പരാമീറ്റര്‍
പ്രാചലം. അന്യോന്യം ആശ്രയിക്കുന്ന രണ്ടിലേറെ ചരങ്ങളുള്‍പ്പെട്ട ഒരു പ്രക്രിയയില്‍ ഒരു ചരത്തെ സ്ഥിരമാക്കി നിര്‍ത്തി മറ്റു ചരങ്ങളുടെ പരസ്‌പര ബന്ധം പഠനവിധേയമാക്കുക സാധാരണമാണ്. സ്ഥിരമാക്കി നിര്‍ത്തിയ ചരത്തെ പരാമീറ്റര്‍ എന്നു പറയും. പരാമീറ്ററിന്റെ മൂല്യം മാറ്റി ഇത് ആവര്‍ത്തിക്കാം. ഉദാ: ഒരു ശ്യാമവസ്‌തു ഉത്സര്‍ജിക്കുന്ന വൈദ്യുത കാന്തിക വികിരണത്തിന്റെ തരംഗദൈര്‍ഘ്യവും തീവ്രതയും താപനില പ്രാചലമായെടുത്ത് വരച്ച ആരേഖങ്ങളാണ് ചിത്രത്തില്‍.