Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
sacrumസേക്രം. ശ്രാണീവലയത്തിനോട്‌ ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള സേക്രല്‍ കശേരുക്കളുടെ കൂട്ടം.
sagittal planeസമമിതാര്‍ധതലം. അപാക്ഷത്തിന്റെ മധ്യഭാഗത്ത്‌ നിന്ന്‌ അധഃസ്ഥ മധ്യഭാഗത്തേക്ക്‌ ദീര്‍ഘ അക്ഷത്തിലൂടെയുള്ള സാങ്കല്‌പികരേഖ. ഇതിലൂടെ മുറിച്ചാല്‍ ദ്വിപാര്‍ശ്വസമമിതിയുള്ള ജന്തുക്കളുടെ ശരീരം തുല്യഭാഗങ്ങളാവും.
Sagittariusധനു. ഒരു സൗരരാശി. ഇതിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ വില്ലേന്തിയ, അശ്വശരീരമുള്ള ഒരാള്‍രൂപം കിട്ടും. സൂര്യന്‍ ഈ രാശിയിലാവുമ്പോഴാണ്‌ ധനുമാസം.
salinityലവണത. കടല്‍വെള്ളത്തിന്റെ ശരാശരി ലവണത 35ppc (ആയിരത്തില്‍ 35 അംശം) നദീജലത്തിന്റേത്‌ 0.5ppc യില്‍ താഴെയുമാണ്‌.
saliva.ഉമിനീര്‍. ജന്തുക്കളുടെ വായിലേക്ക്‌ തുറക്കുന്ന ചില ഗ്രന്ഥികളുടെ സ്രാവം. മുഖ്യഭാഗം ശ്ലേഷ്‌മം ആണ്‌
salivary gland chromosomesഉമിനീര്‍ ഗ്രന്ഥിക്രാമസോമുകള്‍. ഡ്രാസോഫില മുതലായ ഡിപ്‌റ്റെറന്‍ ഷഡ്‌പദങ്ങളുടെ ഉമിനീര്‍ ഗ്രന്ഥിയിലെ കോശ ന്യൂക്ലിയസുകളില്‍ കാണപ്പെടുന്ന വളരെ വലിപ്പമുള്ള ക്രാമസോമുകള്‍. കോശജനിതക പഠനങ്ങള്‍ക്ക്‌ ഇവയെ വളരെ വ്യാപകമായി ഉപയോഗിക്കാറുണ്ട്‌.
salsodaനിര്‍ജ്ജലീയ സോഡിയം കാര്‍ബണേറ്റ്‌. നിര്‍ജ്ജലീയ സോഡിയം കാര്‍ബണേറ്റ്‌.
salt . ലവണം.അമ്ലവും ക്ഷാരവും തമ്മില്‍ പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന സംയുക്തം. അമ്ല തന്മാത്രയിലെ ഹൈഡ്രജന്റെ സ്ഥാനത്ത്‌ ഇതില്‍ ലോഹമോ മറ്റേതെങ്കിലും ധനഅയോണോ ആണ്‌. പൊതുവേ ക്രിസ്റ്റലീയ അയോണിക സംയുക്തങ്ങളാണ്‌ ലവണങ്ങള്‍. ഉദാ: NaCl. സഹസംയോജിത ലോഹ സംയുക്തങ്ങളെയും ലവണങ്ങളായി കണക്കാക്കാറുണ്ട്‌. ഉദാ: TiCl4
salt bridgeലവണപാത. ഒരു വൈദ്യുത രാസസെല്ലിലെ ആനോഡ്‌, കാഥോഡ്‌ ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ലവണ നിര്‍മ്മിതമായ ബന്ധനം. സാധാരണയായി പൊട്ടാസ്യം ക്ലോറൈഡ്‌, പൊട്ടാസ്യം നൈട്രറ്റ്‌, അമോണിയം നൈട്രറ്റ്‌ തുടങ്ങിയവയാണ്‌ ഇതിനുപയോഗിക്കുന്നത്‌. ആനോഡും കാഥോഡും തമ്മില്‍ ചേരുന്നിടത്ത്‌ ഉണ്ടാകാനിടയുള്ള സന്ധിപൊട്ടന്‍ഷ്യല്‍ ഒഴിവാക്കാനാണിത്‌.
salt cakeകേക്ക്‌ ലവണം. വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന അശുദ്ധ രൂപത്തിലുള്ള സോഡിയം സള്‍ഫേറ്റ്‌.
salting outഉപ്പുചേര്‍ക്കല്‍. ഒരു ജല ലായനിയില്‍ നിന്ന്‌ ലേയം അവക്ഷേപിച്ചെടുക്കാന്‍ ഉപ്പു ചേര്‍ക്കുന്ന പ്രക്രിയ. സോപ്പ്‌ അവക്ഷേപിക്കുവാന്‍ ഉപ്പു ചേര്‍ക്കുന്നു.
saltpetreസാള്‍ട്ട്‌പീറ്റര്‍ ഉപ്പുപാറ. പ്രകൃതിയില്‍ കാണപ്പെടുന്ന സോഡിയം നൈട്രറ്റ്‌.
samaraസമാര. കാറ്റുവഴി വിതരണം നടക്കുന്നതും ഒരു വിത്തുമാത്രമുള്ളതുമായ ഒരിനം ശുഷ്‌ക വിപോടഫലം. ഫലകഞ്ചുകം പരന്ന്‌ ചിറകുപോലെയായി മാറും. ഉദാ: ഇലപ്പൊങ്ങ്‌.
sampleസാമ്പിള്‍. ഒരു സമഷ്‌ടിയെപ്പറ്റി പഠിക്കാന്‍ അതിലെ എല്ലാ അംഗങ്ങളില്‍ നിന്നും വിവരം ശേഖരിക്കേണ്ട ആവശ്യമില്ല. അനുയോജ്യമായ രീതിയില്‍ തെരഞ്ഞെടുത്ത അംഗങ്ങളെപ്പറ്റി പഠിച്ചാല്‍ മതി. അങ്ങനെ തെരഞ്ഞെടുത്ത അംഗങ്ങളുടെ ഗണമാണ്‌ സാമ്പിള്‍. ഇങ്ങനെ സാമ്പിളുകളെടുക്കുന്ന പ്രക്രിയയ്‌ക്ക്‌ സാമ്പിളനം ( sampling) എന്നു പറയുന്നു.
sample spaceസാംപിള്‍ സ്‌പേസ്‌. സംഭവ്യതയിലെ ( probability) ഒരു ആശയം. ഒരു യാദൃച്ഛിക പരീക്ഷണത്തില്‍ ( random experiment) ലഭിക്കാവുന്ന എല്ലാ ഫലങ്ങളുടെയും ( outcome) ഗണം. S കൊണ്ട്‌ സൂചിപ്പിക്കുന്നു. ഉദാ: നാണയം ടോസ്സ്‌ ചെയ്യുന്ന പരീക്ഷണത്തില്‍ S={H,T}. H എന്നത്‌ നാണയത്തിന്റെ Head വീഴുന്നതിനെയും T എന്നത്‌ Tail വീഴുന്നതിനെയും സൂചിപ്പിക്കുന്നു.
sand duneമണല്‍ക്കൂന. കാറ്റിന്റെ പ്രവര്‍ത്തനഫലമായി വൃത്താകാരത്തിലൊ ചന്ദ്രക്കലാകൃതിയിലോ നിക്ഷേപിച്ചുണ്ടാകുന്ന തിട്ട. barchan നോക്കുക.
sand stoneമണല്‍ക്കല്ല്‌. ഒരിനം അവസാദശില. ധാതുതരികള്‍ ബന്ധനത്തിന്‌ വിധേയമായി രൂപം കൊള്ളുന്നു. അടങ്ങിയിരിക്കുന്ന ധാതുവിന്റെ തോതനുസരിച്ചും (ഉദാ: ക്വാര്‍ട്‌സ്‌ ഏരെനൈറ്റ്‌സ്‌) ബന്ധനത്തിന്‌ ആധാരമായ വസ്‌തുക്കള്‍ അനുസരിച്ചും (ഉദാ: ഗ്രവാക്ക്‌) തരംതിരിക്കാം.
sand volcanoമണലഗ്നിപര്‍വതം. അവസാദ നിക്ഷേപങ്ങളുടെ മുകളിലേക്ക്‌ അടിയില്‍ നിന്ന്‌ മണല്‍ ഊര്‍ന്ന്‌ പൊങ്ങിയുണ്ടാകുന്ന ചെറുകുന്നുകള്‍. ഇവയ്‌ക്ക്‌ അഗ്നിപര്‍വതവുമായി യാതൊരു ബന്ധവുമില്ല.
sandwich compound സാന്‍ഡ്‌വിച്ച്‌ സംയുക്തം.സമാന്തരമായിട്ടുള്ള രണ്ട്‌ ബെന്‍സീന്‍ അല്ലെങ്കില്‍ ഫെറോസിന്‍ വലയങ്ങള്‍ക്കിടയില്‍ സാന്‍ഡ്‌വിച്ച്‌ പോലെ സ്ഥിതി ചെയ്യുന്ന ഒരു സംക്രമണമൂലകം ഉള്ള സങ്കീര്‍ണ്ണ സംയുക്തം.
saponificationസാപ്പോണിഫിക്കേഷന്‍. ഒരു എസ്റ്ററും ക്ഷാരവും തമ്മില്‍ പ്രവര്‍ത്തിച്ച്‌ ഓര്‍ഗാനിക്‌ അമ്ലത്തിന്റെ ലവണവും ആല്‍ക്കഹോളും ഉണ്ടാകുന്ന പ്രക്രിയ. സോപ്പുണ്ടാക്കുന്നത്‌ സസ്യ എണ്ണകളും കാസ്റ്റിക്‌ സോഡയും ചേര്‍ന്നുള്ള ഇത്തരം അഭിക്രിയയിലൂടെയാണ്‌. സസ്യഎണ്ണ+കാസ്റ്റിക്‌ സോഡ →സോപ്പ്‌+ഗ്ലിസറോള്‍. (എസ്റ്റര്‍) (ക്ഷാരം) ലവണം ആല്‍ക്കഹോള്‍
Page 242 of 301 1 240 241 242 243 244 301
Close