സമുദ്രം: ജീവിതവും ഉപജീവനവും

സമുദ്രത്തിൽ നിന്ന് ലഭിക്കുന്ന  നേട്ടങ്ങളെക്കുറിച്ച് മനുഷ്യരിൽ  അവബോധം സൃഷ്ടിക്കുക എന്നതാണ് ലോക മഹാസമുദ്ര ദിനത്തിന്റെ ലക്ഷ്യം. അതിനാൽ, സുസ്ഥിര വികസനത്തിനായി കടലും സമുദ്ര വിഭവങ്ങളും സംരക്ഷിക്കാനുള്ള മാനവരാശിയുടെ അവസരവുമാണിത്. സമുദ്രത്തിനും തീരത്തിനും അതിന്റെ ഇടം തിരിച്ചുനൽകാനും  കടലിൽ നിന്ന് ഉപജീവനം കണ്ടെത്തുന്ന കടൽപ്പണിക്കാർക്ക് അവരുടെ ജീവിതവും ഉപജീവനും തിരിച്ചുപിടിക്കാൻ ആവശ്യമുള്ള ആരോഗ്യമുള്ള സമുദ്രങ്ങൾ തിരിച്ചുനൽകാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കാനുള്ള അവസരവും ആണ് സമുദ്ര ദിനാചരണം.

ഭൗമോപരിതലത്തിൽ എത്തുന്ന സൂര്യപ്രകാശം മങ്ങിയാൽ …?

ഭൂമോപരിതലത്തിൽ എത്തുന്ന സൂര്യപ്രകാശം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെത്തുന്ന സൌരോർജ്ജത്തിന്റെ വ്യതിയാനം പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക മേഖലകളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. എന്താണ് ഈ പ്രകാശം മങ്ങലിന് കാരണം ?

സംസ്ഥാനത്ത് വീണ്ടും കുളമ്പ് രോഗഭീഷണി- കാര്യവും കാരണവും കരുതലും പ്രതിരോധവും

തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ചില ജില്ലകളിൽ ഈയിടെ പശുക്കളിൽ കുളമ്പ് രോഗം സ്ഥിരീകരിച്ചത് കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇപ്പോൾ രോഗവ്യാപനം ഏറ്റവും രൂക്ഷം. കോവിഡ് പ്രതിസന്ധിക്കൊപ്പം കുളമ്പ് രോഗം കൂടി ഭീഷണിയായതോടേ ക്ഷീരകർഷകരുടെ ദുരിതം ഇരട്ടിയായി.

Close