ചൈനീസ് റോക്കറ്റ് – തത്സമയ വിവരങ്ങൾ

ചൈന 2021 ഏപ്രിൽ 29 നു വിട്ട ലോങ്ങ് മാർച്ച് 5B റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ആണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നു വരിക. ഏറ്റവും പുതിയ ചൈനീസ് സ്‌പേസ് അഡ്മിനിസ്ട്രേഷന്റെ വിവരപ്രകാരം  റോക്കറ്റിന്റെ ഘടകങ്ങൾ രേഖാംശം 72.47 ഡിഗ്രി കിഴക്കും അക്ഷാംശം 2.65 ഡിഗ്രി വടക്കും ആയി ഇന്ത്യൻ മഹാസമുദ്രത്തിലെ മാലിദ്വീപിനടുത്തായി വന്നു വീണിട്ടുണ്ട്. മനുഷ്യർക്ക് ആശങ്കപ്പെടാനായി യാതൊന്നും തന്നെയില്ല. റോക്കറ്റ് റീ എൻട്രി ഏരിയകൾ കൂടുതലും മനുഷ്യവാസ പ്രദേശങ്ങൾക്ക് പുറത്താണ്.

Close