുള്ള ഒരു വിദ്യ മേരി കണ്ടെത്തി. വായുവിലുണ്ടാകുന്ന അയോണീകരണം അളക്കുകയായിരുന്നു വിദ്യ. പിയേറും സഹോദരനുംകൂടി നേരത്തെ കണ്ടുപിടിച്ചിരുന്ന ഇലക്ട്രോമീറ്റർ ഉപയോഗിച്ച റേഡിയോ ആക്റ്റിവിറ്റി വായുവിലുണ്ടാക്കുന്ന നേരിയ വൈദ്യുതി വരെ അളക്കാമെന്ന് മേരി കണ്ടെത്തി. യുറേനിയം ഖനിജങ്ങളാണ് റേഡിയോ ആക്റ്റി പ്രദർശിപ്പിച്ചിരുന്നത്. പിച്ച്ബ്ലെൻഡ്, ചാൽക്കേറ്റ്, എന്നീ യുറേനിയം ഖനി‍ജങ്ങള്‍ പരിശോധിച്ചാല്‍ അതിൽ റേഡിയോ ആക്റ്റിവിറ്റിയുണ്ട്! അതെങ്ങനെ സാധ്യമാകും? ആലോചിച്ച മേരി ധീരമായ ഒരു നിഗമനത്തിലെത്തി. അവയിൽ കൂടുതൽ ശക്തമായ റേഡിയോ ആക്റ്റിവിറ്റി പ്രദർശിപ്പിക്കുന്ന മറ്റേതോ മൂലകമുണ്ട്. തന്റെ നിഗമനം മേരി ഭർത്താവിന്റെ അറിയിച്ചപ്പോൾ അദ്ദേഹവും ആവേശഭരിതനായി. തന്റെ ഗവേഷണം നിർത്തിവച്ച് മേരിയുടെ ഗവേഷണത്തിൽ പങ്കാളിയായി.

അവർ പിച്ച്ബ്ലെൻഡ് ഇടിച്ചുപൊടിച്ചു ലായിനിയാക്കി അതിലെ ലോഹ പടലങ്ങൾ ഏതൊക്കെയാണെന്ന് ഗുണാത്മകവിശ്ലേഷണം (qualitative analysis) വഴി പരിശോധിച്ചു. അപ്പോൾ അതിൽ ബിസ്മത്തിനെപ്പോലൊരു മൂലകം ഉണ്ടെന്നും അതു റേഡിയോ ആക്റ്റീവാണെന്നും കണ്ടെത്തി. അതിന് മേരി പൊളോണിയം എന്നുപേരിട്ടു. തന്റെ മാതൃരാജ്യത്തിന്റെ പേർ അങ്ങനെ അനശ്വരമാക്കി. 1898 ജൂലായ് മാസം ആ വിവരം പ്രഖ്യാപിച്ചു.
പഠനം വീണ്ടും തുടർന്നു. ബേറിയത്തെപ്പോലെ പെരുമാറുന്ന മറ്റൊരു ലോഹവും പിച്ച്ബ്ലെൻഡിലുണ്ട് എന്ന് അവർ കണ്ടെത്തി. അതിന് റേഡിയം എന്നു പേരിട്ടു. 1898 ഡിസംബറിൽ ആ കണ്ടുപിടുത്തവും (പ്രഖ്യാപിക്കപ്പെട്ടു. ശാസ്ത്രലോകം അത്ഭുതാദരവുകളോടെയാണ് ആ ഗവേഷണ വിവരങ്ങൾ സ്വീകരിച്ചത്. മഹത്തായ ആ നേട്ടങ്ങളെ അവഗണിക്കാന്‍ നൊബേൽ കമ്മിറ്റിക്കും കഴിഞ്ഞില്ല. അങ്ങിനെ 1903 ഡിസംബറിൽ ഫിസിക്സിലെ നോബൽസമ്മാന പ്രഖ്യാപനവുമുണ്ടായി. ആങ്റി ബെക്വറൽ, പിയേർക്യൂറി, മേരിക്യുറി എന്നിവർക്ക് ആയിരുന്നു ആ സമ്മാനം. അതോടെ മേരിയും പിയറും ലോകപ്രശസ്തരായി.

തങ്ങളുടെ കണ്ടുപിടുത്തത്തിന് പേറ്റന്റ് എടുക്കാൻ മേരി, പിയറി ദമ്പതിമാർ വിസമ്മതിച്ചു. അവർ ഗവേഷണം തുടർന്നു. അതിനിടെ ഒരു വാഹനാപകട ത്തിൽ പിയറി കൊല്ലപ്പെട്ടു. സഹിക്കാനാകാത്ത പ്രഹരം തന്നെയായിരുന്നു അത്. എന്നിട്ടും അത് സഹിച്ചു; നേരിട്ടു. മനസ്സിനെ നിയന്ത്രിച്ചു. ഗവേഷണം തുടർന്നു. ശുദ്ധമായ റേഡിയം ലോഹം വേർതിരിച്ചെടുക്കുകതന്നെ ചെയ്തു. അതിന് രസതന്ത്രനൊബേൽ സമ്മാനം 1911-ൽ മേരിക്കുമാത്രമായി നൽകപ്പെട്ടു.
Marie_Curie
ക്യൂറി ഒരു മൊബൈൽ എക്സ്-റേ വാഹനത്തിൽ | കടപ്പാട് : commons.wikimedia.org

ഒന്നാം ലോകമഹായുദ്ധസമയത്ത് യുദ്ധമുന്നണിയിൽ പ്രവർത്തിക്കുന്ന ശസ്ത്രക്രീയ വിദഗ്ദ്ധർക്ക് എക്സ്-റേ ഉപകരണങ്ങൾ ആവശ്യമുണ്ടെന്ന് മേരി മനസ്സിലാക്കി. റേഡിയോളജി, ശരീരശാസ്ത്രം, മോട്ടോർ വാഹനങ്ങൾ എന്നിവയെ സംബന്ധിച്ച് പെട്ടെന്ന് പഠിച്ച മേരി വാഹനങ്ങളിൽ ഘടിപ്പിച്ച എക്സ് റേ സംവിധാനങ്ങൾ സജ്ജമാക്കി.പെറ്റൈറ്റെസ് ക്യൂറീസ് (“ചെറിയ ക്യൂറികൾ”) എന്നായിരുന്നു ഇവയുടെ വിളിപ്പേര്. മേരി റെഡ് ക്രോസ്സ് റേഡിയോളജി വിഭാഗത്തിന്റെ ഡയറക്റ്ററായി മാറി. ഫ്രാൻസിലെ ആദ്യ സൈനികറേഡിയോളജി സെന്റർ മേരിയാണ് സ്ഥാപിച്ചത്. 1914-ന്റെ അവസാനത്തോടെ ഇത് പ്രവർത്തനസജ്ജമായി. ഒരു സൈനിക ഡോക്ടറും 17-വയസ്സ് പ്രായമുണ്ടായിരുന്ന മകൾ ഐറീനുമായിരുന്നു ആദ്യ സഹായികൾ. യുദ്ധത്തിന്റെ ആദ്യ വർഷം ഇരുപത് മൊബൈൽ റേഡിയോളജി സംവിധാനങ്ങളും ഫീൽഡ് ആശുപത്രികളിൽ 200 എക്സ്-റേ സംവിധാനങ്ങളും മേരി സ്ഥാപിച്ചു. പിന്നീട് മറ്റു സ്ത്രീകളെ മേരി സഹായികളായി നിയമിക്കാൻ തുടങ്ങി.

1915-ൽ മേരി റേഡിയോ ആക്റ്റിവതയുള്ള റാഡോൺ വാതകം നിറച്ച പൊള്ളയായ സൂചികൾ നിർമ്മിക്കാൻ തുടങ്ങി. റേഡിയത്തിൽ നിന്നുണ്ടാകുന്ന ഈ വാതകം രോഗാണുബാധയുള്ള കലകളെ അണുവിമുക്തമാക്കാനാണ് ഉപയോഗിച്ചിരുന്നത്. മേരിയുടെ പക്കലുണ്ടായിരുന്ന ഒരു ഗ്രാം റേഡിയം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരുന്നത്. മേരി നിർമിച്ച എക്സ്-റേ സംവിധാനങ്ങൾ ഉപയോഗിച്ച് പത്തുലക്ഷം സൈനികർക്ക് ചികിത്സ ലഭിച്ചിരിക്കാം എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. യുദ്ധസമയത്ത് ജോലിത്തിരക്കുകാരണം മേരിക്ക് ഒരു ശാസ്ത്രപരീക്ഷണങ്ങളിലും ഏർപ്പെടാൻ സാധിച്ചിട്ടില്ല. ഇത്രമാത്രം സേവനങ്ങൾ നടത്തിയിട്ടും ഫ്രഞ്ച് ഭരണകൂടം ഔദ്യോഗികമായി ഒരിക്കലും ക്യൂറിയുടെ യുദ്ധസേവനങ്ങൾക്ക് അഭിനന്ദനം അറിയിച്ചിട്ടില്ല.

യുദ്ധം തുടങ്ങിയ ഉടൻ തന്നെ മേരി തന്റെ സ്വർണ്ണ നോബൽ പതക്കം യുദ്ധസന്നാഹങ്ങൾക്കുള്ള ചെലവിനായി നൽകിയെങ്കിലും ഫ്രാൻസിന്റെ ദേശീയ ബാങ്ക് ഇത് സ്വീകരിക്കാൻ വിസമ്മതിച്ചു. നോബൽ സമ്മാനത്തുകയുപയോഗിച്ച് മേരി യുദ്ധബോണ്ടുകൾ വാങ്ങുകയുണ്ടായി. ഫ്രാൻസിലുള്ള പോളണ്ടുകാരുടെ സംഘടനകളിലും മേരി അംഗമായിരുന്നു. യുദ്ധശേഷം റേഡിയോളജി ഇൻ വാർ (1919) എന്ന പുസ്തകത്തിൽ മേരി യുദ്ധാനുഭവങ്ങൾ വിശദീകരിക്കുകയുണ്ടായി.

യുഎസ്എസ്ആര്‍ പ്രസിദ്ധീകരിച്ച സ്റ്റാമ്പ്, കടപ്പാട് https://commons.wikimedia.org/wiki/File:1987_CPA_5875.jpg
യുഎസ്എസ്ആര്‍ പ്രസിദ്ധീകരിച്ച സ്റ്റാമ്പ് | കടപ്പാട് commons.wikimedia.org

പില്ക്കാലത്ത് മേരി ലോകനിലവാരത്തിലുള്ള ഒരു റേഡിയം ഇൻസ്റ്റിറ്റ്യൂട്ട് പാരീസിൽ സ്ഥാപിച്ചു വളർത്തി. അത് നൊബേൽ സൈപ്രസ് ജേതാക്കളുടെ ക്രൂസിബിള്‍ (Crucible) ആയി. അവിടെ ഗവേഷകരായിരുന്ന ഐറീൻക്യുറി (മേരിയുടെ പുത്രി)ക്കും ഭർത്താവായിരുന്ന ഷോളിയോക്കും (Joliot) ആണ് പില്ക്കാലത്ത് കൃത്രിമറേഡിയോ ആക്റ്റിവിറ്റിയുടെ കണ്ടെത്തലിന് നൊബേൽ സമ്മാനം ലഭിച്ചത്. റേഡിയം ഇൻസ്റ്റിറ്റ്യൂട്ട് റേഡിയോ ആക്റ്റിവിറ്റിയുടെ ശാസ്ത്രതീയവശങ്ങൾക്കൊപ്പം മെഡിക്കൽ രംഗത്തെ ഉപയോഗത്തപ്പെറ്റിയും പഠിച്ചു.

റേഡിയത്തിനടുത്തിരുന്ന് പരീക്ഷണം നടത്തിയതുകൊണ്ട്‌ റേഡിയേഷൻ നിരന്തരമായി ഏറ്റ് ആരോഗ്യം ക്ഷയിച്ചാണ് മേരി 1934 ജൂലായ് നാലിന് മരണമടഞ്ഞത്. ശാസ്ത്രലോകത്ത് അങ്ങനെ അവർ ഒരു രക്തസാക്ഷിയുമായി.

 


വിവരങ്ങള്‍ക്ക് കടപ്പാട് : വിക്കിപീഡിയ, ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം

LUCA Science Quiz

Check Also

സ്കൂൾവിദ്യാഭ്യാസം : കേരളം മുന്നിൽ തന്നെ, പക്ഷെ…

സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക -നീതി ആയോഗ് റിപ്പോർട്ടിന്റെ വിശകലനങ്ങൾ,, പഠനത്തിന്റെ പരിമിതികൾ, നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - ഡോ.പി.വി.പുരുഷോത്തമൻ എഴുതുന്നു.

Leave a Reply

%d bloggers like this: