Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
triangular matrixത്രികോണ മെട്രിക്സ്ഒരു സമചതുര മാട്രിക്‌സിലെ വികര്‍ണ്ണത്തിന്‌ താഴെ അല്ലെങ്കില്‍ മുകളില്‍ ഉള്ള എല്ലാ അംഗങ്ങളും പൂജ്യമായ മാട്രിക്‌സ്‌.
triangulationത്രിഭുജനം. നിശ്ചിത അകലത്തിലുള്ള രണ്ട്‌ സ്ഥാനങ്ങളില്‍ നിന്ന്‌ ഒരു വസ്‌തുവിലേക്കുള്ള കോണുകള്‍ അളന്ന്‌ വസ്‌തുവിലേക്കുള്ള ദൂരം തിട്ടപ്പെടുത്തുന്ന ജ്യാമിതീയ രീതി. ഉദാ; ഭൂമിയിലെ രണ്ട്‌ സ്ഥാനങ്ങളില്‍ നിന്ന്‌ ഒരു ഗ്രഹത്തിലേക്കുള്ള കോണുകള്‍ ഒരേ സമയത്ത്‌ അളന്ന്‌ ഗ്രഹത്തിലേക്കുള്ള ദൂരം കണക്കാക്കാം. ഭൂമിയുടെ പരിക്രമണ പഥത്തില്‍ നിന്ന്‌ 6 മാസം ഇടവിട്ട്‌ ഒരു നക്ഷത്രത്തിലേക്കുള്ള കോണളന്ന്‌ നക്ഷത്രദൂരവും കണക്കാക്കാം.
Triassic periodട്രയാസിക്‌ മഹായുഗം. മീസൊസോയിക്‌ കല്‌പത്തിന്റെ ആദ്യകാലഘട്ടം. ഉദ്ദേശം 23 കോടി വര്‍ഷം മുമ്പ്‌ ആരംഭിച്ചു. 19 കോടി വര്‍ഷം മുമ്പ്‌ വരെ നീണ്ടു നിന്നു. തരുണാസ്ഥി മത്സ്യങ്ങളുടെ വൈവിധ്യവും അംഗസംഖ്യയും കുറഞ്ഞ്‌ ആദിമ ഉഭയജീവികളുടെയും ഉരഗങ്ങളുടെയും സംഖ്യ വര്‍ദ്ധിച്ചത്‌ ഈ കാലഘട്ടത്തിലായിരുന്നു.
trichomeട്രക്കോം. കോശങ്ങളില്‍ നിന്ന്‌ പുറത്തേക്ക്‌ വളര്‍ന്നുനില്‍ക്കുന്ന രോമസദൃശമായ പ്രവര്‍ധം.
tricuspid valveത്രിദള വാല്‍വ്‌. സസ്‌തനങ്ങളുടെ ഹൃദയത്തിന്റെ വലതു മേലറയില്‍ നിന്ന്‌ വലതു കീഴറയിലേക്കുള്ള കവാടത്തില്‍ സ്ഥിതി ചെയ്യുന്ന വാല്‍വ്‌. ഇതിന്‌ മൂന്ന്‌ ദളങ്ങളുണ്ട്‌.
trigonometric identities ത്രികോണമിതി സര്‍വസമവാക്യങ്ങള്‍. ത്രികോണമിതിയിലെ ഏകക ങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍വസമവാക്യങ്ങള്‍. ഉദാ: Sin2A+Cos2A=1 Sec2A- tan2A=1 Cos2A=Cos2A-Sin2A.
trigonometric ratiosത്രികോണമീതീയ അംശബന്ധങ്ങള്‍. ഒരു മട്ടത്രികോണത്തിന്റെ ഭുജങ്ങളെ അനുപാതമാക്കി, ഒരു കോണ്‍ ചരമായെടുത്ത്‌ നിര്‍വ്വചിക്കപ്പെടുന്ന ആറു ഏകദങ്ങളായ സൈന്‍, കൊസൈന്‍, ടാന്‍ജന്റ്‌, സീക്കന്റ്‌, കൊസീക്കന്റ്‌, കോടാന്‍ജന്റ്‌ എന്നിവ. sin, cos, tan, sec, cosec, cot എന്നിങ്ങനെ കുറിക്കുന്നു. ത്രികോണം ABC യില്‍ B=900 ആയാല്‍ A യുടെ വിവിധ ത്രികോണമിതീയ ഏകദങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു. മട്ടത്രികോണത്തിനു പകരം വൃത്തവുമായി ബന്ധപ്പെടുത്തി ഇവയെ നിര്‍വചിക്കുമ്പോള്‍ ത്രികോണമിതീയ ഏകദങ്ങള്‍ ( trigonometric functions) ലഭിക്കും. ഇതിന്‌ circular functions എന്നും പേരുണ്ട്‌.
trigonometryത്രികോണമിതി. ത്രികോണങ്ങളുടെ അളവുകളുമായി ബന്ധപ്പെട്ട്‌ ഉടലെടുത്ത പഠനശാഖ. ഗ്രീക്ക്‌ ഭാഷയിലെ trigon (ത്രികോണം) metron (അളവ്‌) എന്നീ പദങ്ങള്‍ ചേര്‍ന്നാണ്‌ ഈ വാക്കുണ്ടായത്‌.
trihedralത്രിഫലകം. ഒരേ സമതലത്തിലല്ലാത്ത മൂന്നു നേര്‍രേഖകള്‍ ഒരു ബിന്ദുവില്‍ സന്ധിച്ചുണ്ടാകുന്ന രൂപം.
trihybridത്രിസങ്കരം. മൂന്ന്‌ ജീനുകള്‍ വിഷമയുഗ്മകം ആയ ജീവി.
trilobitesട്രലോബൈറ്റുകള്‍. വംശമറ്റുപോയ ഒരിനം ആര്‍ത്രാപോഡുകള്‍.
trinomialത്രിപദം. മൂന്നു പദങ്ങളുള്ള വ്യഞ്‌ജകം ഉദാ: 4x3-2xy2+3y2.
triodeട്രയോഡ്‌. മൂന്ന്‌ ഇലക്‌ട്രാഡുകള്‍ ഉള്ള ഒരു തെര്‍മയോണിക്‌ വാല്‍വ്‌. കാഥോഡ്‌, ആനോഡ്‌, ഗ്രിഡ്‌ എന്നിവയാണ്‌ ഈ ഇലക്‌ട്രാഡുകള്‍. കാഥോഡ്‌ ഇലക്‌ട്രാണുകളെ ഉത്സര്‍ജിക്കുന്നു. ആനോഡ്‌ ഇലക്‌ട്രാണുകളെ സ്വീകരിക്കുന്നു. കാഥോഡില്‍ നിന്ന്‌ ആനോഡിലേക്കുള്ള ഇലക്‌ട്രാണ്‍ ഒഴുക്കിനെ നിയന്ത്രിക്കുക എന്നതാണ്‌ ഗ്രിഡിന്റെ ധര്‍മ്മം. പ്രവര്‍ധകമായി പ്രവര്‍ത്തിക്കുവാന്‍ ട്രയോഡിനു കഴിയും.
triple junctionത്രിമുഖ സന്ധി. മൂന്നു ഫലകങ്ങളുടെ അതിരുകള്‍ യോജിക്കുന്ന കേന്ദ്രം. ശക്തിയേറിയ ഭൂകമ്പ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാണിവ.
triple pointത്രിക ബിന്ദു. ഒരു പദാര്‍ഥത്തിന്റെ ഖര, ദ്രാവക, വാതകാവസ്ഥകള്‍ സംതുലനാവസ്ഥയില്‍ നിലനില്‍ക്കുന്ന താപനില. പ്രമാണമര്‍ദ്ദത്തിലെ ജലത്തിന്റെ ത്രികബിന്ദുവാണ്‌ 273.16K. phase diagram നോക്കുക.
tripletത്രികം. 1. മൂന്നെണ്ണം ചേര്‍ന്ന ഗണം. 2. ഒന്നിച്ചു പിറന്ന മൂന്നു കുഞ്ഞുങ്ങള്‍.
triploblasticത്രിസ്‌തരം. എന്‍ഡോഡെര്‍മിസ്‌, എപ്പിഡെര്‍മിസ്‌, മീസോഡേം എന്നീ മൂന്ന്‌ പ്രാഥമിക ഭ്രൂണ കോശപാളികളോടുകൂടിയ ജന്തുക്കളെ പരാമര്‍ശിക്കുന്ന വിശേഷണ പദം. ഏകകോശജീവികള്‍, സ്‌പോഞ്ചുകള്‍, സീലന്ററേറ്റുകള്‍ എന്നിവ ഒഴികെയുള്ള ബഹുകോശജന്തുക്കളെല്ലാം ഈ വിഭാഗത്തില്‍ പെടുന്നു.
triploidത്രിപ്ലോയ്‌ഡ്‌. മൂന്ന്‌ സെറ്റ്‌ ക്രാമസോമുകള്‍ ഉള്‍ക്കൊള്ളുന്ന കോശത്തെ അല്ലെങ്കില്‍ ജീവിയെ സൂചിപ്പിക്കുന്ന പദം.
trisട്രിസ്‌. ഏതെങ്കിലും രാസികഗ്രൂപ്പ്‌ മൂന്നു തവണ ഒരു തന്മാത്രയില്‍ ഉണ്ടെങ്കില്‍ അതിന്റെ നാമത്തില്‍ ചേര്‍ക്കുന്ന മുന്‍കുറിപ്പ്‌. ഉദാ: ട്രിസ്‌ അമിനോമീഥെയ്‌ന്‍ (HOCH2)3 CNH2.
trisectionസമത്രിഭാജനം. മൂന്നു തുല്യഭാഗങ്ങളാക്കി ഭാഗിക്കല്‍.
Page 282 of 301 1 280 281 282 283 284 301
Close