Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
permanent teethസ്ഥിരദന്തങ്ങള്‍. മിക്ക സസ്‌തനികളിലും പാല്‍പ്പല്ലുകള്‍ കൊഴിഞ്ഞതിനുശേഷം വളരുന്ന പല്ലുകള്‍.
permeabilityപാരഗമ്യത1. (geo) പാരഗമ്യത. പാറയ്‌ക്കുള്ളിലുള്ള പരസ്‌പര ബന്ധിതമായ സുഷിരങ്ങളില്‍ കൂടി ജലത്തെ കടത്തി വിടാനുള്ള ശേഷി. 2. (phy) പാരഗമ്യത. ഒരു പദാര്‍ഥത്തിലുള്ള കാന്തിക ഫ്‌ളക്‌സ്‌ സാന്ദ്രതയ്‌ക്ക്‌ (B) അതിന്മേല്‍ ബാഹ്യമായി പ്രയോഗിക്കുന്ന കാന്തശക്തി (H) യുമായുള്ള അനുപാതം. പ്രതീകം μ= B/H. ശൂന്യസ്ഥലത്തിന്റെ പാരഗമ്യതയ്‌ക്ക്‌ കാന്തികസ്ഥിരാങ്കം ( μ0)എന്നു പറയുന്നു. ഒരു പദാര്‍ഥത്തിന്റെ പാരഗമ്യതയ്‌ക്ക്‌ കാന്തിക സ്ഥിരാങ്കവുമായുള്ള അനുപാതത്തിന്‌ ആപേക്ഷിക പാരഗമ്യത μr എന്നും പറയുന്നു. μr = μ/μ0
permianപെര്‍മിയന്‍. പാലിയോസോയിക്‌ കല്‍പത്തിലെ അവസാനത്തെ മഹായുഗം. 28.6 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മുതല്‍ 24.5 കോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വരെയുള്ള കാലമാണിത്‌. ഭൂമിയില്‍ പല സ്ഥലത്തും മരുഭൂമികളുണ്ടായി. ട്രലോബൈറ്റുകള്‍, പ്രാകൃത പവിഴപ്പുറ്റുകള്‍ തുടങ്ങിയ പല ജന്തുസമൂഹങ്ങളും അപ്രത്യക്ഷമായി.
permittivityവിദ്യുത്‌പാരഗമ്യത. മാധ്യമത്തിലെ വൈദ്യുത വിസ്ഥാപനവും അതിന്‌ കാരണമാവുന്ന വൈദ്യുതക്ഷേത്രത്തിന്റെ തീവ്രതയും തമ്മിലുള്ള അനുപാതം. σ = D/E. ശൂന്യസ്ഥലത്തിന്റെ വിദ്യുത്‌പാരഗമ്യതയ്‌ക്ക്‌ വിദ്യുത്‌സ്ഥിരാങ്കം (σ0)എന്നു പറയുന്നു. വിദ്യുത്‌പാരഗമ്യതയ്‌ക്ക്‌ വിദ്യുത്‌ സ്ഥിരാങ്കവുമായുള്ള അനുപാതമാണ്‌ ആപേക്ഷികപാരഗമ്യത (σr), σr=σ/σ0.
permutationക്രമചയം. നിര്‍ദ്ദിഷ്‌ട ഗണത്തില്‍ നിന്നെടുക്കുന്ന ക്രമീകൃതമായ ഉപഗണം. ഉദാ: (a, b, c) എന്ന ഗണത്തില്‍ നിന്ന്‌ രണ്ടംഗങ്ങളെ വീതമെടുത്ത്‌ സൃഷ്‌ടിക്കാവുന്ന ക്രമചയങ്ങളാണ്‌ (a,b), (b,a), (a,c), (c,a), (b,c), (c,b) എന്നിവ. n വസ്‌തുക്കളില്‍ നിന്ന്‌ ഒരേ സമയം r എണ്ണം വീതമെടുത്ത്‌ സൃഷ്‌ടിക്കാവുന്ന ക്രമചയങ്ങളുടെ എണ്ണത്തിന്‌ npr,p(n,r)എന്നീ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നു. npr=n!/(n-r)!.
peroxisomeപെരോക്‌സിസോം. യൂക്കാരിയോട്ടിക കോശങ്ങളിലെ ഒരു സൂക്ഷ്‌മാംഗം. ഒറ്റ യൂണിറ്റ്‌ സ്‌തരമാണിതിനെ ആവരണം ചെയ്യുന്നത്‌. ശക്തമായ ഓക്‌സീകാരിയായ ഹൈഡ്രജന്‍ പെറോക്‌സൈഡിനെ നിര്‍വ്വീര്യമാക്കാനുള്ള എന്‍സൈം ആണ്‌ ഇതിലുള്ളത്‌. ഇവ മൈറ്റോകോണ്‍ഡ്രിയോണിന്റെയും ഹരിതകണത്തിന്റെയും സമീപത്താണ്‌ കാണുക.
perpetualസതതംനിലയ്‌ക്കാത്ത. ഉദാ: സതതചലനം ( perpetual motion).
persistence of visionദൃഷ്‌ടിസ്ഥായിത. കണ്ണിലെ റെറ്റിനയില്‍ പതിച്ച പ്രതിബിംബത്തിന്റെ സംവേദനം, അതിനു കാരണമായ വസ്‌തുവോ പ്രകാശസ്രാതസ്സോ മാറിക്കഴിഞ്ഞാലും അല്‍പസമയത്തേക്ക്‌ കൂടെ (1/16 സെക്കന്റ്‌ മുതല്‍ 1/10 സെക്കന്റ്‌ വരെ) നിലനില്‍ക്കുന്നത്‌.
personal computerപേഴ്‌സണല്‍ കമ്പ്യൂട്ടര്‍. ഒരു ഉപയോക്താവിനു മാത്രം ഒരു സമയത്തു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന, ഉപയോക്താവിന്റെ മാത്രം സ്വകാര്യ ഉപയോഗത്തിനായി ഉദ്ദേശിച്ചുള്ള കമ്പ്യൂട്ടര്‍. ഡെസ്‌ക്‌ടോപ്പ്‌ കമ്പ്യൂട്ടറുകളെല്ലാം ഈ ഗണത്തില്‍ പെടുന്നു.
perspectiveദര്‍ശനകോടിവീക്ഷണകോണം. ഉദാ: perspective diagram.
perspexപെര്‍സ്‌പെക്‌സ്‌. ഭാരം കുറഞ്ഞ, സുതാര്യമായ, സ്‌ഫടികം പോലെയുള്ള മീഥൈല്‍ മെത്താക്രിലേറ്റ്‌ പോളിമര്‍. ഫ്‌ളക്‌സിഗ്ലാസ്‌ എന്നും പേരുണ്ട്‌.
perturbationക്ഷോഭംവിക്ഷോഭം, അലോസരം
pestകീടം. സാമ്പത്തികമായോ ആരോഗ്യപരമായോ മനുഷ്യന്‌ ഉപദ്രവമുണ്ടാക്കുന്ന ജീവി. ഇവ വിളകള്‍ നശിപ്പിക്കുകയോ വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുകയോ ചെയ്യുന്നു. സാധാരണയായി നാമറിയുന്ന പെസ്റ്റുകള്‍ അധികവും ചെറുപ്രാണികളാകയാല്‍ അവയെ കീടങ്ങള്‍ എന്നു വിളിക്കുന്നു. എന്നാല്‍ വലിയ ജന്തുക്കളും (എലി, നാട്ടുകുരങ്ങ്‌) പെസ്റ്റുകളാകാം.
pesticideകീടനാശിനി. കീടങ്ങളെ നശിപ്പിക്കുന്ന രാസവസ്‌തു.
petalദളം. പൂവിന്റെ ഇതള്‍. ഘടനാപരമായി ഇത്‌ രൂപാന്തരം സംഭവിച്ച ഇലയാണ്‌. ചിത്രം flower നോക്കുക.
petioleഇലത്തണ്ട്‌. പത്രപാളിയെ കാണ്‌ഡവുമായി ബന്ധിപ്പിക്കുന്ന തണ്ട്‌.
petrifactionശിലാവല്‍ക്കരണം. ജൈവാവശിഷ്‌ടങ്ങളിലെ തന്മാത്രകളുടെ സംരചനയില്‍ മാറ്റം വരികയും എന്നാല്‍ ഘടന നിലനിര്‍ത്തുകയും ചെയ്യുന്ന പ്രതിഭാസം.
petrificationശിലാവല്‍ക്കരണം. -
petrochemicalsപെട്രാകെമിക്കലുകള്‍. പെട്രാളിയം ശുദ്ധീകരണശാലയില്‍ നിന്ന്‌ ലഭിക്കുന്ന പലവിധ ഉപോത്‌പന്നങ്ങള്‍ ഉപയോഗിച്ച്‌ രാസപ്രക്രിയകള്‍ വഴി നിര്‍മ്മിക്കുന്ന വ്യാവസായിക പ്രാധാന്യമുള്ള കെമിക്കലുകള്‍. പ്ലാസ്റ്റിക്കുകള്‍, കൃത്രിമ റബ്ബര്‍, മരുന്നുകള്‍, കീടനാശിനികള്‍, സ്‌ഫോടകവസ്‌തുക്കള്‍, സന്ദൗര്യവര്‍ദ്ധകവസ്‌തുക്കള്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നു.
petrographyശിലാവര്‍ണനശിലാവര്‍ണന
Page 208 of 301 1 206 207 208 209 210 301
Close