Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
SECAM സീക്കാം. ഫ്രാന്‍സിലും, പഴയ സോവിയറ്റ്‌ യൂണിയനിലും ഉപയോഗിച്ചിരുന്ന, ഒരു ടെലിവിഷന്‍ സംപ്രഷണ സമ്പ്രദായം. SEquential Couleur A Memoire എന്ന ഫ്രഞ്ച്‌ വാക്യത്തിന്റെ ചുരുക്കരൂപമാണ്‌.
secant ഛേദകരേഖ. 1. വക്രത്തെ ഖണ്‌ഡിക്കുന്ന നേര്‍ രേഖ. 2. കൊസൈനിന്റെ വ്യുല്‍ക്രമം. cosine നോക്കുക.
second സെക്കന്റ്‌. 1. സമയത്തിന്റെ അളവിനുപയോഗിക്കുന്ന അടിസ്ഥാനമാത്ര. 2. കോണ്‍ അളക്കാനുപയോഗിക്കുന്ന ഒരു മാത്ര. 1/3600 ഡിഗ്രി. പ്രതീകം ′′
second felial generation രണ്ടാം സന്തതി തലമുറ രണ്ടാം സന്തതി തലമുറ. F2 തലമുറ.
secondary alcohol സെക്കന്ററി ആല്‍ക്കഹോള്‍. എന്ന സാമാന്യ തന്മാത്രാ സൂത്രമുള്ള ആല്‍ക്കഹോള്‍. R1, R2എന്നിവ ഒരേ പോലെയുള്ളതോ വ്യത്യസ്‌ത രൂപത്തിലുള്ളതോ ആയ ആല്‍ക്കൈല്‍ അല്ലെങ്കില്‍ അരൈല്‍ ഗ്രൂപ്പുകളാകുന്നു.
secondary amine സെക്കന്ററി അമീന്‍. അമോണിയ തന്മാത്രയുടെ രണ്ട്‌ ഹൈഡ്രജന്‍ അണുക്കള്‍ വിസ്ഥാപിച്ച്‌ ആല്‍ക്കൈല്‍ അല്ലെങ്കില്‍ അരൈല്‍ ഗ്രൂപ്പ്‌ വയ്‌ക്കുമ്പോള്‍ ലഭിക്കുന്ന സംയുക്തങ്ങള്‍. ഉദാ: CH3-NH-CH3 ഡൈമീഥൈല്‍ അമീന്‍.
secondary carnivore ദ്വിതീയ മാംസഭോജി. ഒരു മാംസഭുക്കിനെ ഭക്ഷിക്കുന്ന മാംസഭുക്ക്‌.
secondary cell ദ്വിതീയ സെല്‍. വീണ്ടും ചാര്‍ജ്‌ ചെയ്‌തുപയോഗിക്കാവുന്ന വൈദ്യുത സെല്‍. സംഭരണ സെല്‍ എന്നും പേരുണ്ട്‌. ഉദാ: ലെഡ്‌ ആസിഡ്‌ സെല്‍, നിക്കല്‍-കാഡ്‌മിയം സെല്‍.
secondary consumer ദ്വിതീയ ഉപഭോക്താവ്‌. സസ്യഭുക്കുകളെ തിന്നുന്ന മാംസഭുക്ക്‌.
secondary emission ദ്വിതീയ ഉത്സര്‍ജനം. ഇലക്‌ട്രാണുകളോ മറ്റു ചാര്‍ജുള്ള കണങ്ങളോ ഒരു പദാര്‍ഥത്തില്‍ പതിക്കുന്നതിന്റെ ഫലമായി, അതില്‍ നിന്ന്‌ ഇലക്‌ട്രാണുകള്‍ ഉത്സര്‍ജിതമാകുന്ന പ്രക്രിയ.
secondary growth ദ്വിതീയ വൃദ്ധി.secondary growth
secondary meristem ദ്വിതീയ മെരിസ്റ്റം. ദ്വിബീജപത്ര സസ്യങ്ങളുടെ വേരുകളുടെയും കാണ്‌ഡങ്ങളുടെയും സൈലത്തിനും ഫ്‌ളോയത്തിനും ഇടയ്‌ക്കുള്ള കാംബിയകോശങ്ങള്‍. ഇതുമൂലമാണ്‌ ദ്വിതീയ വളര്‍ച്ച ഉണ്ടാകുന്നത്‌. secondary thickening നോക്കുക.
secondary sexual characters ദ്വിതീയ ലൈംഗിക ലക്ഷണങ്ങള്‍. പ്രജനനത്തില്‍ നേരിട്ട്‌ പങ്കില്ലാത്ത ലിംഗഭേദലക്ഷണങ്ങള്‍. ലൈംഗിക വളര്‍ച്ച പൂര്‍ത്തിയാകുമ്പോഴാണ്‌ ഇവ പ്രത്യക്ഷപ്പെടുന്നത്‌. മനുഷ്യനില്‍ ഇവയെ നിയന്ത്രിക്കുന്നത്‌ ലൈംഗിക ഹോര്‍മോണുകളാണ്‌.
secondary thickening ദ്വിതീയവളര്‍ച്ച. കാംബിയത്തിന്റെ പ്രവര്‍ത്തനത്താല്‍ ദ്വിതീയ സംവഹന കലകള്‍ ഉണ്ടാവുകയും സസ്യശരീരം വണ്ണം വയ്‌ക്കുകയും ചെയ്യുന്ന പ്രക്രിയ.
secondary tissue ദ്വിതീയ കല. ദ്വിതീയ വൃദ്ധിയുടെ ഫലമായി രൂപം കൊള്ളുന്ന പുതിയ കല. പെരിഡേം, ദ്വിതീയ ഫ്‌ളോയം, ദ്വിതീയ സൈലം എന്നിവ ഉദാഹരണം.
seconds pendulum സെക്കന്റ്‌സ്‌ പെന്‍ഡുലം. ഒരു പൂര്‍ണ്ണ ദോലനത്തിന്‌ 2 സെക്കന്റ്‌ ആവശ്യമായ പെന്‍ഡുലം. ഇതിന്റെ ദൈര്‍ഘ്യം (ദോലനകേന്ദ്രത്തില്‍ നിന്ന്‌ ഉറപ്പിച്ചിരിക്കുന്ന ബിന്ദുവിലേക്കുള്ള ദൂരം) 45 0 അക്ഷാംശത്തില്‍, സമുദ്രനിരപ്പില്‍ 99.353സെന്റീമീറ്റര്‍ ആണ്‌.
secretin സെക്രീറ്റിന്‍. ഡുവോഡിനത്തിന്റെയും ജെജൂനത്തിന്റെയും ആന്തരിക ചര്‍മ്മത്തില്‍ നിന്ന്‌ സ്രവിക്കുന്ന ഹോര്‍മോണ്‍.
sector സെക്‌ടര്‍. വൃത്തത്തിന്റെ രണ്ട്‌ ആരങ്ങളും അവയാല്‍ ബന്ധപ്പെട്ട ചാപവും ചേര്‍ന്ന ഭാഗം.
secular changes മന്ദ പരിവര്‍ത്തനം. വളരെ നീണ്ട കാലയളവിലൂടെ പൂര്‍ത്തിയാകുന്ന മാറ്റം. കാലാവസ്ഥ, ഭൂരൂപം, ഭൂകാന്തിക ക്ഷേത്രം എന്നിവയിലുണ്ടാകുന്ന മാറ്റം ഇത്തരത്തിലുള്ളതാണ്‌.
sedativeമയക്കുമരുന്ന്‌ ശാമകം, മയക്കത്തിലേക്ക്‌ നയിക്കുന്ന പദാര്‍ത്ഥം.
Page 246 of 301 1 244 245 246 247 248 301
Close