നീലമേനി പാറ്റാപിടിയൻ

നീലമേനി പാറ്റാപിടിയൻ Verditer Flycatcher ശാസ്ത്രീയ നാമം : Eumyias thalassinus
പാറ്റാപിടിയൻ കുടുംബത്തിൽപ്പെട്ട ദേശാടകരായ മറ്റൊരു പക്ഷിയാണ് നീലമേനി പാറ്റാപിടിയൻ. ദേഹമാകെ വെന്മയേറിയ പച്ച കലർന്ന നീല നിറമാണ്.
കൊക്കിനും കണ്ണിനും കാലുകൾക്കും കറുത്ത നിറം ആണ്. കൊക്കിനും കണ്ണിനും ഇടയിൽ ഒരു കറുത്ത പട്ടയും ഉണ്ടാകും.
ആൺ – പെൺ പക്ഷികൾ രൂപത്തിൽ ഒരേപോലെ ആണെങ്കിലും പിട പൂവനേക്കാൾ മങ്ങിയതും ചാര നിറത്തിലും ആയിരിക്കും.
മഞ്ഞുകാലം ആകുന്നതോടെ ഇവർ ഉത്തര വടക്കേ ഇന്ത്യയിൽ നിന്നും നമ്മുടെ നാട്ടിലേക്ക് ദേശാടനം ചെയ്യുന്നു. ഏകദേശം ഒക്ടോബർ മുതൽ മാർച്ച്  വരെ ഉള്ള സമയങ്ങളിൽ നമ്മുടെ നാട്ടിൽ കാണുവാൻ സാധിക്കും. ഒരു കാട്ടുപക്ഷിയായ നീലമേനി പാറ്റാപിടിയനെ തുറസ്സായ കാടുകളിലും കാട്ടോരങ്ങളിലും കാട്ടരുവികൾക്കു സമീപത്തുള്ള പൊന്തകളിലും കാണുവാൻ സാധിക്കും.
മറ്റു പാറ്റാപിടിയൻമാരെ പോലെ തന്നെ ചെറു ഷഡ്പദങ്ങൾ ആണ് ഇവരുടേയും പ്രധാന ഭക്ഷണം. ഹിമാലയത്തിൽ ആണ് ഇവരുടെ പ്രജനനം. ഏപ്രിൽ മുതൽ ജൂലൈ വരെ ആണ് പ്രജനന കാലഘട്ടം.

ശബ്ദം കേൾക്കാം


ചിത്രം, വിവരങ്ങൾ : സന്തോഷ്‌ ജി കൃഷ്ണ

Leave a Reply