ശാസ്‌ത്രം.
നിരീക്ഷണ പരീക്ഷണങ്ങളിലൂടെ പ്രകൃതിയെയും പ്രകൃതി പ്രതിഭാസങ്ങളെയും കുറിച്ച് നേടിയ അറിവുകളുടെ ചിട്ടപ്പെടുത്തിയ രൂപവും പ്രസ്‌തുത അറിവുകളെ അടിസ്ഥാനമാക്കിയുള്ള സിദ്ധാന്തങ്ങളും. അറിയുക എന്നര്‍ഥം വരുന്ന scientia എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് science എന്ന പദത്തിന്റെ ഉത്ഭവം. ശാസ്‌ത്രം എന്ന പദത്തിന് സംസ്‌കൃതത്തില്‍ ശാസിക്കപ്പെട്ടത് (ജ്ഞാനികള്‍ അനുശാസിച്ചത്) എന്നാണ് അര്‍ഥമെങ്കിലും ഇന്ന് ആധുനിക ശാസ്‌ത്രം എന്ന അര്‍ഥത്തില്‍ തന്നെയാണ് പ്രയോഗിക്കപ്പെടുന്നത്.