Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
trisomyട്രസോമി. ഒരു ഡിപ്ലോയ്‌ഡ്‌ കോശത്തില്‍ ഏതെങ്കിലും ഒരു ക്രാമസോം മൂന്നെണ്ണമുള്ളതായ അവസ്ഥ. ഡണ്‍ൗസിന്‍ഡ്രാമിന്‌ കാരണം 21-ാം ക്രാമസോമിന്റെ ട്രസോമിയാണ്‌.
Tritonട്രൈറ്റണ്‍. നെപ്‌ട്യൂണിന്റെ ഒരു ഉപഗ്രഹം.
trojan ട്രോജന്‍. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറി അതിലുള്ള വിവരങ്ങള്‍ ചോര്‍ത്തി മറ്റു ദിക്കിലേക്ക്‌ അയക്കുന്ന പ്രാഗ്രാമുകളാണ്‌ ട്രാജനുകള്‍. ചരിത്ര പ്രസിദ്ധമായ ട്രാജന്‍ കുതിരയില്‍ നിന്നാണ്‌ ഈ പേര്‍ വന്നത്‌.
trojan asteroids ട്രോജന്‍ ഛിന്ന ഗ്രഹങ്ങള്‍. സൂര്യ-വ്യാഴ വ്യവസ്ഥയുടെ 4, 5 ലഗ്രാഞ്ചിയന്‍ സ്ഥാനങ്ങളോടു ചേര്‍ന്ന്‌ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങള്‍. വ്യാഴത്തിന്റെ അതേ വേഗത്തില്‍, വ്യാഴത്തിനു മുന്നിലും പിന്നിലുമായി സഞ്ചരിക്കുന്ന ഒരുകൂട്ടം ഛിന്ന ഗ്രഹങ്ങളാണിവ.
trophallaxis ട്രോഫലാക്‌സിസ്‌. സമൂഹമായി ജീവിക്കുന്ന ഷഡ്‌പദങ്ങളില്‍ പ്രായപൂര്‍ത്തിയായവ ഛര്‍ദ്ദിച്ച ഭക്ഷണം ലാര്‍വകള്‍ക്ക്‌ കൊടുക്കുന്ന പ്രക്രിയ. ഇതുവഴിയാണ്‌ രാസസിഗ്നലുകള്‍ ലാര്‍വയിലെത്തുന്നത്‌.
trophic level ഭക്ഷ്യ നില. ഒരു ഇക്കോവ്യൂഹത്തിലൂടെയുള്ള ഊര്‍ജ പ്രവാഹത്തിലെ ഏതെങ്കിലും ഒരു ഭക്ഷ്യ നില. ഉദാഹരണമായി പ്രാഥമിക ഉത്‌പാദകരാണ്‌ ഏതൊരു ഇക്കോവ്യൂഹത്തിലെയും ആദ്യത്തെ നിലയിലുള്ളത്‌.
Tropic of Cancer ഉത്തരായന രേഖ. ഭൂമധ്യരേഖയ്‌ക്ക്‌ വടക്ക്‌ 23027'അക്ഷാംശരേഖ. ഇതിനപ്പുറമുള്ള പ്രദേശങ്ങളില്‍ സൂര്യരശ്‌മികള്‍ ഒരിക്കലും ലംബമായി പതിക്കില്ല.
Tropic of Capricorn ദക്ഷിണായന രേഖ. ഭൂമധ്യരേഖയ്‌ക്ക്‌ തെക്ക്‌ 23 0 27 1 അക്ഷാംശരേഖ. ഇതിനപ്പുറമുള്ള പ്രദേശങ്ങളില്‍ സൂര്യരശ്‌മികള്‍ ഒരിക്കലും ലംബമായി പതിക്കുകയില്ല.
tropical Month സായന മാസം. Month നോക്കുക.
tropical year സായനവര്‍ഷം. Year നോക്കുക.
tropism അനുവര്‍ത്തനം. സസ്യഭാഗങ്ങളും സ്ഥാനബദ്ധരായ ജന്തുക്കളും മറ്റും പാരിസ്ഥിതിക ഉദ്ദീപനങ്ങള്‍ക്ക്‌ അനുസൃതമായി ഏതെങ്കിലും ദിശയിലേക്ക്‌ തിരിഞ്ഞു വളരുന്നത്‌. ഉദാ: പ്രകാശമുള്ള ഭാഗത്തേക്ക്‌ സസ്യങ്ങള്‍ വളരുന്നത്‌.
tropopause ക്ഷോഭസീമ. സ്‌ട്രാറ്റോസ്‌ഫിയറും ട്രാപോസ്‌ഫിയറും ചേരുന്ന ഭാഗം
troposphere ട്രാപോസ്‌ഫിയര്‍.troposphere
trough (phy) ഗര്‍ത്തം.trough (phy)
truncatedഛിന്നംഅഗ്രഛേദം സംഭവിച്ച, ഉദാ: ഛിന്നവക്രം, ഛിന്ന വൃത്ത സ്‌തൂപിക.
truth set സത്യഗണം. truth set
truth table മൂല്യ പട്ടിക. പ്രതീകാത്മക തര്‍ക്കത്തില്‍ പ്രസ്‌താവനകളെ പട്ടികാരൂപത്തില്‍ ചിത്രീകരിക്കുന്ന രീതി. പ്രസ്‌താവനയ്‌ക്ക്‌ നിയതമായ അര്‍ഥമുണ്ട്‌. ഒരു പ്രസ്‌താവന പ്രകടിപ്പിക്കുന്ന സംഗതി ഒന്നുകില്‍ തീര്‍ത്തും തെറ്റായിരിക്കും. അല്ലെങ്കില്‍ തികച്ചും ശരിയായിരിക്കും. ഒരു പ്രസ്‌താവനയുടെ യാഥാര്‍ഥ്യത്തെയോ തല്‍ഭിന്നത്വത്തെയോ ആ പ്രസ്‌താവനയുടെ യഥാര്‍ഥ മൂല്യം എന്നു വിളിക്കാം. ഒരു പ്രസ്‌താവന ശരിയെങ്കില്‍ യഥാര്‍ഥ മൂല്യം 1 എന്നും തെറ്റെങ്കില്‍ 0 എന്നും നിശ്ചയിച്ചിരിക്കുന്നു. ഒന്നിലധികം പ്രസ്‌താവനകളെ എടുത്തു കൈകാര്യം ചെയ്യേണ്ട അവസരങ്ങളില്‍ ഒരു പ്രസ്‌താവനയെ pഎന്നും മറ്റൊന്നിനെ r എന്നും വ്യത്യസ്‌ത അക്ഷരങ്ങള്‍ ഉപയോഗിച്ച്‌ വിവേചിക്കാം. അനേകം പ്രസ്‌താവനകള്‍ ഒരുമിച്ചെടുക്കുമ്പോള്‍ ചിലതിന്റെ യഥാര്‍ഥ മൂല്യം 1 ഉം ചിലതിന്റേത്‌ 0 വും ആയിരിക്കും. ഇപ്പോള്‍ സംശയം ഒഴിവാക്കാന്‍ നാമെടുക്കുന്ന ഓരോ പ്രസ്‌താവനയുടെയും യഥാര്‍ഥ മൂല്യം കാണിക്കുന്ന പട്ടിക തയ്യാറാക്കുന്നു. ഇതാണ്‌ ട്രൂത്ത്‌ ടേബിള്‍ അല്ലെങ്കില്‍ മൂല്യ പട്ടിക.
trycarbondioxide ട്രകാര്‍ബണ്‍ഡൈഓക്‌സൈഡ്‌. C3O2 എന്ന രാസസൂത്രമുള്ള, നിറമില്ലാത്ത, ദുര്‍ഗന്ധമുള്ള വാതകം.
trypsin ട്രിപ്‌സിന്‍. പാന്‍ക്രിയാസ്‌ സ്രവത്തിലുള്ള എന്‍സൈം. പ്രാട്ടീനുകളെ ദഹിപ്പിക്കുന്നു.
trypsinogen ട്രിപ്‌സിനോജെന്‍. ട്രിപ്‌സിനിന്റെ ആദ്യ രൂപം. ചെറുകുടലിലെ എന്ററോകൈനേസ്‌ ആണ്‌ ഇതിനെ ട്രിപ്‌സിന്‍ ആയി മാറ്റുന്നത്‌.
Page 283 of 301 1 281 282 283 284 285 301
Close