ജെയിംസ് ലവ് ലോക്കും ‘ഗയാ’ സിദ്ധാന്തവും
വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനും ഗയാ സിദ്ധാന്തത്തിന്റെ(Gaia theory) ഉപജ്ഞാതാവുമായ ജയിംസ് ലവ് ലോക്ക് (James Lovelock) 2022 ജൂലൈ 26ന് തന്റെ നൂറ്റിമൂന്നാം ജന്മദിനത്തിൽ അന്തരിച്ചു. അവസാനം വരെ പുത്തൻ ആശയങ്ങൾ ആവിഷ്കരിച്ച് കർമനിരതമായി ജീവിച്ച ഒരു ശാസ്ത്രജ്ഞനായിരുന്നു ലവ് ലോക്ക്.
2022 ആഗസ്റ്റിലെ ആകാശം
അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ; വൃശ്ചികം ധനു രാശികൾ; ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ; തിരുവോണം, അനിഴം, തൃക്കേട്ട, തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക.
ചന്ദ്രന്റെ മണ്ണിൽ ചെടി വളരുമ്പോൾ
ചന്ദ്രനിലെ മണ്ണിൽ ചെടികൾ വളർത്തുന്നതിൽ അമേരിക്കയിലെ ഫ്ലോറിഡ സർവ്വകലാശാലയിലെ ഗവേഷകർ വിജയിച്ചിരിക്കുന്നു.
ജെയിംസ് വെബ്ബ് ടെലിസ്കോപ്പിൽ നിന്നുള്ള ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങൾ – കാണാം
ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്കോപ്പിൽ (JWST) നിന്നുള്ള -ൽ നിന്നുള്ള ആദ്യ സെറ്റ് ചിത്രങ്ങൾ ഇന്ന് ജൂലൈ 12 ചൊവ്വ 10.30 AM EDT ( ഇൻഡ്യൻ സമയം 8 PM) പ്രസിദ്ധപ്പെടുത്തും. തത്സമയം ലൂക്കയിൽ കാണാം
അന്യഗ്രഹത്തിൽ ആദ്യമായി പറന്ന ഹെലികോപ്റ്റർ
ഏപ്രിൽ 19 നാണ് നാസയുടെ ഇഞ്ചിന്യൂയിറ്റി ഹെലികോപ്റ്റർ (Ingenuity Helicopter) ചൊവ്വയുടെ പ്രതലത്തിലെ ജെസീറൊ ഗർത്തത്തിൽ നിന്നും പരീക്ഷണയാത്ര നടത്തിയത്.
ആദ്യ വനിതയെ ചന്ദ്രനിലെത്തിക്കാൻ നാസയുടെ മെഗാമൂൺ റോക്കറ്റ്
2024-ഓടെ ആദ്യ വനിതയെയും വെള്ളക്കാരനല്ലാത്ത ആദ്യ ബഹിരാകാശ സഞ്ചാരിയെയും ചന്ദ്രനിലേക്കെത്തിക്കാനുള്ള പദ്ധതിയായ ആർട്ടെമിസ് (Artemis) മിഷന്റെ ഭാഗമായാണ് നാസയുടെ മെഗാമൂൺ റോക്കറ്റിന്റെ വിക്ഷേപണം.
പുലർച്ചെ ആകാശം നോക്കൂ… നാലു ഗ്രഹങ്ങളെ ഒരു നിരയിൽ കാണാം
നമുക്ക് വെറും കണ്ണുകൊണ്ട് തിരിച്ചറിയാവുന്ന അഞ്ച് ഗ്രഹങ്ങള്‍ ശുക്രന്‍, വ്യാഴം, ചൊവ്വ, ശനി, ബുധന്‍ ഇവയാണല്ലോ. ഇതില്‍ നാലിനെയും ഒന്നിച്ച് നിര നിരയായി കാണാനുള്ള അവസരമാണിത്. സൂര്യന്‍ ഉദിക്കുന്നതിനു മുമ്പ് പ്രഭാത സവാരി നടത്തുന്നവര്‍ക്ക് കിഴക്കന്‍ ചക്രവാളത്തിലെ ഈ കാഴ്ച ആസ്വദിക്കാനാകും.
സ്വപ്നത്തിൽ എന്തിനു പിശുക്ക് – തക്കുടു 32
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. മുപ്പത്തിരണ്ടാം അധ്യായം. എല്ലാ അഴ്ച്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ