Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
pentagonപഞ്ചഭുജം . അഞ്ച്‌ വശങ്ങളുള്ള ബഹുഭുജം.
pentodeപെന്റോഡ്‌. അഞ്ച്‌ ഇലക്‌ട്രാഡുകള്‍ ഉള്ള ഒരു തെര്‍മയോണിക്‌ വാല്‍വ്‌. ഇതില്‍ മൂന്നെണ്ണം ഗ്രിഡുകള്‍ ആണ്‌. ഒന്ന്‌ കാഥോഡും മറ്റേത്‌ ആനോഡും. ഒരു പ്രവര്‍ധകമായി ഉപയോഗിക്കുന്നു.
penumbraഉപഛായ. -
pepsinപെപ്‌സിന്‍. പ്രാട്ടീനുകളില്‍ ജലവിശ്ലേഷണം നടത്തുന്ന ഒരു എന്‍സൈം. നട്ടെല്ലുള്ള ജീവികളുടെ ആമാശയ ഭിത്തികളില്‍നിന്നാണ്‌ ഇതുണ്ടാകുന്നത്‌.
peptideപെപ്‌റ്റൈഡ്‌. അമിനോ അമ്ലങ്ങളുടെ പോളിമറീകരണം മൂലമുണ്ടാകുന്ന വലിയ തന്മാത്ര. ഒരു അമിനോ അമ്ല തന്മാത്രയുടെ അമിനോ ഗ്രൂപ്പും (-NH2)വേറൊന്നിലെ കാര്‍ബോക്‌സില്‍ ഗ്രൂപ്പും (-COOH) കൂടി പ്രവര്‍ത്തിച്ച്‌ ഒരു ജല തന്മാത്ര വേറിട്ടുപോകുന്നതുവഴിയാണ്‌ ഈ പോളിമറീകരണം നടക്കുന്നത്‌. പ്രാട്ടീനുകള്‍ പെപ്‌റ്റൈഡുകളുടെ വലിയ ശൃംഖലകളാണ്‌.
percolate കിനിഞ്ഞിറങ്ങുക.കിനിഞ്ഞിറങ്ങുക.
percussionആഘാതംകൊട്ട്‌. ഉദാ: percussion instrument (ചെണ്ട, മദ്ദളം തുടങ്ങിയവ)
perennial plantsബഹുവര്‍ഷസസ്യങ്ങള്‍. രണ്ടിലേറെ വര്‍ഷം ജീവിക്കുന്ന സസ്യങ്ങള്‍.
perfect cubesപൂര്‍ണ്ണ ഘനങ്ങള്‍. ഒരു പൂര്‍ണ്ണ സംഖ്യയുടെ മൂന്നാം ഘാതമായി എഴുതാന്‍ സാധിക്കുന്ന സംഖ്യ. ഉദാ: 8. എട്ടിനെ 2 3 എന്നെഴുതാം. അതിനാല്‍ 8 ഒരു പൂര്‍ണ്ണഘന സംഖ്യയാണ്‌. വ്യഞ്‌ജകങ്ങള്‍ ( polynomial)ക്കും ഇത്‌ ബാധകമാണ്‌.
perfect flowerസംപൂര്‍ണ്ണ പുഷ്‌പം. കേസരപുടവും ജനിപുടവും ഉള്ള പുഷ്‌പം.
perfect numberപരിപൂര്‍ണ്ണസംഖ്യ. ഒരു സംഖ്യയുടെ, അതേസംഖ്യ ഒഴികെയുള്ള ഘടകങ്ങളെല്ലാം കൂട്ടിയാല്‍ അതേസംഖ്യ കിട്ടുമെങ്കില്‍ അതൊരു പരിപൂര്‍ണ്ണ സംഖ്യയാണ്‌. ഉദാ: 28; 28=1+2+4+7+14.
perfect squareപൂര്‍ണ്ണ വര്‍ഗം. ഒരു സംഖ്യയുടെ വര്‍ഗ മൂലം പൂര്‍ണ്ണ സംഖ്യയാണെങ്കില്‍ അതിനെ പൂര്‍ണ്ണ വര്‍ഗം എന്ന്‌ വിളിക്കുന്നു ഉദാ: 4, √4=2. 2 ഒരു പൂര്‍ണ്ണ സംഖ്യയാണ്‌. അതിനാല്‍ 4 നെ പൂര്‍ണ്ണ വര്‍ഗം എന്ന്‌ വിളിക്കുന്നു. വ്യഞ്‌ജകങ്ങള്‍ ( polynomial)ക്കും ഇത്‌ ബാധകമാണ്‌. x2+2xy+y2 ഒരു പൂര്‍ണ്ണവര്‍ഗമാണ്‌. കാരണം ഇതിനെ ( x+y)2 എന്ന്‌ എഴുതാന്‍ സാധിക്കും.
perianthപെരിയാന്ത്‌. വിദളം, ദളം എന്നിങ്ങനെ വേര്‍തിരിക്കാനാവാത്ത പുഷ്‌പാംഗങ്ങള്‍ ചേര്‍ന്നുണ്ടായതും ജനിപുടത്തെയും, കേസരപുടത്തെയും സംരക്ഷിക്കുന്നതുമായ പുഷ്‌പവൃതി. ഇത്‌ ഏകബീജപത്രികളുടെ പ്രത്യേകതയാണ്‌.
periastronതാര സമീപകം. അന്യോന്യം പരിക്രമണം ചെയ്യുന്ന ഇരട്ടനക്ഷത്രങ്ങള്‍ ഏറ്റവും അടുത്തായിരിക്കുന്ന സ്ഥാനം cf apastron.
periblemപെരിബ്ലം. കോര്‍ടെക്‌സിന്‌ ജന്മം കൊടുക്കുന്ന പ്രാഥമിക മെരിസ്റ്റം.
pericardiumപെരികാര്‍ഡിയം. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന സ്‌തരം.
pericarpഫലകഞ്ചുകംഫലഭിത്തി. അണ്‌ഡാശയ ഭിത്തി രൂപാന്തരപ്പെട്ടുണ്ടാവുന്നതാണ്‌ ഫലഭിത്തി. ഫലഭിത്തി പരന്നതോ, ശല്‍ക്കം പോലെയുള്ളതോ, കട്ടിയുള്ളതോ, മാംസളമായതോ ആയിരിക്കും.
perichaetiumപെരിക്കീഷ്യം. മോസുകളുടെ ലൈംഗികാവയവങ്ങള്‍ക്കു ചുറ്റും കാണുന്ന രൂപാന്തരപ്പെട്ട ഇലകളുടെ കൂട്ടം.
pericycleപരിചക്രംപെരിസൈക്കിള്‍. എന്‍ഡോഡെര്‍മിസിനു തൊട്ട്‌ ഉള്ളിലായി സ്ഥിതി ചെയ്യുന്ന കല. സാധാരണ പാരന്‍കൈമാ നിര്‍മ്മിതമാണ്‌. ചിലപ്പോള്‍ സ്‌ക്ലീറന്‍കൈമ നിര്‍മിതവുമാകാം.
peridermപരിചര്‍മം. സസ്യങ്ങളില്‍ ബാഹ്യ ദ്വിതീയ വളര്‍ച്ചയുടെ ഭാഗമായി രൂപംകൊള്ളുന്ന സംരക്ഷക കല. ഫെല്ലം, ഫെല്ലോജന്‍, ഫെല്ലോഡേം എന്നീ ഭാഗങ്ങളുണ്ട്‌.
Page 206 of 301 1 204 205 206 207 208 301
Close