ആകാശത്തെ കൂറ്റൻ വണ്ടിച്ചക്രം – ജെയിംസ് വെബ്ബ് ടെലിസ്കോപ്പിൽ നിന്നും പുതിയ ചിത്രം

ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് എടുത്ത കാർട്ട് വീൽ ഗാലക്സിയുടെ മനോഹരമായ ചിത്രം ശാസ്ത്രജ്ഞർ പുറത്തുവിട്ടിരിക്കുന്നു.

ഡോ.കെ.മോഹനകുമാറിന് ദേശീയ അംഗീകാരം

കാലാവസ്ഥാ ശാസ്ത്ര പഠനങ്ങളിലൂടെ പ്രശസ്തനായ ഡോ. കെ. മോഹനകുമാറിന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് (Department of Earth Sciences) അന്തരീക്ഷ ശാസ്ത്ര സാങ്കേതിക മേഖലയിലെ മികവിനുള്ള 2022 ലെ ദേശീയ അവാർഡ് (National Award of Excellence in Atmospheric Science and Technology 2022, instituted by the Ministry of Earth Sciences) നൽകി ആദരിച്ചിരിക്കുന്നു.

കേരളത്തിലും ആഫ്രിക്കൻ പന്നിപ്പനി – മനുഷ്യരിലേക്ക് പകരുമെന്ന പേടിവേണ്ട

കേരളത്തിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നത് ഇന്നലെയാണ് (2022 ജൂലൈ 22). വയനാട് മാനന്തവാടിക്കടുത്ത് കണിയാരം തവിഞ്ഞാലിലെ പന്നിഫാമിലാണു രോഗം കണ്ടെത്തിയത്.

ഏറ്റവും ദൂരെയുള്ള ഗാലക്സികളിൽ ഒന്നിനെ കണ്ടെത്തി ജെയിംസ് വെബ്ബ് ടെലിസ്കോപ്പ്.  

മനുഷ്യൻ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും അകലെയുള്ള ഗാലക്സിയെ ജെയിംസ് വെബ് ടെലിസ്കോപ്പ് കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. പ്രപഞ്ചം മഹാവിസ്ഫോടനത്തിലൂടെ ഉണ്ടായതിനുശേഷം വെറും 30 കോടി വർഷം കഴിഞ്ഞപ്പോൾ യാത്ര ആരംഭിച്ച പ്രകാശത്തിലൂടെയാണ് ഈ ഗാലക്സിയെ കണ്ടെത്തിയിട്ടുള്ളത്.

വിദ്യാർത്ഥികൾക്കായുള്ള അന്താരാഷ്ട്ര സയൻസ് ഒളിമ്പ്യാഡുകളിൽ ഇന്ത്യക്ക് മികച്ച നേട്ടം

വിദ്യാർത്ഥികൾക്കായുള്ള അന്താരാഷ്ട്ര സയൻസ് ഒളിമ്പ്യാഡുകളിൽ ഇന്ത്യക്ക് മികച്ച നേട്ടങ്ങൾ. 

ഒളിമ്പ്യാഡുകളിൽ പങ്കെടുക്കുന്ന മിടുക്കർക്ക് ലൂക്കയുടെ ആശംസകൾ

ഇത് ഒളിമ്പ്യാഡുകളുടെ കാലമാണ്. ഇവയിൽ ഏറ്റവും പ്രസിദ്ധമായത് ഇൻ്റർ നാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ്. അത് നടക്കുന്നത് നോർവേയിലെ ഓസ്ലോയിൽ 2022 ജൂലൈ 9 മുതൽ 16 വരെ.

വിക്ടോറിയ ബൊളീവിയാന – ലോകത്തിലെ ഏറ്റവും വലിയ വാട്ടർലില്ലി

ലണ്ടനിലെ റോയൽ ബൊട്ടാണിക് ഗാർഡൻസിലെ ഭീമൻ വാട്ടർലില്ലി ശേഖരണത്തിൽപ്പെട്ട വിക്ടോറിയ ബൊളിവിയാന (Victoria boliviana) എന്ന ഇനം ലില്ലി പുതിയ ഇനമാണെന്ന് കണ്ടെത്തി. ഒരു നൂറ്റാണ്ടിലേറെ കാലം  തെറ്റായിട്ടായിരുന്നു ഇത് നാമകരണം ചെയ്യപ്പെട്ടത്.

Close