Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
scalene triangle വിഷമത്രികോണം. മൂന്നു ഭുജങ്ങളും മൂന്നു വ്യത്യസ്‌ത നീളത്തിലുള്ള ത്രികോണം.
scalesസ്കേല്‍സ് ശല്‌ക്കങ്ങള്‍. മത്സ്യങ്ങള്‍, ഉരഗങ്ങള്‍ ഇവയുടെ ത്വക്കില്‍ കാണുന്ന കാഠിന്യമുള്ള ചെറിയ ഫലകങ്ങള്‍.
scan disk സ്‌കാന്‍ ഡിസ്‌ക്‌. ഹാര്‍ഡ്‌ ഡിസ്‌കിലെ തെറ്റുകള്‍ കണ്ടെത്തുന്നതിനും അവയെ നീക്കം ചെയ്യുന്നതിനും മൈക്രാസോഫ്‌റ്റ്‌ വിന്‍ഡോസില്‍ ഉപയോഗിക്കുന്ന പ്രാഗ്രാം.
scanner സ്‌കാനര്‍. കടലാസിലുള്ള ചിത്രങ്ങളെയും അക്ഷരങ്ങളെയും കമ്പ്യൂട്ടറിലേക്ക്‌ മാറ്റുന്നതിന്‌ ഉപയോഗിക്കുന്ന ഉപകരണം.
scanning സ്‌കാനിങ്‌. ഒരു വസ്‌തുവിനെ അനേകം ചെറുഭാഗങ്ങളായി ഒന്നിനു പുറകെ ഒന്നായി നോക്കികാണുക. ടെലിവിഷന്‍ പ്രക്ഷേപണത്തില്‍ ചിത്രങ്ങള്‍ ലഭിക്കുന്നത്‌ ഈ വിധമാണ്‌.
scanning microscopes സ്‌കാനിങ്ങ്‌ മൈക്രാസ്‌കോപ്പ്‌. പ്രകാശത്തിന്‌ പകരം ഇലക്‌ട്രാണുകള്‍ ഉപയോഗിക്കുന്ന സൂക്ഷ്‌മ ദര്‍ശിനികള്‍. പൊതുവേ രണ്ടുതരത്തിലുണ്ട്‌. സ്‌കാനിങ്‌ ഇലക്‌ട്രാണ്‍ മൈക്രാസ്‌കോപ്പും, സ്‌കാനിങ്‌ ടണലിങ്‌ മൈക്രാസ്‌കോപ്പും. ആദ്യത്തേതില്‍ ഇലക്‌ട്രാണ്‍ ഗണ്‍ ഉത്സര്‍ജിക്കുന്ന ഇലക്‌ട്രാണുകള്‍ വിദ്യുത്‌ കാന്തിക ക്ഷേത്രങ്ങള്‍ ഉപയോഗിച്ച്‌ ത്വരിപ്പിക്കപ്പെടുന്നു. ഉന്നതോര്‍ജമുള്ള ഇലക്‌ട്രാണ്‍ പുഞ്‌ജത്തെ കാന്തിക ലെന്‍സുകള്‍ നിരീക്ഷിക്കേണ്ട വസ്‌തുവില്‍ (സ്‌പെസിമെന്‍) കേന്ദ്രീകരിക്കുന്നു. ഇലക്‌ട്രാണ്‍ പുഞ്‌ജം സ്‌പെസിമനിലെ ഓരോ ബിന്ദുവിനെയായി സ്‌കാന്‍ ചെയ്യുന്നു. സ്‌കാന്‍ ചെയ്യപ്പെടുന്ന ഓരോ ബിന്ദുവില്‍ നിന്നും പ്രകീര്‍ണനം ചെയ്യപ്പെടുന്ന ഇലക്‌ട്രാണുകളും ദ്വിതീയ ഉത്സര്‍ജനം വഴി ഉണ്ടാകുന്ന ഇലക്‌ട്രാണുകളും ചേര്‍ന്ന്‌ കാഥോഡ്‌ റേ ട്യൂബില്‍ സ്‌പെസിമെന്റെ ചിത്രം രൂപപ്പെടുത്തുന്നു. ഇതുവഴി ത്രിമാന ചിത്രങ്ങള്‍ നിര്‍മിക്കാന്‍ പറ്റും. വസ്‌തുവിനെ പത്തുലക്ഷത്തിലേറെ മടങ്ങ്‌ വലുതാക്കിക്കാണിക്കാന്‍ കഴിയും. സ്‌കാനിങ്ങ്‌ ടണലിങ്ങ്‌ മൈക്രാസ്‌കോപ്പിന്റെ പ്രധാനഭാഗം ഒരു പ്രാബ്‌ (പ്ലാറ്റിനം-ഇറിഡിയം നിര്‍മിതമായ ഒരു നേര്‍ത്ത സൂചി) ആണ്‌. ആണവതലത്തില്‍ വസ്‌തുക്കളുടെ അതിര്‍ത്തി കൃത്യമായി നിര്‍വചിക്കാനാവില്ല. ഇലക്‌ട്രാണ്‍ മേഖലയേയുള്ളു. പ്രാബിന്റെ ഇലക്‌ട്രാണ്‍ മേഖലയും സ്‌പെസിമെന്റെ ഇലക്‌ട്രാണ്‍ മേഖലയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനമാണ്‌ പ്രവര്‍ത്തനത്തിന്‌ അടിസ്ഥാനം. ആറ്റങ്ങള്‍ക്കടുത്തുള്ള തീവ്രതയുള്ള മേഖലയില്‍ പ്രാബ്‌ എത്തുമ്പോള്‍, ടണലിങ്‌ എന്ന ക്വാണ്ടം പ്രതിഭാസം നടക്കുന്നു. ഇത്‌ പ്രാബിലൂടെ ഒരു വൈദ്യുതി പ്രവാഹത്തിന്‌ കാരണമാവുന്നു. ആറ്റത്തിന്റെ സാമീപ്യമനുസരിച്ചായിരിക്കും ഈ വൈദ്യുതിയുടെ ശേഷി. പ്രാബ്‌ ഉപയോഗിച്ച്‌ സ്‌പെസിമെന്‍ സ്‌കാന്‍ ചെയ്യുമ്പോള്‍, സ്‌പെസിമെന്‌ അനുരൂപമായ വിദ്യുത്‌ പ്രവാഹമുണ്ടാകുന്നു. ഇത്‌ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ദൃശ്യരൂപത്തിലാക്കുന്നു. ആറ്റങ്ങളുടെ ചിത്രങ്ങള്‍ വരെ എടുക്കാന്‍ തക്ക ശേഷിയുണ്ട്‌ ഇതിന്‌.
scapula സ്‌കാപ്പുല. മിക്ക കശേരുകികളുടെയും അംസ വലയത്തിന്റെ മുകളില്‍ കാണപ്പെടുന്ന, ത്രികോണാകൃതിയിലുള്ള വലിപ്പമേറിയ പരന്ന എല്ലുകള്‍. ഉദാ: മനുഷ്യന്റെ തോള്‍പലക.
scattering പ്രകീര്‍ണ്ണനം. മറ്റൊരു കണവുമായോ വ്യൂഹവുമായോ ഉണ്ടാകുന്ന കൂട്ടിമുട്ടല്‍ കാരണം ഒരു കണത്തിന്റെയോ ഫോട്ടോണിന്റെയോ ദിശയില്‍ മാറ്റമുണ്ടാകുന്ന പ്രക്രിയ. രണ്ട്‌ വിധത്തിലുണ്ട്‌. 1. elastic scattering ഇലാസ്‌തിക പ്രകീര്‍ണ്ണനം. കൂട്ടിമുട്ടുന്ന കണങ്ങളുടെ/വ്യൂഹത്തിന്റെ സംവേഗവും ഗതികോര്‍ജവും മൊത്തം സംരക്ഷിക്കപ്പെടുന്നു. 2. inelastic scattering അനിലാസ്‌തിക പ്രകീര്‍ണ്ണനം. കൂട്ടിമുട്ടുന്ന കണങ്ങളുടെ/വ്യൂഹത്തിന്റെ സംവേഗം സംരക്ഷിക്കപ്പെടുമെങ്കിലും ഗതികോര്‍ജം സംരക്ഷിക്കപ്പെടുന്നില്ല.
scavenging സ്‌കാവെന്‍ജിങ്‌. ചെറിയ തോതില്‍ കാണുന്ന മാലിന്യങ്ങളെ നിഷ്‌ക്രിയമാക്കി, ഒരു മിശ്രിതത്തില്‍ നിന്നോ വ്യൂഹത്തില്‍ നിന്നോ നീക്കിക്കളയുന്ന പ്രക്രിയ.
schematic diagram വ്യവസ്ഥാചിത്രം. ഒരു വ്യവസ്ഥയിലെ ഘടകങ്ങളെ ഗ്രാഫിക്‌ സൂചകങ്ങളുപയോഗിച്ച്‌ ചിത്രീകരിക്കുന്ന രീതി.
scherardising ഷെറാര്‍ഡൈസിംഗ്‌. ക്ഷാരണം തടയുവാനായി ഇരുമ്പിലോ ഉരുക്കിലോ സിങ്കിന്റെ ആവരണം നല്‍കുന്ന പ്രക്രിയ. ഇരുമ്പോ ഉരുക്കോ സിങ്ക്‌ ധൂളിയുടെ സമ്പര്‍ക്കത്തില്‍, സിങ്കിന്റെ ഉരുകല്‍ നിലയ്‌ക്ക്‌ അല്‌പം താഴെയുള്ള ഉരുകല്‍നിലയില്‍ ചൂടാക്കിയാണ്‌ ഇത്‌ സാധിക്കുന്നത്‌.
Schiff's base ഷിഫിന്റെ ബേസ്‌. ഒരു അരോമാറ്റിക അമീന്‍ ആല്‍ഡിഹൈഡുമായോ കീറ്റോണുമായോ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന സംയുക്തം. Ar⎯NH2 +R⎯CHO→ArN=CHR+ H2O. അരോമാറ്റിക അമീനുകളെ വേര്‍തിരിച്ചറിയുവാന്‍ ഈ അഭിക്രിയ ഉപയോഗിക്കുന്നു.
Schiff's reagent ഷിഫ്‌ റീഏജന്റ്‌. ആള്‍ഡിഹൈഡുകള്‍ ടെസ്റ്റ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു റീ ഏജന്റ്‌. പാടല വര്‍ണ്ണമുള്ള റോസാനിലിന്‍ ലായനി സള്‍ഫര്‍ ഡൈ ഓക്‌സൈഡ്‌ പായിച്ച്‌ നിരോക്‌സീകരിച്ച്‌ വര്‍ണ്ണരഹിതമാക്കിയാണ്‌ റീഏജന്റ്‌ നിര്‍മ്മിക്കുന്നത്‌. ആല്‍ഡിഹൈഡ്‌ ഈ നിരോക്‌സീകൃത റീഏജന്റിനെ ഓക്‌സീകരിച്ച്‌ വീണ്ടും പാടല വര്‍ണ്ണമാക്കുന്നു.
schist ഷിസ്റ്റ്‌. ഒരിനം കായാന്തരിത ശില. പാളികളായി ഉരിച്ചെടുക്കാവുന്ന ഇത്‌ അവസാദ ശിലകളുടെയും ആഗ്നേയശിലകളുടെയും പ്രാദേശിക കായാന്തരണത്തിലൂടെ രൂപം കൊള്ളുന്നു.
schizocarp ഷൈസോകാര്‍പ്‌. കൂടിച്ചേര്‍ന്ന അണ്‌ഡപര്‍ണത്തില്‍ നിന്നുണ്ടാവുന്ന ഒരിനം ശുഷ്‌കഫലം. പാകമാകുമ്പോള്‍ അണ്‌ഡപര്‍ണങ്ങള്‍ക്ക്‌ അനുസൃതമായി പിളരുന്നു. ഓരോ അണ്‌ഡപര്‍ണത്തിലും ഓരോ വിത്തുണ്ട്‌.
schonite സ്‌കോനൈറ്റ്‌. പൊട്ടാസ്യം സള്‍ഫേറ്റിന്റെ (K2SO4)ഖനിജരൂപം.
Schwann cell ഷ്വാന്‍കോശം. നാഡീനാരുകളിലെ മയലിന്‍ കഞ്ചുക കോശം.
Schwarzs Child radius ഷ്വാര്‍ത്‌സ്‌ ചൈല്‍ഡ്‌ വ്യാസാര്‍ധം. ഒരു മൃതനക്ഷത്രം സങ്കോചിച്ച്‌, അതിന്റെ പ്രതലത്തിലെ ഗുരുത്വബലം പ്രകാശത്തെപ്പോലും പുറത്തുവിടാത്തവിധം അധികമാകുമ്പോഴാണ്‌ അതിനെ തമോഗര്‍ത്തം എന്നു വിളിക്കുന്നത്‌. ഏതു വ്യാസാര്‍ധ പരിധിക്കുള്ളിലേക്ക്‌ ചുരുങ്ങുമ്പോഴാണോ ഇത്രയും ഗുരുത്വബലം അനുഭവപ്പെടുന്നത്‌ അതിനെ ഷ്വാര്‍ത്‌സ്‌ ചൈല്‍ഡ്‌ വ്യാസാര്‍ധം എന്നു പറയുന്നു. ആപേക്ഷികതാ സിദ്ധാന്തം അനുസരിച്ച്‌ R Sehw = 2GM/C2, G -ഗുരുത്വ സ്ഥിരാങ്കം, M - നക്ഷത്രപിണ്ഡം, C - പ്രകാശപ്രവേഗം. ഭൂമിയെ മര്‍ദിച്ചൊതുക്കി ഒരു തമോഗര്‍ത്തമാക്കിയാല്‍ അതിന്റെ ഷ്വാര്‍ത്‌സ്‌ ചൈല്‍ഡ്‌ റേഡിയസ്‌ 9 സെന്റീമീറ്റര്‍ ആയിരിക്കും. സൂര്യന്റേത്‌ 2.5 കിലോമീറ്ററും.
science ശാസ്‌ത്രം. നിരീക്ഷണ പരീക്ഷണങ്ങളിലൂടെ പ്രകൃതിയെയും പ്രകൃതി പ്രതിഭാസങ്ങളെയും കുറിച്ച്‌ നേടിയ അറിവുകളുടെ ചിട്ടപ്പെടുത്തിയ രൂപവും പ്രസ്‌തുത അറിവുകളെ അടിസ്ഥാനമാക്കിയുള്ള സിദ്ധാന്തങ്ങളും. അറിയുക എന്നര്‍ഥം വരുന്ന scientia എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ്‌ science എന്ന പദത്തിന്റെ ഉത്ഭവം. ശാസ്‌ത്രം എന്ന പദത്തിന്‌ സംസ്‌കൃതത്തില്‍ ശാസിക്കപ്പെട്ടത്‌ (ജ്ഞാനികള്‍ അനുശാസിച്ചത്‌) എന്നാണ്‌ അര്‍ഥമെങ്കിലും ഇന്ന്‌ ആധുനിക ശാസ്‌ത്രം എന്ന അര്‍ഥത്തില്‍ തന്നെയാണ്‌ പ്രയോഗിക്കപ്പെടുന്നത്‌.
scientific temper ശാസ്‌ത്രാവബോധം. ശാസ്‌ത്രത്തിന്റെ രീതി ഉള്‍ക്കൊള്ളുന്ന ജീവിതസമീപനം. ആത്മനിഷ്‌ഠ സമീപനങ്ങള്‍ക്ക്‌ മീതെ വസ്‌തുനിഷ്‌ഠതയ്‌ക്ക്‌, നിരീക്ഷണ - പരീക്ഷണങ്ങളിലൂടെ ലഭ്യമായ അറിവിന്‌, പ്രാമുഖ്യം നല്‍കുന്ന രീതി.
Page 244 of 301 1 242 243 244 245 246 301
Close