Wednesday , 22 August 2018
Home » Scrolling News » റോബർട്ട് ലാൻഗ്‍ലൻസ്സിന് ആബെൽ പുരസ്കാരം

റോബർട്ട് ലാൻഗ്‍ലൻസ്സിന് ആബെൽ പുരസ്കാരം

ഡോ. എൻ ഷാജി

2018ലെ ആബെൽ പുരസ്കാരം പ്രശസ്ത ഗണിതജ്ഞൻ റോബർട്ട് പി. ലാൻഗ്‍ലാൻസിന് (Robert P. Langlands) നൽകാൻ നോർവീജിയൻ അക്കാഡമി തീരുമാനിച്ചിരിക്കുന്നു.

റോബർട്ട് പി. ലാൻഗ്‍ലാൻസ്
ണിതജ്ഞർക്ക് നല്കുന്ന വിവധ പുരസ്കാരങ്ങളിൽ ഏറ്റവും പ്രശസ്തമാണ് ആബെൽ പുരസ്കാരം. നൊബേൽ പുരസ്കാരത്തിനു സമാനമായ രീതിയിലാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഏകദേശം 5 കോടി രൂപയാണ് പുരസ്കാരത്തുക. ഇന്ത്യൻ വംശജനായ ശ്രീനിവാസ വരദന് 2007ൽ ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

നിൽസ് ഹെന്‍റിക്‍ ആബെൽ

ഗണിതത്തിൽ നൊബേൽ പുരസ്കാരമില്ലാത്തതിന് പരിഹാരമെന്ന തരത്തിൽ 2003 മുതൽ നല്കിവരുന്ന ഈ അന്താരാഷ്ട്രപരസ്കാരം, 26-ാം വയസ്സിൽ അന്തരിച്ച നിൽസ് ആബെൽ (1802 – 1829) എന്ന ഗണിതജ്ഞന്റെ ഓർമ്മയ്ക്കായി നല്കപ്പെടുന്നതാണ്.

ഗണിതശാസ്ത്രത്തിന്റെ വിവിധ മേഖലകളെ ആഴത്തിൽ ബന്ധിപ്പിക്കുന്ന ലാൻഗ്‍ലാൻസ് പ്രോഗ്രാം എന്ന വൻ പദ്ധതിക്ക് തുടക്കമിട്ടയാളെന്ന നിലയിലാണ് റോബർട്ട് ലാൻഗ്‍ലാൻസിനെ (1936 – ) ഈ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. അമേരിക്കയിലെ പ്രിൻസ്ടൺ സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറായ ഈ 81 വയസ്സുകാരൻ, ഒരിക്കൽ ഐൻസ്റ്റൈൻ ജോലി ചെയ്തിരുന്ന അതേ ഓഫീസിലെ ഇന്നത്തെ ഗവേഷകനാണ്.


പുറം കണ്ണികള്‍

  1. ആബേല്‍ സമ്മാനം ഔദ്യോഗിക വെബ്‍സൈറ്റ്.
  2. ആബേല്‍ സമ്മാനം ലഭിച്ചവരുടെ വിവരം (2003 മുതല്‍ 2017 വരെ)

Check Also

പന്ത് ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാല്‍ മതി – ഗോള്‍ലൈന്‍ സാങ്കേതികവിദ്യയും വാര്‍ റൂമുകളും

ലോകകപ്പ് ഫുട്ബോള്‍ ആവശത്തിലാണ് എല്ലാവരും. ഓരോ ടീമും ഇഞ്ചോടിഞ്ച് പോരാടുന്ന കളിയിലെ ചില ടെക്നോളജി കാര്യങ്ങളെക്കുറിച്ച് പറയാം. മത്സരം നിയന്ത്രിക്കാനും …

Leave a Reply

%d bloggers like this: