Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
TSH. ടി എസ്‌ എച്ച്‌. Thyroid Stimulating Hormone എന്നതിന്റെ ചുരുക്ക രൂപം. adenohypophysis നോക്കുക.
tsunami സുനാമി. ഭൂകമ്പങ്ങളുടെ ഫലമായോ, അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഫലമായോ ഉണ്ടാകുന്ന ഭീമന്‍ തിരമാലകള്‍. ഇവ അത്യന്തം വിനാശകാരികളാണ്‌. അലൂഷ്യന്‍ ദ്വീപുകളില്‍ 1946 ഏപ്രില്‍ 1ന്‌ ഉണ്ടായ ഭൂകമ്പത്തിന്റെ ഫലമായി മുപ്പത്‌ മീറ്ററോളം ഉയരമുള്ള സുനാമി ഉണ്ടായി. 2004 ഡിസംബര്‍ 26ന്‌ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുമാത്രയിലുണ്ടായ സുനാമിയില്‍ 30,000 പേര്‍ക്ക്‌ ജീവഹാനിയുണ്ടായി. 18 രാജ്യങ്ങളെ ബാധിച്ചു.
tubefeet കുഴല്‍പാദങ്ങള്‍. ഫൈലം എക്കിനോ ഡെര്‍മാറ്റയില്‍പ്പെടുന്ന ജീവികളുടെ സഞ്ചാരാവയവങ്ങള്‍. ഒരഗ്രം അടഞ്ഞ കുഴല്‍ പോലുള്ള ഈ അവയവങ്ങള്‍ക്കുള്ളില്‍ ദ്രവം നിറഞ്ഞിരിക്കുന്നു. ചില എക്കിനോ ഡെര്‍മാറ്റുകള്‍ ഭക്ഷണ സമ്പാദനത്തിനും ഇതുപയോഗിക്കാറുണ്ട്‌.
tuber കിഴങ്ങ്‌. ഭക്ഷണം സംഭരിക്കപ്പെട്ടതുകൊണ്ട്‌ വീര്‍ത്തിരിക്കുന്ന സസ്യഭാഗം. രണ്ട്‌ വിധത്തിലുണ്ട്‌. 1. root tuber. വേരില്‍ ഭക്ഷണം ശേഖരിച്ചിരിക്കുന്നത്‌. ഉദാ: മധുരക്കിഴങ്ങ്‌. 2. stem tuber. ഭൂകാണ്ഡത്തില്‍ ഭക്ഷണം ശേഖരിച്ചിരിക്കുന്നത്‌. ഉദാ: ഉരുളക്കിഴങ്ങ്‌.
tubicolous നാളവാസി നാളവാസിയായ. നാളങ്ങളില്‍ വസിക്കുന്നത്‌.
tubule നളിക.നളിക.
tuff ടഫ്‌. അഗ്നിപര്‍വതത്തില്‍ നിന്നു പുറത്തുവരുന്ന ചാരം ഉറച്ചുണ്ടാകുന്ന ശില.
tundra തുണ്‍ഡ്ര. 1. ആര്‍ട്ടിക്‌, അന്റാര്‍ട്ടിക്‌ മേഖലകളിലെ സസ്യസമൂഹങ്ങള്‍. ഇതില്‍ മുഖ്യമായും ലൈക്കനുകളും പുല്ലുകളും ഉയരം കുറഞ്ഞ ചെടികളുമാണ്‌ ഉണ്ടായിരിക്കുക. 2. ഈ സസ്യസമൂഹങ്ങള്‍ കാണപ്പെടുന്ന പ്രദേശം.
tunnel diode ടണല്‍ ഡയോഡ്‌. കനത്ത രീതിയില്‍ പി-ഭാഗവും എന്‍-ഭാഗവും ഡോപ്പിങ്‌ നടത്തിയിരിക്കുന്ന പി എന്‍ ഡയോഡ്‌. ഡോപ്പിങ്ങിന്റെ ഈ സവിശേഷതമൂലം ഋണരോധം പ്രദര്‍ശിപ്പിക്കുന്നു. ഈ രീതിയില്‍ ഡോപ്പിങ്ങ്‌ നടത്തിയാല്‍ ഡിപ്ലീഷന്‍ പാളിയുടെ വീതിയും ( 10mm) സന്ധി പൊട്ടന്‍ഷ്യലും കുറവായിരിക്കും. തന്മൂലം ടണല്‍ ഡയോഡ്‌ ഋണരോധം പ്രദര്‍ശിപ്പിക്കുന്നു. വോള്‍ട്ടേജ്‌ കുറഞ്ഞിരിക്കുമ്പോഴും ടണലിങ്‌ മൂലം സന്ധിയിലൂടെ ഇലക്‌ട്രാണ്‍ പ്രവാഹമുണ്ടാകും. വോള്‍ട്ടേജ്‌ കൂടുമ്പോഴാകട്ടെ ഈ പ്രവാഹം കുറയുന്നു. ഇതാണ്‌ ഋണരോധത്തിന്‌ കാരണം.
turbulance വിക്ഷോഭം. ഉദാ: വിക്ഷുബ്‌ധ പ്രവാഹം. ( turbulant flow)
turgor pressure സ്‌ഫിത മര്‍ദ്ദം. കോശത്തിനുള്ളിലെ പദാര്‍ഥങ്ങള്‍ കോശഭിത്തിയില്‍ പ്രയോഗിക്കുന്ന മര്‍ദം.
turing machine ട്യൂറിങ്‌ യന്ത്രം. ഒരു അമൂര്‍ത്തയന്ത്രം. അനന്തമായ ഒരു ടേപ്പിനെ മുന്നോട്ടും പിന്നോട്ടും നീക്കുകയും അതില്‍ എഴുതുകയോ മായ്‌ക്കുകയോ ചെയ്യുന്നതുവഴി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കംപ്യൂട്ടറിന്റെ പ്രവര്‍ത്തന തത്ത്വത്തിനാധാരം ട്യൂറിങ്‌ യന്ത്രമാണ്‌.
turning points വര്‍ത്തന ബിന്ദുക്കള്‍. വക്രം വര്‍ധമാന ( increasing) ദിശയില്‍ നിന്ന്‌ ക്ഷയോന്മുഖ ( decreasing)ദിശയിലേക്കോ മറിച്ചോ മാറുന്ന സ്ഥാനം കാണിക്കുന്ന ബിന്ദുക്കള്‍. വര്‍ത്തന ബിന്ദുവിന്‌ മുന്‍പ്‌ ഏകദം വര്‍ധമാനവും അതിനുശേഷം ക്ഷയോന്മുഖവും ആണെങ്കില്‍ ബിന്ദു ഉച്ചതമബിന്ദു ( maximal point) ആണ്‌. തിരിച്ചായാല്‍ ഇത്‌ നീചതമബിന്ദു ( minimal point) ആകും.
twisted pair cable ട്വിസ്റ്റഡ്‌ പെയര്‍കേബ്‌ള്‍. കമ്പ്യൂട്ടറുകളെ തമ്മില്‍ നെറ്റുവര്‍ക്കില്‍ ബന്ധിപ്പിക്കാനുപയോഗിക്കുന്ന പ്രത്യേകതരം കേബിള്‍. ഒരു കേബിളില്‍ 5 പിരിയന്‍ വയറുകള്‍ ഉണ്ടായിരിക്കും.
tympanum കര്‍ണപടം . ബാഹ്യകര്‍ണത്തെ മധ്യകര്‍ണത്തില്‍ നിന്ന്‌ വേര്‍തിരിക്കുന്ന സ്‌തരം.
tyndall effect ടിന്‍ഡാല്‍ പ്രഭാവം. കൊളോയ്‌ഡീയ വലുപ്പമുള്ള ( ∼1 മൈക്രാണ്‍) കണികകള്‍, പ്രകാശത്തെ പ്രകീര്‍ണനം ചെയ്യുന്ന പ്രഭാവം.
type metal അച്ചുലോഹം. അച്ചടിക്കുവാനുള്ള അച്ചുകളുണ്ടാക്കുവാനുപയോഗിക്കുന്ന ലോഹസങ്കരം. ലെഡ്‌, ആന്റിമണി, ടിന്‍ എന്നിവയാണ്‌ പ്രധാനഘടകങ്ങള്‍. തണുക്കുമ്പോള്‍ വികസിക്കുന്നു എന്നതാണ്‌ സവിശേഷത.
typhlosole ടിഫ്‌ലോസോള്‍. കുടല്‍ഭിത്തിയില്‍ മുകള്‍ഭാഗത്തുനിന്ന്‌ അകവശത്തേക്ക്‌ തള്ളിയ നിലയിലുള്ള ഭാഗം. ചില അകശേരുകികളിലാണ്‌ ഇങ്ങിനെയുള്ളത്‌. ഇത്‌ ആഗിരണം ചെയ്യാനുള്ള ഭാഗങ്ങളുടെ വിസ്‌തൃതി കൂട്ടുന്നു.
typhoon ടൈഫൂണ്‍. ഉഷ്‌ണമേഖലാ ചക്രവാതം. ചൈനാകടലിലും വടക്കുപടിഞ്ഞാറന്‍ പസഫിക്കിലും വീശുന്ന ചക്രവാതങ്ങള്‍ക്കുള്ള പേര്‌.
typicalലാക്ഷണികംപ്രാരൂപികം,ഉദാ: ലാക്ഷണിക സ്വഭാവം.
Page 284 of 301 1 282 283 284 285 286 301
Close