അനുകാന്തികത.
ഒരു വസ്‌തുവെ ബാഹ്യകാന്ത ക്ഷേത്രത്തിന് വിധേയമാക്കുമ്പോള്‍ അതേ ദിശയില്‍ തന്നെ കാന്തവല്‍ക്കരിക്കപ്പെടുക എന്ന കാന്തസ്വഭാവം. കാന്തികപാരഗമ്യത ധനസംഖ്യയായിരിക്കുന്ന വസ്‌തുക്കളുടെ സ്വഭാവം. കാന്തശീലത താരതമ്യേന കുറവായിരിക്കും. ഒരു കാന്തിക ക്ഷേത്രത്തില്‍വെച്ച അനുകാന്തിക വസ്‌തു ക്ഷേത്രത്തിന് സമാന്തരമായി നില്‍ക്കാന്‍ ശ്രമിക്കും. ഒരു നിശ്ചിത താപനിലയ്‌ക്കുമുകളില്‍ എല്ലാ അയസ്‌കാന്തിക വസ്‌തുക്കളും അനുകാന്തികമായി മാറും. ഈ താപനിലയാണ് ക്യൂറി താപനില.