scanning microscopes
സ്‌കാനിങ്ങ് മൈക്രാസ്‌കോപ്പ്.
പ്രകാശത്തിന് പകരം ഇലക്‌ട്രാണുകള്‍ ഉപയോഗിക്കുന്ന സൂക്ഷ്‌മ ദര്‍ശിനികള്‍. പൊതുവേ രണ്ടുതരത്തിലുണ്ട്. സ്‌കാനിങ് ഇലക്‌ട്രാണ്‍ മൈക്രാസ്‌കോപ്പും, സ്‌കാനിങ് ടണലിങ് മൈക്രാസ്‌കോപ്പും. ആദ്യത്തേതില്‍ ഇലക്‌ട്രാണ്‍ ഗണ്‍ ഉത്സര്‍ജിക്കുന്ന ഇലക്‌ട്രാണുകള്‍ വിദ്യുത് കാന്തിക ക്ഷേത്രങ്ങള്‍ ഉപയോഗിച്ച് ത്വരിപ്പിക്കപ്പെടുന്നു. ഉന്നതോര്‍ജമുള്ള ഇലക്‌ട്രാണ്‍ പുഞ്‌ജത്തെ കാന്തിക ലെന്‍സുകള്‍ നിരീക്ഷിക്കേണ്ട വസ്‌തുവില്‍ (സ്‌പെസിമെന്‍) കേന്ദ്രീകരിക്കുന്നു. ഇലക്‌ട്രാണ്‍ പുഞ്‌ജം സ്‌പെസിമനിലെ ഓരോ ബിന്ദുവിനെയായി സ്‌കാന്‍ ചെയ്യുന്നു. സ്‌കാന്‍ ചെയ്യപ്പെടുന്ന ഓരോ ബിന്ദുവില്‍ നിന്നും പ്രകീര്‍ണനം ചെയ്യപ്പെടുന്ന ഇലക്‌ട്രാണുകളും ദ്വിതീയ ഉത്സര്‍ജനം വഴി ഉണ്ടാകുന്ന ഇലക്‌ട്രാണുകളും ചേര്‍ന്ന് കാഥോഡ് റേ ട്യൂബില്‍ സ്‌പെസിമെന്റെ ചിത്രം രൂപപ്പെടുത്തുന്നു. ഇതുവഴി ത്രിമാന ചിത്രങ്ങള്‍ നിര്‍മിക്കാന്‍ പറ്റും. വസ്‌തുവിനെ പത്തുലക്ഷത്തിലേറെ മടങ്ങ് വലുതാക്കിക്കാണിക്കാന്‍ കഴിയും. സ്‌കാനിങ്ങ് ടണലിങ്ങ് മൈക്രാസ്‌കോപ്പിന്റെ പ്രധാനഭാഗം ഒരു പ്രാബ് (പ്ലാറ്റിനം-ഇറിഡിയം നിര്‍മിതമായ ഒരു നേര്‍ത്ത സൂചി) ആണ്. ആണവതലത്തില്‍ വസ്‌തുക്കളുടെ അതിര്‍ത്തി കൃത്യമായി നിര്‍വചിക്കാനാവില്ല. ഇലക്‌ട്രാണ്‍ മേഖലയേയുള്ളു. പ്രാബിന്റെ ഇലക്‌ട്രാണ്‍ മേഖലയും സ്‌പെസിമെന്റെ ഇലക്‌ട്രാണ്‍ മേഖലയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനമാണ് പ്രവര്‍ത്തനത്തിന് അടിസ്ഥാനം. ആറ്റങ്ങള്‍ക്കടുത്തുള്ള തീവ്രതയുള്ള മേഖലയില്‍ പ്രാബ് എത്തുമ്പോള്‍, ടണലിങ് എന്ന ക്വാണ്ടം പ്രതിഭാസം നടക്കുന്നു. ഇത് പ്രാബിലൂടെ ഒരു വൈദ്യുതി പ്രവാഹത്തിന് കാരണമാവുന്നു. ആറ്റത്തിന്റെ സാമീപ്യമനുസരിച്ചായിരിക്കും ഈ വൈദ്യുതിയുടെ ശേഷി. പ്രാബ് ഉപയോഗിച്ച് സ്‌പെസിമെന്‍ സ്‌കാന്‍ ചെയ്യുമ്പോള്‍, സ്‌പെസിമെന് അനുരൂപമായ വിദ്യുത് പ്രവാഹമുണ്ടാകുന്നു. ഇത് കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ദൃശ്യരൂപത്തിലാക്കുന്നു. ആറ്റങ്ങളുടെ ചിത്രങ്ങള്‍ വരെ എടുക്കാന്‍ തക്ക ശേഷിയുണ്ട് ഇതിന്.