Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
saponification number സാപ്പോണിഫിക്കേഷന്‍ സംഖ്യ. എണ്ണയുടെ/കൊഴുപ്പിന്റെ ഒരു സവിശേഷഗുണധര്‍മ്മം. ഒരു ഗ്രാം എണ്ണയെ/കൊഴുപ്പിനെ സോപ്പാക്കി മാറ്റാന്‍ എത്ര മില്ലിഗ്രാം പൊട്ടാസ്യം ഹൈഡ്രാക്‌സൈഡ്‌ വേണ്ടിവരുമോ അതാണ്‌ സാപ്പോണിഫിക്കേഷന്‍ സംഖ്യ.
sapphire ഇന്ദ്രനീലം. sapphire
saprophyte ശവോപജീവി. ജീവികളുടെ ജീര്‍ണ്ണാവശിഷ്‌ടങ്ങളില്‍ നിന്ന്‌ ഭക്ഷണം സ്വീകരിച്ച്‌ വളരുന്ന ജീവി. ഇവയുടെ പ്രവര്‍ത്തനം മൂലമാണ്‌ ഈ പദാര്‍ഥങ്ങള്‍ അഴുകുന്നത്‌. പല ഫംഗസുകളും ബാക്‌ടീരിയങ്ങളും ശവോപജീവികളാണ്‌.
sapwood വെള്ള. വെള്ള. മരത്തടിയുടെ കാതലിന്‌ പുറമേയുള്ള മൃദുവായ പാളി. ദ്വിതീയ സൈലത്തിലെ പുതുതായി രൂപംകൊണ്ട കോശങ്ങള്‍ ചേര്‍ന്നതാണ്‌ ഇത്‌.
Sarcodina സാര്‍കോഡീന. Rhizopoda യുടെ മറ്റൊരു പേര്‌.
sarcomere സാര്‍കോമിയര്‍. രേഖിതപേശികളിലെ സൂക്ഷ്‌മ നാരുകള്‍ക്കുള്ളില്‍ കാണപ്പെടുന്ന സങ്കോചനമേഖലകള്‍. A, H, I, Z എന്നീ ഉപമേഖലകള്‍ ചേര്‍ന്നതാണ്‌ ഒരു സാര്‍കോമിയര്‍. ഇവയില്‍ A ബാന്‍ഡ്‌ ആണ്‌ സാര്‍കോമിയറിന്റെ മധ്യഭാഗം. ഇതില്‍ കനമുള്ള മയോസിന്‍ തന്തുക്കളാണുള്ളത്‌. A ബന്‍ഡിന്റെ ഇരുവശത്തും കനം കുറഞ്ഞ ആക്‌ടിന്‍ തന്തുക്കള്‍ അടങ്ങിയിട്ടുള്ള I ബാന്‍ഡുകള്‍ ഉണ്ട്‌. A ബാന്‍ഡിലെ മയോസിന്‍ തന്തുക്കളും I ബാന്‍ഡിലെ ആക്‌ടിന്‍ തന്തുക്കളും തമ്മില്‍ അതിവ്യാപനം ചെയ്‌തിരിക്കുന്ന ഭാഗമാണ്‌ H ബാന്‍ഡ്‌. ഒരു സാര്‍കോമിയറിനെ അടുത്ത സാര്‍കോമിയറില്‍ നിന്നു വേര്‍തിരിക്കുന്ന രേഖയ്‌ക്ക്‌ Z രേഖ എന്നു പറയുന്നു.
sarcoplasm സാര്‍ക്കോപ്ലാസം. രേഖിത പേശികളുടെ പ്രാട്ടോപ്ലാസത്തിലെ സൂക്ഷ്‌മനാരുകള്‍ ഒഴികെയുള്ള ഭാഗം.
sarcoplasmic reticulumസാര്‍ക്കോപ്ലാസ്‌മിക ജാലിക. രേഖിത പേശിയിലെയും ഹൃദ്‌പേശിയിലെയും കോശങ്ങള്‍ക്കുള്ളില്‍ കാണപ്പെടുന്ന ജാലിക. അന്തപ്ലാസ്‌മിക ജാലികയുടെ ഒരു വിശേഷവല്‍കൃത രൂപമാണ്‌ ഇത്‌. പേശികളുടെ സങ്കോചനത്തിന്‌ അത്യന്താപേക്ഷിതമായ കാത്സ്യം അയോണുകളുടെ സ്രാവത്തിലും പുനരാഗിരണത്തിലും ഇത്‌ സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്‌.
Saros സാരോസ്‌. 6586.32 ദിവസം (ഏകദേശം 18 വര്‍ഷം) വരുന്ന ഒരു കാലചക്രം. സൂര്യ-ചന്ദ്ര ഗ്രഹണങ്ങളുടെ ക്രമവും ഇടവേളയും എല്ലാ സാരോസിലും മാറ്റമില്ലാതെ ആവര്‍ത്തിക്കപ്പെടുന്നു. സാരോസിന്റെ തുടക്കത്തിലും ഒടുവിലും സൂര്യന്‍, ചന്ദ്രന്‍, ഭൂമി ഇവയുടെ ആപേക്ഷിക സ്ഥാനങ്ങള്‍ ഒന്നുതന്നെ ആയിരിക്കും.
satellite ഉപഗ്രഹം. ഗ്രഹങ്ങളെ പ്രദക്ഷിണം ചെയ്യുന്ന വസ്‌തുക്കള്‍. ഉദാ: ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന ചന്ദ്രന്‍. മനുഷ്യ നിര്‍മ്മിതമായ അനേകം ഉപഗ്രഹങ്ങള്‍ വേറെയുണ്ട്‌. ഇവയാണ്‌ കൃത്രിമോപഗ്രഹങ്ങള്‍. ആദ്യത്തെ മനുഷ്യനിര്‍മ്മിത ഉപഗ്രഹം 1957 ല്‍ റഷ്യ അയച്ച സ്‌ഫുത്‌നിക്‌ 1 ആണ്‌.
saturated vapour pressure പൂരിത ബാഷ്‌പ മര്‍ദം. saturated vapour pressure
saturnശനിsaturn
savanna സാവന്ന. മധ്യരേഖാവനപ്രദേശങ്ങളുടെയും ഉഷ്‌ണമേഖലാ മരുഭൂമികളുടെയും ഇടയിലായി കാണപ്പെടുന്ന, അങ്ങിങ്ങു മരങ്ങളോടുകൂടിയ പുല്‍മേട്‌. ഉഷ്‌ണമേഖലാപുല്‍പ്രദേശങ്ങള്‍ എന്നും പറയാറുണ്ട്‌. ഭൂമധ്യരേഖയ്‌ക്ക്‌ ഇരുവശത്തും ഇവയുണ്ട്‌.
savart സവാര്‍ത്ത്‌. താരത്വത്തിന്റെ ഒരു യൂണിറ്റ്‌. താരത്വം ആവൃത്തിയെ ആണ്‌ പ്രധാനമായും ആശ്രയിക്കുന്നത്‌. അതിനാല്‍ ആവൃത്തിയുടെ അനുപാതത്തെ അടിസ്ഥാനമാക്കിയാണ്‌ ഈ യൂണിറ്റിന്റെ നിര്‍വചനം. ആവൃത്തികള്‍ തമ്മിലുള്ള അനുപാതത്തിന്റെ സാധാരണ ലോഗരിതത്തെ 1000 കൊണ്ടു ഗുണിച്ചതാണ്‌ ഇത്‌. 1 സ്വരാഷ്‌ടകം=301.03 സവാര്‍ത്ത്‌.
sawtooth wave ഈര്‍ച്ചവാള്‍ തരംഗം. സമയത്തിനാനുപാതികമായി, രണ്ടു മൂല്യങ്ങള്‍ക്കിടയില്‍ ആയാമം വ്യതിചലിക്കുന്നതും അതില്‍ ഒരു മൂല്യത്തിലെത്തിയാല്‍ അതിവേഗം മറ്റേ മൂല്യത്തിലേക്ക്‌ മടങ്ങി വീണ്ടും നിശ്ചിത നിരക്കില്‍ വ്യതിചലിക്കാനാരംഭിക്കുന്നതുമായ രൂപം. ഈ രൂപത്തിലുള്ള വൈദ്യുതി സൃഷ്‌ടിക്കുന്ന ഉപാധിക്ക്‌ ഈര്‍ച്ചവാള്‍ തരംഗജനിത്രം എന്നു പറയുന്നു.
scalar അദിശം. പരിമാണം മാത്രമുള്ള, ദിശയില്ലാത്ത രാശികള്‍. ഉദാ: ദ്രവ്യമാനം, താപനില.
scalar product അദിശഗുണനഫലം.എന്നീ രണ്ടു സദിശങ്ങളുടെ അദിശ ഗുണനഫലം ab cos φ ആയിരിക്കും. a,b എന്നിവ , എന്നിവയുടെ മോഡുലസും" φ' , വെക്‌ടറുകള്‍ക്കിടയിലുള്ള കോണളവുമാണ്‌. . = || || cosφ. അദിശ ഗുണനഫലത്തെ dot productഎന്നും വിളിക്കുന്നു.
scalariform സോപാനരൂപം. ഗോവണിപ്പടികളുടെ രൂപത്തില്‍ കാണപ്പെടുന്നത്‌.
scale തോത്‌. 1. ആരേഖത്തിലെ അക്ഷങ്ങളിലുള്ള അങ്കനങ്ങള്‍, അളവുപകരണങ്ങളിലെ അങ്കനങ്ങള്‍, 2. ഒരു ചിത്രത്തില്‍ രണ്ടു സ്ഥാനങ്ങള്‍ തമ്മിലുള്ള അകലത്തിന്‌, ആ സ്ഥാനങ്ങള്‍ തമ്മിലുള്ള യഥാര്‍ഥ അകലവുമായുള്ള അനുപാതം.
scalene cylinder വിഷമസിലിണ്ടര്‍. അക്ഷം ആധാരത്തിനു ലംബമല്ലാത്ത സിലിണ്ടര്‍.
Page 243 of 301 1 241 242 243 244 245 301
Close