Read Time:2 Minute

ചൈനീസ് റോക്കറ്റ് അപ്ഡേറ്റ് – മെയ് 9 , ഇന്ത്യൻ സമയം 9.45

ചൈന 2021 ഏപ്രിൽ 29 നു വിട്ട ലോങ്ങ് മാർച്ച് 5B റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ആണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നു വരിക. നിർമിതിയിൽ ഇരിക്കുന്ന ചൈനീസ് സ്‌പേസ് സ്റ്റേഷനിലേക്കുള്ള മൊഡ്യുളുകളുമായി പോയ വാഹനമാണിത്. അമേരിക്കയുടെ ഫാൽക്കൻ ഹെവി, ഡെൽറ്റ IV ലോഞ്ചറുകൾക്ക് ശേഷം ലോകത്തെ ഏറ്റവും കരുത്തുള്ള റോക്കറ്റുകളാണ് ചൈനയുടെ ലോങ് മാർച്ച് സീരീസ്.
ഏറ്റവും പുതിയ ചൈനീസ് സ്‌പേസ് അഡ്മിനിസ്ട്രേഷന്റെ വിവരപ്രകാരം  റോക്കറ്റിന്റെ ഘടകങ്ങൾ രേഖാംശം 72.47 ഡിഗ്രി കിഴക്കും അക്ഷാംശം 2.65 ഡിഗ്രി വടക്കും ആയി ഇന്ത്യൻ മഹാസമുദ്രത്തിലെ മാലിദ്വീപിനടുത്തായി വന്നു വീണിട്ടുണ്ട്. മനുഷ്യർക്ക് ആശങ്കപ്പെടാനായി യാതൊന്നും തന്നെയില്ല. റോക്കറ്റ് റീ എൻട്രി ഏരിയകൾ കൂടുതലും മനുഷ്യവാസ പ്രദേശങ്ങൾക്ക് പുറത്താണ്.

അപ്ഡേറ്റുകൾ (പേജ് റിഫ്രഷ് ചെയ്തു നോക്കുക)

  1. ലോംഗ് മാർച്ച് 5 ബി റോക്കറ്റിന്റെ 18 ടൺ അവശിഷ്ടങ്ങൾ ബീജിംഗ് സമയം രാവിലെ 10.24 ന് (02:24 ജിഎംടി) ഭൂമിയിലെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിച്ചതായി ചൈന മാൻഡ് സ്പേസ് എഞ്ചിനീയറിംഗ് ഓഫീ്സിനെ ഉദ്ധരിച്ച് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു
  2. ആധികാരിക സോഴ്സ് ആയ സ്‌പേസ് ട്രാക്ക് ഇനി ആശങ്കവേണ്ടന്ന് അറിയിച്ചു.  
  3. NASA Administrator Statement on Chinese Rocket Debris

തത്സമയക്കാഴ്ച്ച – LIVE

 


ആധികാരികസോഴ്സ് : https://www.space-track.org/ – (ലോഗിൻ ആവശ്യമാണ് )

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കരുതലിന്റെയും ജാഗ്രതയുടെയും 93 ദിവസങ്ങൾ
Next post ഇന്ത്യയിലെ കോവിഡ് അടിയന്തിരാവസ്ഥ -ലാൻസെറ്റ് എഡിറ്റോറിയൽ
Close