ഭാസ്‌കരാചാര്യരുടെ ലീലാവതി

പ്രാചീന ഗണിതശാസ്ത്രകൃതിയായ ഭാസ്കരാചാര്യരുടെ ലീലാവതി – ഡോ.കാവുമ്പായി ബാലകൃഷ്ണൻ പരിചയപ്പെടുത്തുന്നു. ലീലാവതിക്ക് പി.കെ.കോരുമാസ്റ്റർ നിർവഹിച്ച മലയാളവ്യാഖ്യാനം നമ്മുടെ വൈജ്ഞാനിക സാഹിത്യത്തിന് വലിയ മുതല്‍ക്കൂട്ടാണ്.

പസിലുകൾക്ക് ഒരാമുഖം

പരിചിതമെന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്ന എന്നാൽ ഒരു കുരുക്കിൽ ഉത്തരം മറഞ്ഞിരിക്കുന്ന ലഘു ചോദ്യങ്ങൾ മുതൽ ദീർഘമായ വിശദീകരണം ആവശ്യമുള്ളതും അതിനേക്കാൾ നീണ്ട ഉത്തരങ്ങളിൽ അവസാനിക്കുന്നതുമായ ചില ഏടാകൂടങ്ങൾ ആണു പസിലുകൾ എന്ന് ഒറ്റ വാക്യത്തിൽ പറയാം. ഗണിത ശാസ്ത്ര പസിലുകളാണ് നാം ഏറെയും കാണുന്നതെങ്കിലും പസിലുകൾക്ക് ഏതാണ്ട് എല്ലാ ശാസ്ത്രശാഖകളിലും സാന്നിധ്യമുണ്ട്.

Close