സുനാമി.
ഭൂകമ്പങ്ങളുടെ ഫലമായോ, അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഫലമായോ ഉണ്ടാകുന്ന ഭീമന്‍ തിരമാലകള്‍. ഇവ അത്യന്തം വിനാശകാരികളാണ്. അലൂഷ്യന്‍ ദ്വീപുകളില്‍ 1946 ഏപ്രില്‍ 1ന് ഉണ്ടായ ഭൂകമ്പത്തിന്റെ ഫലമായി മുപ്പത് മീറ്ററോളം ഉയരമുള്ള സുനാമി ഉണ്ടായി. 2004 ഡിസംബര്‍ 26ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുമാത്രയിലുണ്ടായ സുനാമിയില്‍ 30,000 പേര്‍ക്ക് ജീവഹാനിയുണ്ടായി. 18 രാജ്യങ്ങളെ ബാധിച്ചു.