Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
underground stemഭൂകാണ്ഡം.മണ്ണിനടിയില്‍ വളരുന്ന കാണ്ഡം. ഉദാ: ചേന, ഇഞ്ചി.
undulatingതരംഗിതം.തരംഗരൂപത്തിലുള്ളത്‌.
ungulateകുളമ്പുള്ളത്‌.കുളമ്പുള്ള സസ്‌തനികളെ സൂചിപ്പിക്കുന്ന വിശേഷണപദം.
unguligradeഅംഗുലാഗ്രചാരി.വിരലിന്റെ അഗ്രഭാഗം മാത്രം നിലത്തൂന്നി നടക്കുന്ന സസ്‌തനങ്ങളെ പരാമര്‍ശിക്കുന്ന പദം. ഉദാ: കുതിര, പശു.
unicellular organismഏകകോശ ജീവി.ഒരു കോശം മാത്രം ഉള്ള ജീവി. acellular നോക്കുക.
unicodeയൂണികോഡ്‌.കമ്പ്യൂട്ടറില്‍ അക്ഷരങ്ങളും അക്കങ്ങളും പ്രദര്‍ശിപ്പിക്കാനുപയോഗിക്കുന്ന ഒരു കോഡിംഗ്‌ രീതി. ഇതില്‍ ASCII യെക്കാള്‍ കൂടുതല്‍ കോഡുകള്‍ ഉള്ളതുകൊണ്ട്‌ കൂടുതല്‍ ചിഹ്നങ്ങള്‍ ഉള്ള ഭാഷകള്‍ക്ക്‌ അനുയോജ്യമാണ്‌.
unificationഏകീകരണം.-
unified field theoryഏകീകൃത ക്ഷേത്ര സിദ്ധാന്തം.വിദ്യുത്‌കാന്തിക ബലം, ഗുരുത്വബലം, സുശക്തബലം, അശക്തബലം എന്നിവയെ ഏകീകരിച്ച്‌ ഒറ്റ സിദ്ധാന്തത്തില്‍ ഒരേ സമവാക്യത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമം. സൂപ്പര്‍ ഗ്രാവിറ്റി, കലൂസാ-ക്ലയിന്‍ സിദ്ധാന്തം, സൂപ്പര്‍ സ്‌ട്രിംഗ്‌ സിദ്ധാന്തം തുടങ്ങിയവ ഈ ദിശയില്‍ പരിമിത വിജയങ്ങള്‍ നേടിയ ശ്രമങ്ങളാണ്‌.
uniform accelerationഏകസമാന ത്വരണം.ദിശയും പരിമാണവും സ്ഥിരമായ ത്വരണം.
uniform motionഏകസമാന ചലനം.സ്ഥിരമായ വേഗത്തോടുകൂടിയ ചലനം. ഇത്‌ ഒരു നേര്‍രേഖയില്‍ കൂടിയായാല്‍ ഏകസമാന പ്രവേഗത്തോടുകൂടിയതും ഒരു വൃത്ത പരിധിയില്‍ കൂടിയായാല്‍ ഏകസമാന ത്വരണത്തോടു കൂടിയതും ആണ്‌.
uniform velocityഏകസമാന പ്രവേഗം.ദിശയും പരിമാണവും സ്ഥിരമായ പ്രവേഗം.
unimolecular reactionഏക തന്മാത്രീയ പ്രതിപ്രവര്‍ത്തനം. ഒരൊറ്റ തന്മാത്രയുടെ വിഘടനം മാത്രം ഉള്‍ക്കൊള്ളുന്ന അഭിക്രിയ.
unionയോഗം.രണ്ടോ അധികമോ ഗണങ്ങളിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന ഗണം. ഉദാ: A={1, 2, 5}, B={2, 5, 7, 8} ആയാല്‍ {1, 2, 5, 7, 8 }എന്ന ഗണം A, B ഇവയുടെ യോഗമാണ്‌. A∪B എന്നു കുറിക്കുന്നു.
uniovular twinsഏകാണ്ഡ ഇരട്ടകള്‍.ഒരേ അണ്ഡം വിഭജിച്ചുണ്ടാവുന്ന ഇരട്ടകള്‍.
uniparous (zool)ഏകപ്രസു.ഒരു പ്രസവത്തില്‍ ഒരു കുഞ്ഞു മാത്രം ഉണ്ടാകുന്ന. ഉദാ: ആന, മനുഷ്യന്‍...
uniporterയുനിപോര്‍ട്ടര്‍.സ്‌തരത്തിലൂടെ തന്മാത്രകള്‍ ഒരു ദിശയിലേക്ക്‌ മാത്രം വഹിച്ചുകൊണ്ടുപോകുന്ന പ്രാട്ടീന്‍
uniquenessഅദ്വിതീയത.തനിമ.
unisexualഏകലിംഗി.ആണ്‍ പെണ്‍ ലിംഗാവയവങ്ങളില്‍ ഏതെങ്കിലും ഒന്ന്‌ മാത്രമുള്ള ജീവി.
unitഏകകം.ഒരു രാശിയുടെ മൂല്യം പറയാനുപയോഗിക്കുന്ന പ്രമാണ മൂല്യം.
unit circleഏകാങ്ക വൃത്തം.ഏകക ആരം ഉള്ള വൃത്തം. ത്രികോണമിതിയില്‍ sin, cos, തുടങ്ങിയവ ഏതു കോണളവിലും കണക്കാക്കാന്‍ ഏകാങ്ക വൃത്തം എന്ന ആശയം പ്രയോജനപ്പെടുന്നു.
Page 286 of 301 1 284 285 286 287 288 301
Close