Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
neurohypophysisന്യൂറോഹൈപ്പോഫൈസിസ്‌.ഉയര്‍ന്ന ഇനം കശേരുകികളുടെ പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പിന്‍ഭാഗത്തെ ദളം. ഹൈപ്പോതലാമസില്‍ ഉത്‌പാദിപ്പിക്കുന്ന ഓക്‌സിടോസിന്‍, വാസോപ്രസിന്‍ എന്നീ ന്യൂറോഹോര്‍മോണുകള്‍ ശേഖരിച്ചുവച്ച്‌ രക്തത്തിലേക്ക്‌ ഒഴുക്കുന്ന അവയവമാണിത്‌.
neuromastന്യൂറോമാസ്റ്റ്‌.മത്സ്യങ്ങളുടെയും ഉഭയവാസികളുടെയും പാര്‍ശ്വരേഖകളില്‍ കാണുന്ന സംവേദകകോശങ്ങളുടെ കൂട്ടം. ജലത്തിലുണ്ടാകുന്ന കമ്പനങ്ങള്‍ ഇവയെ ഉത്തേജിപ്പിക്കും.
neuronനാഡീകോശം.നാഡീവ്യൂഹത്തിന്റെ ഘടനാപരവും ധര്‍മ്മപരവുമായ അടിസ്ഥാന ഘടകം. ഇവയ്‌ക്ക്‌ കോശശരീരവും കോശദ്രവ്യത്തിന്റെ പുറത്തേക്ക്‌ നീണ്ടു കിടക്കുന്ന നാരുപോലുള്ള ഭാഗങ്ങളുമുണ്ടായിരിക്കും. മറ്റ്‌ നാഡീകോശങ്ങളില്‍ നിന്ന്‌ ആവേഗങ്ങളെ സ്വീകരിച്ച്‌ കോശശരീരത്തിലേക്ക്‌ പ്രസരിപ്പിക്കുന്ന നാരുകളെ ഡെന്‍ഡ്രറ്റുകളെന്ന്‌ വിളിക്കും. കോശശരീരത്തില്‍ നിന്ന്‌ പുറത്തേക്ക്‌ ആവേഗങ്ങളെ കൊണ്ടുപോകുന്ന നാരാണ്‌ ആക്‌സോണ്‍.
neurotransmitterന്യൂറോട്രാന്‍സ്‌മിറ്റര്‍.നാഡീനാരുകളുടെ അഗ്രത്തില്‍ നിന്ന്‌ സ്രവിക്കപ്പെടുന്ന രാസപദാര്‍ത്ഥം. നാഡീആവേഗങ്ങളെ അടുത്ത നാഡീകോശത്തിലേക്കോ നിര്‍വ്വാഹകാംഗത്തിലേക്കോ പ്രഷണം ചെയ്യുകയാണിതിന്റെ ധര്‍മ്മം. ഉദാ: അസറ്റൈല്‍ കോളിന്‍.
neurulaന്യൂറുല.കശേരുകികളുടെ ഭ്രൂണവളര്‍ച്ചയില്‍ ഗാസ്‌ട്രുല കഴിഞ്ഞുള്ള ഘട്ടം. ഭ്രൂണത്തില്‍ നാഡീയ നാളി രൂപം കൊള്ളുന്നത്‌ ഈ ഘട്ടത്തിലാണ്‌.
neutral equilibriumഉദാസീന സംതുലനം.ഒരു വ്യൂഹത്തിന്റെ സ്ഥായിയായ സംതുലനാവസ്ഥയെ കാണിക്കുന്ന ഗുണധര്‍മ്മം. സാധാരണ ഒരു വ്യൂഹത്തിന്‌ വ്യതിചലനം ഉണ്ടായാല്‍ ഒന്നുകില്‍ സംതുലനാവസ്ഥ നഷ്‌ടപ്പെടുന്നു, അല്ലെങ്കില്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നു. ഇത്‌ യഥാക്രമം വ്യൂഹത്തിന്റെ അസ്ഥിരസംതുലനാവസ്ഥയും സ്ഥിര സംതുലനാവസ്ഥയുമാണ്‌. നല്‍കിയ വ്യതിചലനം സൃഷ്‌ടിക്കുന്ന താല്‍ക്കാലിക അസ്ഥിരത പുതിയൊരു സന്തുലനത്തിലേയ്‌ക്ക്‌ നയിക്കുന്നതാണ്‌ ഉദാസീന സന്തുലനം.
neutral filterന്യൂട്രല്‍ ഫില്‍റ്റര്‍.എല്ലാ തരംഗങ്ങളെയും ഒരുപോലെ ആഗിരണം ചെയ്യുന്ന പ്രകാശഫില്‍റ്റര്‍. ഇത്‌ പ്രകാശത്തിന്റെ തീവ്രത കുറയ്‌ക്കുവാനല്ലാതെ അതിന്റെ വര്‍ണചേരുവയില്‍ യാതൊരു മാറ്റവും സൃഷ്‌ടിക്കുന്നില്ല.
neutral temperatureന്യൂട്രല്‍ താപനില.ഒരു സന്ധി 00Cയിലും മറ്റേത്‌ θ0Cയിലും വെച്ചിരിക്കുന്ന താപ യുഗ്മത്തില്‍ സംജാതമാകുന്ന വിദ്യുത്‌ ചാലക ബലം E=αθ2 +βθ ആണ്‌. α, β എന്നിവ സ്ഥിരാങ്കങ്ങളാണ്‌. E യുടെ മൂല്യം ഏറ്റവും കൂടുതലാവുന്നത്‌ ആവുമ്പോഴാണ്‌. ഈ താപനിലയാണ്‌ ന്യൂട്രല്‍ താപനില.
neutralisation 1. (chem)നിര്‍വീര്യമാക്കല്‍.ക്ഷാരവും അമ്ലവും വേണ്ടത്ര അളവില്‍ തമ്മില്‍ കലരുമ്പോള്‍ ക്ഷാരഗുണവും അമ്ലഗുണവും ഇല്ലാതാകുന്ന പ്രക്രിയ. ഉദാ: NaOH+HCI → NaCI+H2O. ജലവും ലവണവുമാണ്‌ നിര്‍വീര്യമാക്കല്‍ മൂലം ലഭിക്കുന്ന ഉത്‌പന്നങ്ങള്‍.
neutralisation 2. (phy)ഉദാസീനീകരണം.ഉദാ: ചാര്‍ജ്‌ ഉദാസീനീകരണം (+, - ചാര്‍ജുകളെ തുല്യമാക്കി നിര്‍വീര്യമാക്കല്‍)
neutrinoന്യൂട്രിനോ.ഒരു മൗലികകണം. ചാര്‍ജില്ല. സ്‌പിന്‍ 1/2. മൂന്ന്‌ തരത്തിലുണ്ട്‌. 1. e-ന്യൂട്രിനോ, 2. μ- ന്യൂട്രിനോ, 3. τ- ന്യൂട്രിനോ. ലെപ്‌റ്റോണ്‍ വര്‍ഗത്തില്‍പെടുന്നു. elementary particles നോക്കുക.
neutronന്യൂട്രാണ്‍.അണുകേന്ദ്രത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഒരു മൗലിക കണം. ചാര്‍ജില്ല. ദ്രവ്യമാനം 1.675 x 10-27kg.സ്‌പിന്‍ ½. elementary particles നോക്കുക.
neutron numberന്യൂട്രാണ്‍ സംഖ്യ.അണുകേന്ദ്രത്തിനുള്ളിലെ ന്യൂട്രാണുകളുടെ എണ്ണം.
neutron starന്യൂട്രാണ്‍ നക്ഷത്രം.നക്ഷത്രപരിണാമ ദശയിലെ ഒരു ഘട്ടം. നക്ഷത്രങ്ങളെ ജ്വലിപ്പിക്കുന്ന ഇന്ധനം തീരുമ്പോള്‍, ഗുരുത്വാകര്‍ഷണ വിധേയമായി നക്ഷത്രം ചുരുങ്ങിയതിനുശേഷം എത്തിച്ചേരുന്ന അവസ്ഥയാണിത്‌. 1.4 സൗരഭാരത്തില്‍ കൂടുതല്‍ സൗരദ്രവ്യമാനമുള്ള നക്ഷത്രക്കാമ്പുകളാണ്‌ സാധാരണ ന്യൂട്രാണ്‍ നക്ഷത്രങ്ങളായി തീരുന്നത്‌. ഇന്ധനം തീര്‍ന്ന്‌ നക്ഷത്രം ചുരുങ്ങി തുടങ്ങുന്നതോടെ അതിന്റെ ഘനത്വം അതിഭീമമായി വര്‍ധിക്കുന്നു. ഘനത്വം 10 7 കി.ഗ്രാം./മീ 3 ആവുന്നതോടെ പ്രാട്ടോണ്‍, ഇലക്‌ട്രാണ്‍, ന്യൂട്രാണ്‍ എന്നിവയുടെ സന്തുലനം ഇല്ലാതാവുന്നു. വീണ്ടും ചുരുങ്ങല്‍ തുടരുന്നു. ഘനത്വം 5 × 1010 കിഗ്രാം/മീ 3 എത്തുന്നതോടെ പ്രാട്ടോണ്‍-ഇലക്‌ട്രാണ്‍ സംലയനം വഴി 90% ദ്രവ്യവും ന്യൂട്രാണുകളായി മാറിയിരിക്കും. ഈ അവസ്ഥയില്‍ (നക്ഷത്രത്തിന്റെ ദ്രവ്യമാനം 2.8 സൗരദ്രവ്യമാനത്തില്‍ താഴെയാണെങ്കില്‍) അണുകേന്ദ്രീയ വികര്‍ഷണ ബലം മൂലം നക്ഷത്രത്തിനകത്തെ മര്‍ദ്ദം വര്‍ദ്ധിക്കുകയും ചുരുങ്ങലിനെ തടയുകയും ചെയ്യുന്നു. ഇതോടെ അതൊരു ന്യൂട്രാണ്‍ നക്ഷത്രം ആയിത്തീരുന്നു. പള്‍സാറുകള്‍ ന്യൂട്രാണ്‍ നക്ഷത്രങ്ങളാണ്‌. 2.8ലേറെ സൗരദ്രവ്യമാനമുണ്ടെങ്കില്‍ നക്ഷത്രം അതിന്റെ അടുത്ത പരിണാമഘട്ടത്തിലേക്ക്‌ പ്രവേശിക്കുന്നു.
neutrophilന്യൂട്രാഫില്‍.രക്തത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന വെളുത്ത രക്ത കോശങ്ങള്‍. ന്യൂക്ലിയസിന്‌ അനേകം ദളങ്ങളുള്ളതിനാല്‍ ഇതിനെ ബഹുരൂപ ന്യൂക്ലിയല്യൂക്കോസൈറ്റുകള്‍ എന്നു വിളിക്കും. ബാക്‌റ്റീരിയങ്ങളെയും മറ്റും തിന്നുന്ന പ്രധാന കോശമാണിത്‌.
neveനിവ്‌.ഹിമരേഖയ്‌ക്കു മുകളിലായി കാണപ്പെടുന്ന സുഷിരമയമായ ഹിമം.
newtonന്യൂട്ടന്‍.ബലത്തിന്റെ SI ഏകകം. പ്രതീകം N. 1 കിഗ്രാം ദ്രവ്യമാനത്തിന്‌ 1 മീ/സെ 2 ത്വരണം നല്‍കാനാവശ്യമായ ബലം ആണ്‌ ഒരു ന്യൂട്ടന്‍. സര്‍ ഐസക്‌ ന്യൂട്ടന്റെ (1642-1727) സ്‌മരണാര്‍ത്ഥം നല്‍കിയ പേര്‌.
Newton's ringsന്യൂട്ടന്‍ വലയങ്ങള്‍.ഒരു ഗ്ലാസ്‌ പ്ലേറ്റിനോട്‌ ചേര്‍ന്നിരിക്കുന്ന ലെന്‍സും ഗ്ലാസ്‌ പ്ലേറ്റും ചേര്‍ന്ന്‌ സൃഷ്‌ടിക്കുന്ന വ്യതികരണ പാറ്റേണ്‍. പ്രതിഫലനഭാഗത്തുനിന്ന്‌ നിരീക്ഷിക്കുമ്പോള്‍ മധ്യഭാഗം ഇരുണ്ടിരിക്കും. ഇതിനുചുറ്റും ഇരുണ്ടതും തെളിഞ്ഞതുമായ വലയങ്ങള്‍ കാണാം.
NGCഎന്‍.ജി.സി. New General Catalogue എന്നതിന്റെ ചുരുക്കം.1888ല്‍ JLE ഡ്രയര്‍ പ്രസിദ്ധീകരിച്ച, നക്ഷത്രതര വാനവസ്‌തുക്കളുടെ പട്ടിക. ഇതനുസരിച്ച്‌ നെബുലകള്‍ക്കും ഗാലക്‌സികള്‍ക്കും മറ്റും നമ്പര്‍ നല്‍കിയിട്ടുണ്ട്‌. ഒറയണ്‍നെബുല NGC1976 ഉം ആന്‍ഡ്രാമിഡ ഗാലക്‌സി NGC 224 ഉം ആണ്‌. NGC പട്ടിക പിന്നീട്‌ പലവട്ടം പുതുക്കുകയുണ്ടായി.
niche(eco)നിച്ച്‌.ഇക്കോവ്യൂഹത്തില്‍ ഒരു സ്‌പീഷീസിനുള്ള സവിശേഷമായ സ്ഥാനം. അല്ലെങ്കില്‍ ഇക്കോവ്യൂഹത്തില്‍ ഒരു സ്‌പീഷീസിന്റെ പ്രത്യേകമായ സ്ഥാനമെന്താണെന്ന്‌ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളുടെ ആകെത്തുക. ഇതില്‍ രാസപരവും ഭൗതികവും ജൈവപരവുമായ ഘടകങ്ങളെല്ലാം ഉള്‍പ്പെടും.
Page 187 of 301 1 185 186 187 188 189 301
Close