Read Time:5 Minute


ഡോ.റസീന എൻ.ആർ

ലണ്ടനിലെ റോയൽ ബൊട്ടാണിക് ഗാർഡൻസിലെ ഭീമൻ വാട്ടർലില്ലി ശേഖരണത്തിൽപ്പെട്ട വിക്ടോറിയ ബൊളിവിയാന (Victoria boliviana) എന്ന ഇനം ലില്ലി പുതിയ ഇനമാണെന്ന് കണ്ടെത്തി. ഒരു നൂറ്റാണ്ടിലേറെ കാലം  തെറ്റായിട്ടായിരുന്നു ഇത് നാമകരണം ചെയ്യപ്പെട്ടത്.

റോയൽ ബൊട്ടാണിക് ഗാർഡൻസിലെ സസ്യശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ Frontiers in Plant Science പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിക്ടോറിയ ബൊളിവിയാന (Victoria boliviana) ഒരു പുതിയ ഇനമാണെന്ന കണ്ടെത്തൽ. ബൊളീവിയയിലെ നാഷണൽ ഹെർബേറിയം, സാന്താക്രൂസ് ഡി ലാ സിയേറ (Santa Cruz de La Sierra) ബൊട്ടാണിക് ഗാർഡൻ, ലാ റിങ്കോനഡ (La Rinconada) ഗാർഡൻസ് എന്നി സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പഠനം നടത്തിയത്.  റോയൽ ബൊട്ടാണിക്കൽ ഗാർഡനിലെ സയന്റിഫിക് ആൻഡ് ബൊട്ടാണിക്കൽ റിസർച്ച് ഹോർട്ടികൾച്ചറിസ്റ്റായ കാർലോസ് മഗ്ദലീന, ബൊട്ടാണിസ്റ്റ് ലൂസി സ്മിത്ത്, ബയോഡൈവേഴ്സിറ്റി ജീനോമിക്സ് ഗവേഷക നതാലിയ പ്രസെലോംസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘമാണ് പഠനത്തിന് നേതൃത്വം നൽകിയത്.

കടപ്പാട് : RBG Kew

ചരിത്രരേഖകൾ, ഹോർട്ടികൾച്ചർ, ഭൂമിശാസ്ത്രം എന്നിവയിൽ നിന്ന് നിലവിലുള്ള എല്ലാ വിവരങ്ങളും സമാഹരിച്ച്, സ്പീഷിസ് സ്വഭാവസവിശേഷതകളുടെ ഒരു ഡാറ്റാസെറ്റിന്റെ സഹായത്തോടെ, ഡി.എൻ.എ വിശകലനത്തിലൂടെയാണ് ടീം ഈ കണ്ടെത്തൽ നടത്തിയത്. “വിക്ടോറിയ ജീനസ്സിൽ (Genus) ൽ ഒരു പുതിയ ഇനം തിരിച്ചറിയുന്നതും സസ്യശാസ്ത്രത്തിലെ അവിശ്വസനീയമായ നേട്ടമാണ്.  സസ്യ വൈവിധ്യത്തെ ശരിയായി തിരിച്ചറിയുകയും രേഖപ്പെടുത്തുകയും ചെയ്യുന്നത് അതിനെ സംരക്ഷിക്കുന്നതിനും സുസ്ഥിരമായി പ്രയോജനം നേടുന്നതിനും നിർണായകമാണ്. ” ടാക്സോണമിസ്റ്റായ അലക്സ് മൺറോ പറഞ്ഞു.

കടപ്പാട് : RBG Kew

പുതിയതായി തിരിച്ചറിഞ്ഞ വി. ബൊളീവിയാന (V. boliviana) സ്പീഷീസ്, വിക്ടോറിയ അമസോണിക്ക ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു, ഇത് മുമ്പ് അറിയപ്പെട്ടിരുന്ന ഭീമൻ വാട്ടർലില്ലിയുടെ രണ്ട് ഇനങ്ങളിൽ ഒന്നാണെന്ന് പഠനം പറയുന്നു. യഥാർത്ഥ സ്പീഷിസുകളുടെ തത്സമയ മാതൃകകളുടെ നഷ്ടവും (live specimens), ജൈവിക ശേഖരണത്തിന്റെ ദൗർലഭ്യവും, 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ സംഭവിച്ചിട്ടുള്ള അംഗീകൃത ജീവിവർഗങ്ങളുടെ നാമകരണത്തിലുണ്ടായേക്കാവുന്ന അഭിപ്രായവ്യത്യാസങ്ങൾ എന്നിവ ആയിരിക്കാം വി. ബൊളീവിയാന സ്പീഷീസ്, വിക്ടോറിയ അമസോണിക്കയായി ഇതുവരെ തെറ്റിദ്ധരിക്കാനുണ്ടായ കാരണം. വി. ബൊളീവിയാന മറ്റ് രണ്ട് സ്പീഷീസുകളിൽ നിന്ന് ജനിതകപരമായി വ്യത്യസ്തമാണെന്നും എന്നാൽ വി. ക്രൂസിയാനയുമായി ഏറ്റവും അടുത്ത ബന്ധമുള്ളതായും ഈ രണ്ട് ഇനങ്ങളും ഏകദേശം ഒരു ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പരിണാമത്തിന്റെ ഭാഗമായി വ്യതിചലിച്ചിരിക്കാമെന്നും പഠനം കണ്ടെത്തി. വിക്ടോറിയ ബൊളീവിയാന ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ വാട്ടർ ലില്ലി ഇനമാണ്.

ബൊളീവിയയിലെ ലാ റിങ്കോനാഡ ഗാർഡൻസിൽ വളരുന്ന ഈ ഇനത്തിന്റെ ഏറ്റവും വലിയ ലില്ലിയ്ക്ക് ഏകദേശം 10 അടി മുതൽ 10.5 അടി വരെ വീതിയുള്ള ഇലകളാണുള്ളത്. ഈ ഇലകൾക്ക് ഏകദേശം 79.83 കിലോഗ്രാം ഭാരം താങ്ങാൻ കഴിയും.
V.boliviana കടപ്പാട് : Lucy Smith.

സൗത്ത് അമേരിക്കൻ ജീനസ് (genus) ആയിട്ടുള്ള വിക്ടോറിയ സ്പീഷീസ് (species) നിംഭേസിയെ (Nymphaeaceae) കുടുംബത്തിലാണ് ഉൾപ്പെട്ടിട്ടുള്ളത്. വിക്ടോറിയയുടെ മൂന്ന് ഇനങ്ങളായ വി. ബൊളീവിയാന, വി. അമസോണിക്ക, വി. ക്രൂസിയാന (V. boliviana, V. amazonica and V. cruziana) ഒരുമിച്ച് വളർത്തുന്ന ലോകത്തിലെ ഒരേയൊരു സ്ഥലമാണ് ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡൻ.

റോയൽ ബൊട്ടാണിക്കൽ ഗാർഡനിലെ സയന്റിഫിക് ആൻഡ് ബൊട്ടാണിക്കൽ റിസർച്ച് ഹോർട്ടികൾച്ചറിസ്റ്റായ കാർലോസ് മഗ്ദലീന, ബൊട്ടാണിസ്റ്റ് ലൂസി സ്മിത്ത് എന്നിവർ കടപ്പാട് : RBG Kew

അധികവായനയ്ക്ക്:

  1. Smith, L. T., Magdalena, C., Przelomska, N. A. S., Pérez Escobar, O. A., Darío, M., Negrao, R., … & Monro, A. K (2022). Revised species delimitation in the giant water lily genus Victoria (Nymphaeaceae) confirms a new species and has implications for its conservation. Frontiers in Plant Science, 2241. doi: 10.3389/fpls.2022.883151.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മെൻഡലും ഡാർവിനും കണ്ടുമുട്ടിയിരുന്നെങ്കിൽ 
Next post ഗ്രിഗ‍ര്‍ മെൻഡലിന് 200വയസ്സ് – വിദ്യാർത്ഥികൾക്ക് വീഡിയോ നിർമ്മാണ മത്സരം
Close