2022 ലെ ഫിസിക്സ് നൊബേൽ പ്രഖ്യാപിച്ചു

2022 ലെ ഫിസിക്സ് നോബെൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അലെയ്ൻ ആസ്പെക്ട് (Alain Aspect), ജോൺ ക്ലോസെർ (JohnF Clauser), ആന്റൺ സെലിംഗർ (Anton Zellinger) എന്നിവർക്കാണ് ഇത്തവണത്തെ പുരസ്കാരം.

2022 ലെ  ഫിസിയോളജി /മെഡിസിൻ നോബൽ സമ്മാനം സ്വാന്റെ  പാബോയ്ക്ക്

ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ഒക്ടോബർ 3 ഇന്ത്യൻ സമയം വൈകുന്നേരം 3 മണിക്ക് പ്രഖ്യാപിക്കും.. ലൂക്കയിൽ തത്സമയം കാണാം

നൊബേൽ പുരസ്കാരം 2022 – പ്രഖ്യാപനം ഒക്ടോബർ 3 മുതൽ

ഈ വർഷത്തെ നൊബേൽ സമ്മാന പ്രഖ്യാപനങ്ങൾ ഒക്ടോബർ 3 മുതൽ 10 വരെ നടക്കും. ലൂക്കയിൽ തത്സമയം കാണാം. ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്

IC 5332 ഗാലക്സിയുടെ ചിത്രവുമായി വെബ്ബ് ടെലിസ്കോപ്പ്

ഇത്തവണ ഒരു ഗാലക്സിയുടെ ചിത്രവുമായിട്ടാണ് വെബ്ബിന്റെ വരവ്. IC 5332 എന്ന ഗാലക്സിയുടെ ഇൻഫ്രാറെഡ് ചിത്രം. ഹബിൾ ടെലിസ്കോപ്പ് ഈ ഗാലക്സിയുടെ ഫോട്ടോ മുൻപ് പകർത്തിയിട്ടുണ്ട്. അൾട്രാവൈലറ്റിലും ദൃശ്യപ്രകാശത്തിലും ഉള്ള ചിത്രമായിരുന്നു അന്നു പകർത്തിയത്.

ക്വാണ്ടം കമ്പ്യൂട്ടറുകളുടെ സൈബർ സെക്യൂരിറ്റി

അമേരിക്കയിലെ  National Institute of Standards and Technology (NIST) ക്വാണ്ട്ം കമ്പ്യൂട്ടറുകൾക്ക് പൊളിക്കാൻ കഴിയാത്ത സൈബർസെക്യൂരിറ്റി അൽഗോരിതങ്ങൾക്കുള്ള അംഗീകാരം കൊടുത്തിരിക്കുന്നു. ക്രിസ്റ്റൽസ് കൈബർ (CRYSTALS Kyber) എന്നതാണു ഒരു അൽഗോരിതത്തിന്റെ പേര്.

ഛിന്നഗ്രഹത്തെ വഴിതിരിച്ചു വിട്ടതെങ്ങനെ ?

ഡിഡിമോസ് എന്നൊരു ഛിന്നഗ്രഹമുണ്ട്. ചെറുതാണ്. പക്ഷേ അതിനും ഒരു ഉപഗ്രഹമുണ്ട്. ഉപഗ്രഹഛിന്നഗ്രഹമായ ഡൈമോർഫോസ്. ഭൂമിയിൽനിന്ന് അയക്കുന്ന ഒരു പേടകത്തെ ഇടിച്ചിറക്കി ഡൈമോർഫിസിന്റെ സഞ്ചാരപാതയ്ക്ക് മാറ്റമുണ്ടാക്കുക. അതെ, ഇതാദ്യമായി ഒരു ബഹിരാകാശവസ്തുവിന്റെ പാതയെ ബോധപൂർവം നാം തിരിച്ചുവിട്ടിരിക്കുകയാണ്. നാസയുടെ ഡാർട്ട് (Double Asteroid Redirection Test (DART)) ദൗത്യത്തെക്കുറിച്ച് വായിക്കാം

Close