Read Time:6 Minute

ക്വാണ്ടം ഭൗതികത്തിലെ (Quantum Mechanics) ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇവർ. 1920കളിൽ ക്വാണ്ടം ഭൗതികം അവതരിപ്പിക്കപ്പെട്ടപ്പോൾ അതിൻറെ അടിസ്ഥാന ആശയങ്ങളെ സംബന്ധിച്ച് ആൽബർട്ട് ഐൻസ്റ്റൈൻ ഉൾപ്പെടെയുള്ള ചില ശാസ്ത്രജ്ഞർ ചിലഎതിർപ്പുകൾ പ്രകടിപ്പിച്ചിരുന്നു. സാധ്യതകൾക്ക് (probability) ക്വാണ്ടം ഭൗതികം നൽകുന്ന പ്രാധാന്യം ഐൻസ്റ്റൈന് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ദൈവം പകിട കളിക്കില്ല എന്ന് അദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രസ്താവന ഈ സന്ദർഭത്തിൽ ഉണ്ടായതാണ്. ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാന ശിലകൾ തെറ്റാണെന്ന് സ്ഥാപിക്കാൻ ഐൻസ്റ്റൈനും സഹപ്രവർത്തകരും ഒരുചിന്താ പരീക്ഷണം അവതരിപ്പിച്ചിരുന്നു. ആസ്പെ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ ഐൻസ്റ്റൈന്റെ ചിന്താപരീക്ഷണം ചില ഭേദഗതികളോടെ ചെയ്തു നോക്കുകയും ഐൻസ്റ്റൈന്റെ ധാരണകൾ തിരുത്തുകയും ചെയ്തു. ക്വാണ്ടം ഇൻഫർമേഷൻ സയൻസ് തുടങ്ങിയ പുതിയ ശാസ്ത്രശാഖകൾക്കും ഇവരുടെ പരീക്ഷണം ഊർജ്ജം നൽകി.

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായുള്ള റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് ഫിസിക്സ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഒരു കോടി സ്വീഡിഷ് ക്രോണർ ആണ് സമ്മാനത്തുക. ഇത് 7.4 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.

ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്

ചേരുംപടി ചേർക്കാം

ലൂക്ക നൊബേൽ ക്വിസ്സിൽ പങ്കെടുക്കാം


നൊബേൽ പുരസ്കാരം 2022 – തിയ്യതികൾ

തിയ്യതി, സമയംവിഷയം
2022 ഒക്ടോബർ 3, ഇന്ത്യൻ സമയം 3 PMവൈദ്യശാസ്ത്രം
2022 ഒക്ടോബർ 4, ഇന്ത്യൻ സമയം 3.15 PMഫിസിക്സ്
2022 ഒക്ടോബർ 5, ഇന്ത്യൻ സമയം 3.15 PMകെമിസ്ട്രി
2022 ഒക്ടോബർ 6, ഇന്ത്യൻ സമയം 4.30 PMസാഹിത്യം
2022 ഒക്ടോബർ 7, ഇന്ത്യൻ സമയം 3 PMസമാധാനം
2022 ഒക്ടോബർ 10, ഇന്ത്യൻ സമയം 3.15 PMസാമ്പത്തികശാസ്ത്രം
2022 നൊബേൽ പുരസ്കാരം തിയ്യതികൾ

2022-ലെ നൊബേൽ സീസൺ ഇന്നത്തെ (3/10/22) മെഡിസിൻ (Medicine), അവാർഡോടെ ആരംഭിക്കുന്നു, തുടർന്ന് ചൊവ്വാഴ്ച (4/10/22) ഭൗതികശാസ്ത്രം (Physics), ബുധനാഴ്ച (5/10/22) രസതന്ത്രം (Chemistry), വ്യാഴാഴ്ച (6/10/22) സാഹിത്യം (Literature), സമാധാനത്തിനുള്ള (Peace) നോബൽ സമ്മാനം വെള്ളിയാഴ്ചയും (7/10/22) സാമ്പത്തിക ശാസ്ത്ര പുരസ്കാരം (Economics) ഒക്ടോബർ 10 നും പ്രഖ്യാപിക്കും. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിലെ സമ്മാനങ്ങൾ സ്വീഡിഷ് വ്യവസായിയും ഡൈനാമൈറ്റിന്റെ ഉപജ്ഞാതാവുമായ ആൽഫ്രഡ് നോബലിന്റെ (Alfred Nobel) സ്മരണാർത്ഥമാണ് നൽകുന്നത്. നൊബേലിന്റെ മരണത്തിന് അഞ്ച് വർഷത്തിന് ശേഷം 1901-ലാണ് ആദ്യത്തെ അവാർഡുകൾ വിതരണം ചെയ്തത്. സാമ്പത്തിക ശാസ്ത്ര പുരസ്കാരം – ബാങ്ക് ഓഫ് സ്വീഡൻ പ്രൈസ് ഇൻ ഇക്കണോമിക് സയൻസസ് (Bank of Sweden Prize in Economic Sciences) ആൽഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി 1968 മുതൽ സ്വീഡന്റെ സെൻട്രൽ ബാങ്ക് ആണ് (Sweden’s central bank) നൽകി വരുന്നത്. ഓരോ നോബൽ സമ്മാന ജേതാവിനും 10 ദശലക്ഷം ക്രോണർ (kronor) (ഏകദേശം $900,000) സമ്മാനമായി ലഭിക്കും. കൂടാതെ ഡിപ്ലോമയും സ്വർണ്ണ മെഡലും നൊബേൽ മരിച്ച ഡിസംബർ 10-ന് കൈമാറും. ആൽഫ്രഡ് നൊബേലിന്റെ ആഗ്രഹപ്രകാരം സമാധാനത്തിനുള്ള നൊബേൽ സമ്മാനം നോർവേയിലും മറ്റ് അവാർഡുകൾ സ്വീഡനിലും വെച്ചാണ് വിതരണം ചെയ്യുന്നത്. ഓസ്‌ലോയിലെ ചടങ്ങിൽ, അവാർഡ്‌ദാന ദിവസമാണ്‌ പ്രബന്ധാവതരണം നടക്കുന്നതെങ്കിൽ, സ്‌റ്റോക്‌ൿഹോമിലെ ചടങ്ങിൽ, സമ്മാനദാനച്ചടങ്ങിനു ദിവസങ്ങൾക്ക്‌ മുന്നേ തന്നെ ഇത്‌ നടക്കുന്നു.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾക്ക് നൊബേൽ സമ്മാനങ്ങൾക്കായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാൻ അർഹതയുണ്ട്. അവരിൽ യൂണിവേഴ്സിറ്റി പ്രൊഫസർമാർ, നിയമനിർമ്മാതാക്കൾ, മുൻ നൊബേൽ സമ്മാന ജേതാക്കൾ, കമ്മിറ്റി അംഗങ്ങൾ എന്നിവരും ഉൾപ്പെടുന്നു. നൊബേൽ ചട്ടങ്ങൾ പ്രകാരം 50 വർഷത്തേക്ക് വിധികർത്താക്കൾ നൊബേൽ സമ്മാന തിരഞ്ഞെടുപ്പുകളെക്കുറിച്ചു ചർച്ചകൾ നടത്തുന്നതിൽ നിന്നും വിലക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് എങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും അവരുടെ ഷോർട്ട് ലിസ്റ്റിൽ ആരൊക്കെയുണ്ടായിരുന്നുവെന്നും കൃത്യമായി അറിയാൻ കുറച്ച് സമയമെടുക്കും.

Happy
Happy
8 %
Sad
Sad
0 %
Excited
Excited
83 %
Sleepy
Sleepy
4 %
Angry
Angry
0 %
Surprise
Surprise
4 %

4 thoughts on “2022 ലെ ഫിസിക്സ് നൊബേൽ പ്രഖ്യാപിച്ചു

 1. ബന്ധിത ക്വാണ്ടം അവസ്ഥകൾ – സിദ്ധാന്തം മുതൽ സാങ്കേതികവിദ്യ വരെ

  Alain Aspect, John Clauser, Anton Zeilinger എന്നിവർ ബന്ധിത (എന്റാങ്ക്ൾഡ്) ക്വാണ്ടം സ്റ്റേറ്റ്, കണങ്ങൾ വേർപിരിഞ്ഞു നിന്നാലും ഒരൊറ്റ യൂണിറ്റ് പോലെ പ്രവർത്തിക്കുന്ന അവസ്ഥ, ഉപയോഗിച്ച് ശാസ്ത്ര അടിത്തറകൾ മാറ്റിമറിക്കുന്ന പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അവരുടെ കണ്ടെത്തലുകൾ ക്വാണ്ടം വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ സാങ്കേതികവിദ്യയ്ക്ക് വഴിയൊരുക്കി.

  ക്വാണ്ടം മെക്കാനിക്‌സിന്റെ അവാച്യമായ പരിണിത ഫലങ്ങൾ പ്രയോഗിക തലങ്ങളിലേക്ക് കടന്നു വന്നിരിക്കുന്നു. ക്വാണ്ടം കമ്പ്യൂട്ടറുകൾ, ക്വാണ്ടം നെറ്റ്‌വർക്കുകൾ, സുരക്ഷിത ക്വാണ്ടം എൻക്രിപ്റ്റഡ് കമ്മ്യൂണിക്കേഷൻ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ ഗവേഷണ മേഖല നിലവിലുണ്ട്.

  ഈ വികാസത്തിലെ ഒരു പ്രധാന ഘടകം ക്വാണ്ടം മെക്കാനിക്സ് എങ്ങനെ രണ്ടോ അതിലധികമോ കണങ്ങളെ, പ്രത്യേകിച്ച് ബന്ധിത ജോഡിയിലെ, ഒരു കണികയ്ക്ക് എന്ത് സംഭവിക്കുന്നു എന്നതാണ്. കണികകൾ വളരെ അകലെയാണെങ്കിൽ പോലും മറ്റേ കണത്തിന് എന്ത് സംഭവിക്കുമെന്ന് നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

  “ഒരു പുതിയ തരം ക്വാണ്ടം സാങ്കേതികവിദ്യ ഉയർന്നുവരുന്നതായി കൂടുതൽ വ്യക്തമായി നമുക്ക് മനസ്സിലാക്കാം. ക്വാണ്ടം മെക്കാനിക്‌സിന്റെ വ്യാഖ്യാനത്തെക്കുറിച്ചുള്ള മൗലിക ചോദ്യങ്ങൾക്കപ്പുറവും ബന്ധിത ക്വാണ്ടം അവസ്ഥകളുമായുള്ള പുരസ്‌കാര ജേതാക്കളുടെ പ്രവർത്തനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് നമുക്ക് കാണാൻ കഴിയും,” ഫിസിക്‌സിനായുള്ള നോബൽ കമ്മിറ്റി ചെയർ ആൻഡേഴ്‌സ് ഇർബാക്ക് പറയുന്നു.

  https://www.nobelprize.org/prizes/physics/2022/press-release/

 2. Entangled photons / states എന്നത് കൃത്യമായി പറഞ്ഞിട്ടുണ്ട് സ്വീഡിഷ് അക്കാദമി.

Leave a Reply

Previous post ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ ? – പ്രഭാഷണം ഒക്ടോബർ 6 ന് – രജിസ്റ്റർ ചെയ്യാം
Next post നിങ്ങളോർക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്…!
Close