റോബർട്ട് ലാൻഗ്‍ലൻസ്സിന് ആബെൽ പുരസ്കാരം

[author title=”ഡോ. എൻ ഷാജി” image=”http://luca.co.in/wp-content/uploads/2016/10/DrNShaji.jpg”][/author]

2018ലെ ആബെൽ പുരസ്കാരം പ്രശസ്ത ഗണിതജ്ഞൻ റോബർട്ട് പി. ലാൻഗ്‍ലാൻസിന് (Robert P. Langlands) നൽകാൻ നോർവീജിയൻ അക്കാഡമി തീരുമാനിച്ചിരിക്കുന്നു.

റോബർട്ട് പി. ലാൻഗ്‍ലാൻസ്
[dropcap][/dropcap]ണിതജ്ഞർക്ക് നല്കുന്ന വിവധ പുരസ്കാരങ്ങളിൽ ഏറ്റവും പ്രശസ്തമാണ് ആബെൽ പുരസ്കാരം. നൊബേൽ പുരസ്കാരത്തിനു സമാനമായ രീതിയിലാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഏകദേശം 5 കോടി രൂപയാണ് പുരസ്കാരത്തുക. ഇന്ത്യൻ വംശജനായ ശ്രീനിവാസ വരദന് 2007ൽ ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

[box type=”info” align=”” class=”” width=””]

Niels Henrik Abel.jpg
നിൽസ് ഹെന്‍റിക്‍ ആബെൽ

ഗണിതത്തിൽ നൊബേൽ പുരസ്കാരമില്ലാത്തതിന് പരിഹാരമെന്ന തരത്തിൽ 2003 മുതൽ നല്കിവരുന്ന ഈ അന്താരാഷ്ട്രപരസ്കാരം, 26-ാം വയസ്സിൽ അന്തരിച്ച നിൽസ് ആബെൽ (1802 – 1829) എന്ന ഗണിതജ്ഞന്റെ ഓർമ്മയ്ക്കായി നല്കപ്പെടുന്നതാണ്.[/box]

ഗണിതശാസ്ത്രത്തിന്റെ വിവിധ മേഖലകളെ ആഴത്തിൽ ബന്ധിപ്പിക്കുന്ന ലാൻഗ്‍ലാൻസ് പ്രോഗ്രാം എന്ന വൻ പദ്ധതിക്ക് തുടക്കമിട്ടയാളെന്ന നിലയിലാണ് റോബർട്ട് ലാൻഗ്‍ലാൻസിനെ (1936 – ) ഈ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. അമേരിക്കയിലെ പ്രിൻസ്ടൺ സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറായ ഈ 81 വയസ്സുകാരൻ, ഒരിക്കൽ ഐൻസ്റ്റൈൻ ജോലി ചെയ്തിരുന്ന അതേ ഓഫീസിലെ ഇന്നത്തെ ഗവേഷകനാണ്.


പുറം കണ്ണികള്‍

  1. ആബേല്‍ സമ്മാനം ഔദ്യോഗിക വെബ്‍സൈറ്റ്.
  2. ആബേല്‍ സമ്മാനം ലഭിച്ചവരുടെ വിവരം (2003 മുതല്‍ 2017 വരെ)

Leave a Reply