Read Time:4 Minute

സർവ്വവ്യാപിയായ  വെള്ളാരംകല്ലുകൾ

കല്ലിലും മണ്ണിലും മണൽ തരികളിലും വ്യാപിച്ച് കിടക്കുകയാണ് വെള്ളാരം കല്ലുകൾ. പലതും നമ്മുടെ സ്വകാര്യശേഖത്തിൽ ഇടം പിടിക്കാറുണ്ട്. ഭൂമി ഉണ്ടായ കാലം തൊട്ട് ഭൂവൽക്കത്തിലെ പാറകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ധാതുവാണ് വെള്ളാരംകല്ല് അഥവാ Quartz. ഏറെ തിളക്കത്തോടെ പല നിറങ്ങളിലും രൂപങ്ങളിലും ഇവയെ കാണാം. പലതും ഭാഗികമായി രത്നക്കല്ലുകളാണ്. പ്രാചീന കാലത്ത് ജർമ്മനിയിലും ഗ്രീസിലും ഇതിനെ കുറിച്ച് പരാമർശമുണ്ടായിരുന്നു. റോസി ക്വാർട്സ്, മിൽക്കി ക്വാർട്സ്, അമിത്തീസ്റ്റ് തുടങ്ങി അത്യാകർഷകങ്ങളായ കല്ലുകൾ അലങ്കാര വസ്തുക്കളായി ഉപയോഗിച്ച് വരുന്നു. അവസാദശിലകളിലും, ആഗ്‌നേയ ശിലകളിലും, കായാന്തരിത ശിലകളിലും പ്രധാനപ്പെട്ട ഒരു ധാതുവാണ് വെള്ളാരം കല്ല്. മഴയത്തും വെയിലത്തും പാറകൾ വലിയ മാറ്റങ്ങളൊന്നുമില്ലാതെ അടർന്ന് വീണ് നദീതടങ്ങളിലും കടൽത്തീരത്തും അടിഞ്ഞ് കൂടുന്ന അവസാദങ്ങളിൽ ഭൂരിഭാഗവും വെള്ളാരം കല്ലുകളാണ്. മാഗ്മയിൽ നിന്നും ഹൈഡ്രോ തെർമൽ ലായനിയിൽ നിന്നും കൃസ്റ്റലീകരിച്ച് ഉണ്ടാകുന്ന വെള്ളാരംകല്ലിനോടൊപ്പം സ്വർണം, വെള്ളി, ചെമ്പ് തുടങ്ങിയ നിക്ഷേപങ്ങളും ഉണ്ടാവാറുണ്ട്. മുറിക്കാനും, അറക്കാനും, മിനുക്കാനും വെള്ളാരം കല്ലിന്റെ കാഠിന്യം ഉപകാരപ്പെടുത്താറുണ്ട്. പ്രാചീന ശിലായുഗത്തിൽ ഇവ ഉപയോഗിച്ച് കൂർത്ത കത്തികൾ ഉണ്ടാക്കാറുണ്ടായിരുന്നു. ആകർഷകങ്ങളായ ഒരുപാട് അലങ്കാര വസ്തുക്കൾ വെള്ളാരംകല്ലിൽ നിന്ന് ഉണ്ടാക്കാം. കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന കോൺക്രീറ്റിൽ വെള്ളാരംകല്ലുകളടങ്ങിയ മണൽത്തരികളാണ് പ്രധാനപ്പെട്ട വസ്തു . പോർസലൈൻ പാത്ര നിർമാണം, കമ്പ്യൂട്ടർ, വാച്ചുകൾ, ക്ലോക്കുകൾ, വിവിധ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിന് വെള്ളാരം കല്ലുകൾ ഉപയോഗിക്കുന്നു. ക്വാർട്സ് പരലുകൾ പുറപ്പെടുവിക്കുന്ന ഇലക്ട്രിക് തരംഗങ്ങൾ വാച്ചിന്റെ മോട്ടോർ ചലിപ്പിക്കുന്നതിൽ കാണിക്കുന്ന കൃത്യതയാണ് ക്വാർട്സ് വാച്ച് നിർമാണത്തിന് നിമിത്തമായത്. അങ്ങിനെ പോകുന്നു സർവവ്യാപിയായ വെള്ളാരം കല്ലിൻറ കഥകൾ.

പ്രവർത്തനം:

  1. പുഴയിൽ നിന്നും ഒരുപിടി മണലെടുത്ത് ഒരു പേപ്പറിൽ നിരത്തി നിരീക്ഷിക്കുക എന്തൊക്കെ കാണുന്നു? എത്ര തരം തരികൾ? കല്ലുകൾ? അവയുടെ ആകൃതി? നിറം? പരന്നത്, ഉരുണ്ടത്, മിനുസമുള്ളത്. കൂടുതലുള്ളത് ഏത്? എന്തുകൊണ്ട്? വെള്ളാരംകല്ലുകൾ ആണ് കൂടുതൽ. എന്തായിരിക്കും കാരണം?

 

സര്‍വ്വവ്യാപിയായ വെള്ളാരംകല്ലുകള്‍ – സ്ലൈഡുകള്‍


പ്രൊഫ വി.ഗോപിനാഥൻ.

ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷൻ ജിയോളജി പ്രൊഫസർ &  (Retired).

നാം ജീവിക്കുന്ന ലോകം – മറ്റു പേജുകള്‍ വായിക്കാം

1.കല്ലിനുമുണ്ടൊരു കഥ പറയാൻ
2. വീണ്ടും ചില ഭൂമിക്കാര്യങ്ങൾ
3. കടൽ, കാറ്റ്, മഴ
4. ജലവും ജീവനും
5. ഇന്ത്യയും കേരളവും.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നാം ജീവിക്കുന്ന ഭൂമി
Next post പരിസ്ഥിതി സംരക്ഷണം മനുഷ്യ- മൃഗാരോഗ്യത്തിനായി
Close