Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
scientism | സയന്റിസം. | ശാസ്‌ത്രത്തിന്റെ ശേഷിയിലുള്ള അമിത വിശ്വാസവും എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാസ്‌ത്രത്തിലൂടെ പരിഹാരം കാണാമെന്ന ധാരണയും. |
scintillation | സ്‌ഫുരണം. | ആല്‍ഫാ, ബീറ്റാ മുതലായ കണങ്ങള്‍ ചില പദാര്‍ത്ഥങ്ങളില്‍ (ഉദാ: സിങ്ക്‌സള്‍ഫൈഡ്) ചെന്ന് പതിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശ ഉത്സര്‍ജനം. |
scintillation counter | പ്രസ്‌ഫുര ഗണിത്രം. | അയണീകാരി വികിരണം അളക്കാനുള്ള ഒരു ഉപകരണം. വികിരണം ഒരു പ്രതിദീപ്‌ത വസ്‌തുവില്‍ വീഴാന്‍ അനുവദിക്കുകയും അതിന്റെ ഫലമായുണ്ടാകുന്ന പ്രസ്‌ഫുരണം പ്രത്യേക ഉപാധികളുപയോഗിച്ച് എണ്ണുകയും ചെയ്യുന്നു. |
scion | ഒട്ടുകമ്പ്. | ഗ്രാഫ്‌റ്റിങ് ചെയ്യുമ്പോള്‍ സ്റ്റോക്കിന്‍മേല്‍ വെച്ചു പിടിപ്പിക്കുന്ന കമ്പിന്റെ ഭാഗമോ മുകുളമോ. |
sclerenchyma | സ്‌ക്ലീറന്‍കൈമ. | സസ്യങ്ങള്‍ക്ക് താങ്ങും ശക്തിയും നല്‍കുന്ന കല. ഇതിലെ കോശങ്ങള്‍ തടിച്ച ഭിത്തിയുള്ളവയും പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോള്‍ ജീവദ്രവ്യം ഇല്ലാതാവുന്നവയുമാണ്. ഫൈബര്‍, സ്‌ക്ലീറഡ് എന്നിങ്ങനെ രണ്ടു തര മുണ്ട്. |
scleried | സ്‌ക്ലീറിഡ്. | നീളം കുറഞ്ഞതും തടിച്ച ഭിത്തിയുള്ളതുമായ സ്‌ക്ലീറന്‍കൈമ കോശം. |
sclerotic | സ്‌ക്ലീറോട്ടിക്. | കശേരുകികളുടെ നേത്രഗോളത്തിന്റെ ദൃഢമായ ബാഹ്യപാളി. നാരുരൂപ സംയോജകകലകളാണ് ഇതിന്റെ ഘടകങ്ങള്‍. എല്ലാ ദിശകളിലേക്കും നാരുകള്‍ ഉള്ളതിനാല്‍ നേത്രഗോളത്തിന് ബലം നല്‍കാന്‍ ഇതു സഹായിക്കുന്നു. കണ്ണിന്റെ മുന്‍ഭാഗത്തെ കോര്‍ണിയ ഇതിന്റെ തുടര്‍ച്ചയാണ്. |
scolex | നാടവിരയുടെ തല. | കൊളുത്തുകളും പറ്റിപ്പിടിക്കാനുള്ള ഭാഗങ്ങളും ഉണ്ട്. ഈ അഗ്രഭാഗം കൊണ്ടാണ് കുടലിന്റെ ഭിത്തിയില്‍ ഘടിപ്പിക്കുന്നത്. |
scores | പ്രാപ്‌താങ്കം. | പഠനങ്ങള്‍ക്കായി ശേഖരിക്കുന്ന വസ്‌തുതകളില്‍ ഓരോന്നും. ഉദാ: ഒരു പരീക്ഷയില്‍ ലഭിച്ച മാര്‍ക്കുകളെപ്പറ്റി പഠിക്കുകയാണെങ്കില്‍ ഓരോ മാര്‍ക്കും ഓരോ പ്രാപ്‌താങ്കമാണ്. |
Scorpion | വൃശ്ചികം. | ഒരു സൗരരാശി. ഇതിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ തേളിന്റെ രൂപം കിട്ടും. സൂര്യന്‍ ഈ രാശിയിലാവുമ്പോഴാണ് വൃശ്ചികമാസം. |
scrotum | വൃഷണസഞ്ചി. | മിക്ക ഇനങ്ങളിലും പെട്ട ആണ്‍സസ്‌തനങ്ങളുടെ വൃഷണങ്ങളെ വഹിക്കുന്ന സഞ്ചി. വൃഷണങ്ങളിലെ താപനില ശരീരാന്തര്‍ഭാഗത്തേതിനേക്കാള്‍ കുറവാക്കി സൂക്ഷിക്കുകയാണ് ഇതിന്റെ ധര്‍മ്മം. പുംബീജങ്ങളുടെ പരമാവധി വളര്‍ച്ചയ്‌ക്ക് ഇത് സഹായിക്കുന്നു. |
scutellum | സ്‌ക്യൂട്ടല്ലം. | പുല്ലുവര്‍ഗസസ്യങ്ങളിലെ ഭ്രൂണങ്ങളുടെ ബീജപത്രം. |
scyphozoa | സ്‌കൈഫോസോവ. | ഫൈലം സീലെന്റെറേറ്റയില്‍ ജെല്ലി മത്സ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്ലാസ്. പ്രകടമായ ഘട്ടം മെഡൂസ ആണ്. |
sdk | എസ് ഡി കെ. | source development kit എന്നതിന്റെ ചുരുക്കം. ഏതെങ്കിലും ഒരു പ്രാഗ്രാമിന്റെ തുടര്‍ന്നുള്ള വികസനത്തിനായി അതിന്റെ സോഴ്‌സ് ഉള്‍പ്പെടുന്ന ഫയല്‍ സെറ്റ്. ഇത് പ്രാഗ്രാമര്‍മാര്‍ക്കുള്ള ടൂളുകള്‍ ആണ്. |
sea floor spreading | സമുദ്രതടവ്യാപനം. | വിവര്‍ത്തനിക ഫലകങ്ങളുടെ അതിരുകളിലെ സമുദ്രാന്തര്‍പര്‍വതനിരകളെ ആധാരമാക്കി സമുദ്രതടം വ്യാപിക്കുന്നത്. തുടര്‍ച്ചയായ മാഗ്മാ പ്രവാഹത്താല്‍ പുതിയ ശിലകള്‍ നിരന്തരം നിര്‍മിക്കപ്പെടുന്നതാണ് സമുദ്രതട വ്യാപനത്തിനു കാരണം. |
search coil | അന്വേഷണച്ചുരുള്‍. | കാന്തികക്ഷേത്രത്തിന്റെ സാന്നിധ്യം അറിയാനും അളക്കാനും ഉപയോഗിക്കുന്ന ഒരു ചെറിയ കമ്പിച്ചുരുള്‍. കാന്തിക ബലരേഖകളെ ഈ ചുരുള്‍ ഖണ്‌ഡിക്കുമ്പോള്‍ ഇതില്‍ വൈദ്യുതധാര പ്രരിതമാകുന്നു എന്നതാണ് അടിസ്ഥാന പ്രവര്‍ത്തനതത്വം. |
search engines | തെരച്ചില്‍ യന്ത്രങ്ങള്‍. | ഇന്റര്‍നെറ്റില്‍ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലുള്ള വെബ് സൈറ്റുകളെ തെരഞ്ഞു കണ്ടെത്താനായി ഉപയോഗിക്കുന്ന പ്രാഗ്രാമുകള്‍. ഉദാ: ഗൂഗിള്‍, യാഹൂ. |
season | ഋതു. | കാലാവസ്ഥാ ഭേദമനുസരിച്ച് വര്‍ഷത്തെ വിഭജിക്കുന്നത്. പരിക്രമണ അക്ഷവുമായി ഭൂഅക്ഷത്തിനുള്ള 23.5 0 ചെരിവാണ് ഋതുപരിവര്‍ത്തനത്തിന് കാരണം. മിതശീതോഷ്‌ണ മേഖലയില്‍ 4 ഋതുക്കള്‍ വ്യക്തമായി അനുഭവപ്പെടുന്നു. വസന്തം, ഗ്രീഷ്‌മം, ഹേമന്തം, ശിശിരം. കേരളത്തിലെ ഉഷ്‌ണമേഖലാ കാലാവസ്ഥയില്‍ ഋതുവിഭജനം അത്രകണ്ടു വ്യക്തമല്ല. |
sebaceous gland | സ്‌നേഹഗ്രന്ഥി. | സസ്‌തനികളുടെ ത്വക്കിലെ എണ്ണ ഉത്‌പാദിപ്പിക്കുന്ന ഗ്രന്ഥി. |
sebum | സെബം. | സസ്‌തനികളുടെ ത്വക്കിലെ സ്‌നേഹഗ്രന്ഥികളില്‍ നിന്നു സ്രവിക്കുന്ന എണ്ണ പോലെയുള്ള ദ്രാവകം. |