പുലർച്ചെ ആകാശം നോക്കൂ… നാലു ഗ്രഹങ്ങളെ ഒരു നിരയിൽ കാണാം

TK Devarajan
ടി.കെ. ദേവരാജൻ

നമുക്ക് വെറും കണ്ണുകൊണ്ട് തിരിച്ചറിയാവുന്ന അഞ്ച് ഗ്രഹങ്ങള് ശുക്രന്, വ്യാഴം, ചൊവ്വ, ശനി, ബുധന് ഇവയാണല്ലോ. ഇതില് നാലിനെയും ഒന്നിച്ച് നിര നിരയായി കാണാനുള്ള അവസരമാണിത്. സൂര്യന് ഉദിക്കുന്നതിനു മുമ്പ് പ്രഭാത സവാരി നടത്തുന്നവര്ക്ക് കിഴക്കന് ചക്രവാളത്തിലെ ഈ കാഴ്ച ആസ്വദിക്കാനാകും.
ഏറ്റവും ശോഭയോടെ ശുക്രന്. അതിന് കിഴക്ക് (അല്പം വടക്ക് മാറി) ഭാഗത്തായി വ്യാഴം. ശുക്രന് മുകളില് ( തെക്ക് പടിഞ്ഞാറ് ഭാഗത്തായി ) ചുവപ്പ് നിറത്തില് ചൊവ്വ. പിന്നെ അത്രയും മാറി ശനിയും. ഇന്നലെയും ഇന്നും നാളെയുമെല്ലാം നാലും ഒരേ അകലത്തില് നിരത്തി വെച്ചതുപോലെയാണ്. പക്ഷേ കുറച്ചു മുകളിലായി കാണുന്ന അര്ധചന്ദ്രന്റെ നിലാവ് മൂലം ശനി,ചൊവ്വ പെട്ടെന്ന് കാഴ്ചയില് പെട്ടേക്കില്ല. എന്നാല് 24 ആകുമ്പോള് ചന്ദ്രന് ചന്ദ്രക്കലയായി നിലാവ് കുറയും. മാത്രമല്ല ഈ നിരയില് ശനിക്ക് മുകളില് സ്ഥാനം പിടിച്ച് ചന്ദ്രനും രംഗം കൊഴുപ്പിക്കും. അടുത്ത ദിവസങ്ങളില് ശനി, ചൊവ്വ, വ്യാഴം ഇവയുടെ അടുത്തുകൂടെ നീങ്ങി ചന്ദ്രന് കാണാതാകും. മെയ് 1 ആകുമ്പോള് ശുക്രന് നിരങ്ങി വ്യാഴത്തിനോട് അരഡിഗ്രി അകലത്തില് മാത്രം വരുമെന്നത് മറ്റൊരു കൗതുകം..
ചൊവ്വയും വ്യാഴവും ശനിയും ഇപ്പോള് സൂര്യനുമപ്പുറെയാണ്. അതിനാല് ദൂരം കൂടുതലും ശോഭ കുറവുമാണ്. ചൊവ്വയുടെ കാര്യത്തിലാണ് ഇത് ഏറ്റവും പ്രകടം. അതിനാല് ചൊവ്വ വളരെ ചെറുതായാണ് കാണുക. ( സൂര്യന് എതിര്വശത്തുള്ള ആകാശത്ത് ചൊവ്വ കാണപ്പെടുമ്പോള് നല്ലശോഭയുണ്ടാകും.)
ഗ്രഹങ്ങളുടെ ശോഭാ വ്യത്യാസം, അവയുടെ ആകാശത്തിലെ സഞ്ചാര വേഗതയുടെ താരതമ്യം ഇവയൊക്കെ മനസ്സിലാക്കാന് പറ്റിയ അവസരമാണിത്


Leave a Reply