Thursday , 15 March 2018
Home » പുതിയവ » മലയാളത്തിന് പുതിയ അക്ഷരരൂപം – മഞ്ജരി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗില്‍ നിന്ന്

മലയാളത്തിന് പുതിയ അക്ഷരരൂപം – മഞ്ജരി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗില്‍ നിന്ന്

രണ്‍ജിത്ത് സിജി

ranjith.sajeev@gmail.com

സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് മഞ്ജ­രിയെന്ന പുതിയ അക്ഷരരൂപം പുറത്തിറക്കി. വിക്കിമീഡിയ ഫൗണ്ടേഷനിലെ ഭാഷാ സാങ്കേതിക വിദ്യാ വിഭാഗത്തിൽ എൻജിനീയറായ സന്തോഷ് തോട്ടിങ്ങല്‍ ആണ് മഞ്ജ­രി രൂപകല്‍പ്പന ചെയ്തത് . മഞ്ജരി ഫോണ്ടിന്റെ നിർമാണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും എൻജിനീയറിങ്ങ് കോളേജ് അധ്യാപികയുമായ കാവ്യ മനോഹറും പങ്കാളിയായി. എറണാകുളത്ത് നടന്ന ചടങ്ങില്‍ സന്തോഷ് തോട്ടിങ്ങല്‍, കാവ്യ മനോഹര്‍, കഥാകൃത്ത് പ്രിയ എ എസ് എന്നിവര്‍ ചേര്‍ന്നാണ് മഞ്ജരി എന്ന അക്ഷരരൂപം പ്രകാശനം ചെയ്തത്.

manjari-illustration4
സാ ധാരണ കനത്തിലുള്ള അക്ഷരങ്ങളും കട്ടികൂടിയ അക്ഷരങ്ങളും കൂടാതെ കട്ടികുറഞ്ഞ അക്ഷരങ്ങളും ഉള്‍പ്പെട്ട ഒരു അക്ഷരരൂപ കുടുംബമാണ് മഞ്ചരി. അതുകൊണ്ടുതന്നെ തലക്കെട്ടുകള്‍ക്കും വായിക്കുന്നതിനുള്ള സാധാരണ അക്ഷരങ്ങള്‍ക്കും കട്ടികുറഞ്ഞ പ്രത്യേക ഡിസൈനുകള്‍ക്കും അനുയോജ്യമായ അക്ഷരരൂപമാണിത്. മലയാളത്തിലെ ആദ്യത്തെ കട്ടികുറഞ്ഞ യുണീകോഡ് അക്ഷരരൂപം കൂടിയാണ് മഞ്ജരി.

മലയാളത്തിന്റെ അക്ഷരങ്ങളെ വിടർന്നുരുണ്ട വടിവുകളിൽ ഈ അക്ഷരരൂപം അവതരിപ്പിക്കുന്നു. വരകളുടെ അറ്റങ്ങളും ഉരുണ്ടതാണു്. എല്ലാ വളവുകളും ഒരു ചുരുളിന്റെ അഥവാ സ്പൈരലിന്റെ ഭാഗങ്ങളുപയോഗിച്ചാണു് വരച്ചിട്ടുള്ളതു്. അതുകൊണ്ടുതന്നെ മലയാളത്തിലെ നിലവിലെ ഫോണ്ടുകളിൽ നിന്നും വ്യത്യസ്ഥമായ ഒരു ടൈപ്പോഗ്രഫി പരീക്ഷണമായും ഈ ഫോണ്ടിനെ വിലയിരുത്താം. ഒരേ കട്ടി­യി­ലു­ള്ള വര­ക­ളാ­ണു് ഉപ­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു്. കൂ­ട്ട­ക്ഷ­ര­ങ്ങൾ പര­മാ­വ­ധി ഉൾപ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ഒരു ലി­പി­സ­ഞ്ച­യ­മാ­ണു് ഈ ഫോ­ണ്ടി­ലു­ള്ള­തു്. മഞ്ജരി യുണിക്കോഡ് 9.0 പതിപ്പ് പിന്തുണയ്ക്കുന്നു.

Spectacle-T26261

മല­യാ­ള­ത്തി­നു പു­റ­മേ ഇം­ഗ്ലീ­ഷ്/ലാ­റ്റിൻ അക്ഷ­ര­ങ്ങ­ളും ഈ ഫോ­ണ്ടി­ലു­ണ്ട്. ഉരുണ്ട മലയാളം അക്ഷരങ്ങളുടെ ശൈലിയ്ക്കനുസൃതമായാണു് ഇംഗ്ലീഷ് അക്ഷരങ്ങൾ വരച്ചിട്ടുള്ളതു്.

മലയാളത്തിന്റെ അക്ഷരചിത്രീകരണ നിയമങ്ങളെ ഈ ഫോണ്ടിനുവേണ്ടി പുതുക്കിയെഴുതിയിട്ടുണ്ട്. ആ സാങ്കേതികമാറ്റം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കിയ മറ്റു ഫോണ്ടുകളിലും ഇപ്പോൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

manjari-letters

തനതുലിപി ശൈലിയിലുള്ള കൂട്ടക്ഷരങ്ങൾ ധാരാളം ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഈ ഫോണ്ടുകളുടെ ഫയൽ വലിപ്പം ഇത്തരത്തിലുള്ള മറ്റു ഫോണ്ടുകളെ അപേക്ഷിച്ച് വളരെ കുറവാണു്. 60 കിലോബൈറ്റ് മാത്രം എടുത്തു് വെബ് ഫോണ്ടുകളായി കാര്യക്ഷമമായി ഇവ ഉപയോഗിക്കാവുന്നതാണു്. TTF, OTF, WOFF, WOFF2 ഫോർമാറ്റുകളിൽ ഡൌൺലോഡ് ചെയ്യാം.

മഞ്ജരി ആക്ഷരരൂപം ഡൗണ്‍ലോഡ് ചെയ്യാന്‍

http://smc.org.in/fonts സന്ദര്‍ശിക്കുക.

ഓപ്പൺ ഫോണ്ട് ലൈസൻസ് പ്രകാരം സ്വതന്ത്രവും സൌജന്യവും ആണു് ഈ ഫോണ്ട്. ഓരോ അക്ഷരത്തിന്റെയും SVG ഫോർമാറ്റിലുള്ള വരകൾ സഹിതമുള്ള സോഴ്സ് കോഡ് https://gitlab.com/smc/manjari എന്ന റിപ്പോസിറ്ററിയിലുണ്ട്.

മറ്റ് മലയാളം ഫോണ്ടുകളായ രചന, മീര, അഞ്ജലി, ചിലങ്ക, കേരളീയം, ഉറൂബ്, ദ്യുതി, കറുമ്പി, സുറുമ എന്നിവ പുറത്തിറക്കിയതും പരിപാലിക്കുന്നതും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആണ്. ഇവയെല്ലാം തന്നെ വിവിധ സ്വതന്ത്ര ലൈസന്‍സുകളിലാണ് പുറത്തിറക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇവയെല്ലാം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും.

(ലൂക്കയുടെ പ്രാഥമിക അക്ഷരരൂപമായിമഞ്ജരിയാണ് ഉപയോഗിക്കുന്നത്. )

മഞ്ജരി ഉപയോഗിക്കുന്ന വിവിധ ഉദാഹരണങ്ങള്‍

manjari-illustration

 

manjari-illustration1

 

manjari-illustration2

 

manjari-illustration3

Source : https://blog.smc.org.in/manjari-font/

Use Facebook to Comment on this Post

Check Also

2018 ജനുവരിയിലെ ആകാശം

വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ …

Leave a Reply

Your email address will not be published. Required fields are marked *