കോവിഡിൽ നിന്നും നിപയിൽ നിന്നും പാഠം ഉൾകൊള്ളാം

മനുഷ്യരിൽ കാണപ്പെടുന്ന നിരവധി പകർച്ചവ്യാധികൾ മനുഷ്യചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് സൂക്ഷ്മജീവികൾ കടന്നു വന്നതിന്റെ ഫലമായുണ്ടായാവയാ‍ണ്. ഇവയെ ജന്തുജന്യരോഗങ്ങൾ (സൂണോസിസ്: Zoonoses: Zoonotic Diseases) എന്നാണ് വിളിക്കുക. മനുഷ്യരെ ബാധിക്കുന്ന 60 ശതമാനത്തോളം പകർച്ചവ്യാധികളും ജന്തുജന്യരോഗങ്ങളാണ്.

വവ്വാൽ നമ്മുടെ ശത്രുവല്ല

നമ്മുടെ പേടിസ്വപ്നമായ  പല  വൈറസുകളും ദശലക്ഷക്കണക്കിന് വർഷം മുമ്പേ  തന്നെ വവ്വാലുകളോടൊപ്പം തന്നെ പരിണമിച്ച് കൂടെ കൂടിയവയാണ്.  അവയ്ക്ക്  രോഗമോ പ്രശ്നമോ ഒന്നും ഉണ്ടാക്കാതെ തലമുറകളിലൂടെ കൈമാറി  വന്നവയാണ്.  ഇത്തരം വൈറസുകൾ  ഇവരിൽ എന്തുകൊണ്ടാണ് രോഗം ഉണ്ടാക്കി കൊല്ലാത്തതെന്നും നമുക്ക് മാത്രം അപകടം ഉണ്ടാക്കുന്നതെന്നും,  ഇവയുടെ ഉള്ളിൽ നിന്നും ഇവ മനുഷ്യരിലേക്ക് പടർന്നത് എങ്ങിനെ എന്നും അറിയുന്നത് നല്ലതാണ്. അതിനു  മുമ്പേ വവ്വാലുകളെക്കുറിച്ച് പൊതുവായി ചില കാര്യങ്ങൾ  പരിചയപ്പെടാം.

Close