Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
perigeeഭൂ സമീപകം. ഭൂമിയെ ദീര്‍ഘവൃത്തത്തില്‍ പരിക്രമണം ചെയ്യുന്ന വസ്‌തു ഭൂകേന്ദ്രത്തോട്‌ ഏറ്റവും അടുത്തുവരുന്ന സ്ഥാനം. cf. apogee
perigynousസമതലജനീയം. ജനിപുടവും മറ്റ്‌ പുഷ്‌പമണ്‌ഡലങ്ങളും ഒരേ തലത്തില്‍ തന്നെ വിന്യസിച്ചിരിക്കുന്ന അവസ്ഥ. ഉദാ: പയര്‍.
perihelionസൗരസമീപകം. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹം, ധൂമകേതു മുതലായ വസ്‌തുക്കള്‍ക്ക്‌ സൂര്യനില്‍ നിന്നുള്ള ദൂരം ഏറ്റവും കുറവായിരിക്കുന്ന സ്ഥാനം. cf. aphelion
perilymphപെരിലിംഫ്‌. കശേരുകികളുടെ ആന്തരകര്‍ണം സ്ഥിതി ചെയ്യുന്ന ഗഹ്വരത്തിലെ ദ്രാവകം.
perimeterചുറ്റളവ്‌. ഒരു സംവൃതവക്രത്തിന്റെ പരിധിയുടെ ദൈര്‍ഘ്യം. ഉദാ: ചതുരത്തിന്റെ ചുറ്റളവ്‌, അതിന്റെ നീളവും വീതിയും കൂട്ടിയ ഫലത്തിന്റെ ഇരട്ടിയാണ്‌.
periodപീരിയഡ്‌1. (geol) പീരിയഡ്‌. ഭൂവിജ്ഞാനീയ കാലഗണനത്തിലെ പ്രധാന വിഭാഗങ്ങള്‍. ഇവ കല്‌പങ്ങളുടെ വിഭാഗങ്ങളാണ്‌. ഉദാ: ക്രംബ്രിയന്‍, ഓര്‍ഡോവിഷ്യന്‍. 2. ( maths). ആവര്‍ത്തനാങ്കം. Periodic function നോക്കുക. 3. (Phy) ആവര്‍ത്തന കാലം. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസത്തിന്റെ രണ്ട്‌ ആവര്‍ത്തനങ്ങള്‍ക്കിടയിലെ സമയാന്തരാളം. ആവൃത്തിയും ( f) പീരിയഡും (T) f=1/T എന്ന സമവാക്യത്താല്‍ ബന്ധപ്പെട്ടിരിക്കുന്നു. ഉദാ: ഭൂമി സ്വന്തം അക്ഷത്തില്‍ കറങ്ങുന്നതിന്റെ ആവര്‍ത്തന കാലം 23 മണിക്കൂര്‍ 56 മിനിറ്റ്‌ ആണ്‌.
periodic classificationആവര്‍ത്തക വര്‍ഗീകരണം. മൂലകങ്ങളുടെ ആവര്‍ത്തന സ്വഭാവം ആധാരമാക്കിയുള്ള വര്‍ഗീകരണം. അറ്റോമിക സംഖ്യയെയും ഇലക്‌ട്രാണ്‍ വിന്യാസത്തെയും ആസ്‌പദമാക്കിയാണ്‌ ആധുനിക ആവര്‍ത്തന പട്ടിക തയ്യാറാക്കിയിരിക്കുന്നത്‌.
periodic functionആവര്‍ത്തക ഏകദം. ചരത്തിന്റെ മൂല്യത്തിന്റെ ക്രമ ഇടവേളകളില്‍ ഒരേ മുല്യം ആവര്‍ത്തിക്കുന്ന ഏകദം. f(x+t)=f(x) എങ്കില്‍, f(x) ഒരു ആവര്‍ത്തക ഏകദമാണ്‌. t യുടെ ഏറ്റവും ചെറിയ മൂല്യത്തെ ഏകദത്തിന്റെ ആവര്‍ത്തനാങ്കം ( period) എന്നുപറയുന്നു.
periodic groupആവര്‍ത്തക ഗ്രൂപ്പ്‌. ആവര്‍ത്തന പട്ടികയില്‍ മൂലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന ലംബനിര. ഒരേ ഗ്രൂപ്പിലെ മൂലകങ്ങളുടെ ബാഹ്യ ഷെല്‍ ഇലക്‌ട്രാണ്‍ വിന്യാസത്തില്‍ സാദൃശ്യമുണ്ടായിരിക്കും. ഇക്കാരണത്താല്‍ അവയുടെ രാസഗുണങ്ങളിലും സാദൃശ്യം ഉണ്ടാകും. ഒന്നാം ഗ്രൂപ്പ്‌ മൂലകങ്ങള്‍
periodic motionആവര്‍ത്തിത ചലനം. ക്രമമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏതുതരം ചലനവും. ഉദാ: പെന്‍ഡുലം. ഈ ചലനത്തെ ഒരു ശുദ്ധ സൈന്‍/കൊസൈന്‍ ഫലനം കൊണ്ട്‌ സൂചിപ്പിക്കാമെങ്കില്‍ ഇത്‌ സരളഹാര്‍മോണിക ചലനമാണ്‌. ഒന്നോ അതിലേറെയോ സൈന്‍ഫലനങ്ങള്‍കൊണ്ട്‌ ഈ ചലനത്തെ സൂചിപ്പിക്കാമെങ്കില്‍ അത്‌ ഹാര്‍മോണിക ചലനമാണ്‌.
periosteumപെരിഅസ്ഥികം. അസ്ഥികളെ ആവരണം ചെയ്യുന്ന സംയോജക കലകളാല്‍ നിര്‍മ്മിതമായ സ്‌തരം. ഇതില്‍ കാണുന്ന ഓസ്റ്റിയോ ബ്ലാസ്റ്റുകള്‍ എന്ന അസ്ഥികാരക കോശങ്ങള്‍ക്ക്‌, അസ്ഥിപൊട്ടുകയോ, കേടുവരികയോ ചെയ്യുമ്പോള്‍ കേടു തീര്‍ക്കുന്നതില്‍ പങ്കുണ്ട്‌.
peripheral nervous systemപരിധീയ നാഡീവ്യൂഹം. കേന്ദ്രനാഡീവ്യൂഹത്തിന്‌ പുറത്തായി സ്ഥിതി ചെയ്യുന്ന നാഡീവ്യൂഹം. ഉദാ: സ്‌പൈനല്‍ നാഡികളും കപാല നാഡികളും.
perispermപെരിസ്‌പേം. ചിലയിനം വിത്തുകളില്‍ ഭ്രൂണസഞ്ചിയുടെ പുറത്തായി കാണുന്ന ന്യൂസിലസ്‌ കലയുടെ ഭാഗം. ഉദാ: ജാതിക്കയിലെ ജാതിപത്രി.
peristalsisപെരിസ്റ്റാള്‍സിസ്‌. ജന്തുക്കളുടെ അന്നപഥത്തിലും മറ്റുമുണ്ടാകുന്ന പേശീസങ്കോചങ്ങളുടെ പരമ്പര. ഇത്‌ ഒരു തരംഗം പോലെ ഒരറ്റത്തുനിന്ന്‌ മറ്റേയറ്റത്തേക്ക്‌ സഞ്ചരിക്കുന്നതിനാല്‍, നാളിയുടെ അകത്തുള്ള പദാര്‍ത്ഥങ്ങളെ മിശ്രണം ചെയ്‌ത്‌ മുന്നോട്ട്‌ നയിക്കുന്നു.
peristomeപരിമുഖം. മോസ്സുകളുടെ സമ്പുടങ്ങളില്‍ അവ തുറക്കുന്ന ഭാഗത്ത്‌ കാണുന്ന പല്ലുപോലുള്ള ഒരു നിര കോശങ്ങള്‍.
peritheciumസംവൃതചഷകം. ചില ആസ്‌കോ മെസീറ്റ്‌സ്‌ ഫംഗസുകളിലും ലൈക്കനുകളിലും കണ്ടുവരുന്ന ഉരുണ്ടതോ, ഫ്‌ളാസ്‌കിന്റെ ആകൃതിയിലുള്ളതോ ആയ ഫലനം. ഇതിന്‌ ഒരു അഗ്ര സുഷിരമുണ്ട്‌.
peritoneal cavityപെരിട്ടോണീയ ദരം. സസ്‌തനികളുടെ വയറിനകത്തുള്ള ദരം. ഇതിനകത്താണ്‌ കരള്‍, കുടല്‍ മുതലായ ആന്തരാവയവങ്ങള്‍ സ്ഥിതി ചെയ്യുന്നത്‌. മറ്റു കശേരുകികളുടെ ശരീരത്തെ കുറിക്കുവാനും ഈ പദം ഉപയോഗിക്കാറുണ്ട്‌.
peritoneumപെരിട്ടോണിയം. ശരീരദരത്തെ ആവരണം ചെയ്യുന്ന സ്‌തരം. മീസോഡേമില്‍ നിന്നാണിതുണ്ടാവുന്നത്‌. കുടല്‍ മുതലായ അവയവങ്ങള്‍ തൂക്കിയിടപ്പെട്ടിരിക്കുന്ന മിസെന്റികളും ഈ സ്‌തരം കൊണ്ടുണ്ടാക്കിയതാണ്‌. ഹൃദയവും ഇതുകൊണ്ട്‌ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
permafrostപെര്‍മാഫ്രാസ്റ്റ്‌. ധ്രുവപ്രദേശങ്ങളിലെ തണുത്തുറഞ്ഞ അടിമണ്ണും അടിപ്പാറയും.
permalloysപ്രവേശ്യലോഹസങ്കരങ്ങള്‍. കാന്തിക കൂട്ടുലോഹങ്ങള്‍. ഇരുമ്പ്‌, നിക്കല്‍ (20:80) ഇവയുടെ ലോഹസങ്കരം. സാധാരണയായി മോളിബ്‌ഡിനം, ചെമ്പ്‌, ക്രാമിയം, ടങ്‌സ്റ്റണ്‍ തുടങ്ങിയവയും ചെറിയ അളവില്‍ ഉണ്ടായിരിക്കും. കാന്തിക പ്രാവേശ്യത വളരെ കൂടുതല്‍ ആണ്‌. അതുകൊണ്ട്‌ ഇലക്‌ട്രിക്‌ ഉപകരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
Page 207 of 301 1 205 206 207 208 209 301
Close