Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
neoplasmനിയോപ്ലാസം.കോശങ്ങളുടെ അസാധാരണ വളര്‍ച്ച. ഉദാ: ക്യാന്‍സര്‍.
neopreneനിയോപ്രീന്‍.പോളിമറീകരണം വഴി ഉണ്ടാക്കുന്ന ഒരിനം കൃത്രിമ റബ്ബര്‍.
neotenyനിയോട്ടെനി.ശൈശവപ്രായം കഴിഞ്ഞിട്ടും ശൈശവകാലത്തെ ശരീരലക്ഷണങ്ങള്‍ നിലനിര്‍ത്തുന്ന പ്രതിഭാസം. ആള്‍ക്കുരങ്ങുകളില്‍ ശൈശവകാലത്തുമാത്രം കാണുന്ന ലക്ഷണങ്ങള്‍ പ്രായപൂര്‍ത്തിയായ മനുഷ്യരില്‍ കാണാം. പരിണാമ പ്രക്രിയയില്‍ നിയോട്ടെനി സുപ്രധാനമായ പങ്കുവഹിക്കുന്നതായി കരുതപ്പെടുന്നു.
neperനെപ്പര്‍.രണ്ടു വിദ്യുത്‌ധാരകളെ താരതമ്യം ചെയ്യാനുപയോഗിക്കുന്ന ഏകകം. പ്രതീകം Np. I1, I2 എന്നീ രണ്ടു ധാരകള്‍ക്കിടയിലെ വ്യത്യാസം N നെപ്പര്‍ ആണെങ്കില്‍ N=loge(I1/I2)ആണ്‌. വോള്‍ട്ടത, സമാനമായ മറ്റ്‌ രാശികള്‍ എന്നിവയുടെ താരതമ്യത്തിനും നെപ്പര്‍ ഉപയോഗിക്കാം. വികിരണങ്ങളുടെ ശക്തി കുറയുന്നതിന്റെ ഏകകമായാണ്‌ നെപ്പര്‍ ഉപയോഗിക്കുന്നത്‌.
nephridiumനെഫ്രീഡിയം.വൃക്കകം. പല അകശേരുകികളിലും കാണുന്ന ഒരുതരം വിസര്‍ജ്ജനാവയവം. ശരീരത്തിന്റെ പുറത്തേക്ക്‌ തുറക്കുന്ന കുഴലാണിതിന്റെ പ്രധാന ഭാഗം.
nephronനെഫ്‌റോണ്‍.കശേരുകികളുടെ വൃക്കയിലെ മാല്‍പീജിയന്‍ പിണ്‌ഡവും മൂത്രാത്‌പാദന നാളിയും ചേര്‍ന്ന യൂണിറ്റ്‌.
Neptuneനെപ്‌ട്യൂണ്‍.-
neptunean dykeനെപ്‌റ്റ്യൂണിയന്‍ ഡൈക്‌.അവസാദശിലകളുടെ അന്തര്‍ജന്യ പാളി.
neritic zoneനെരിറ്റിക മേഖല.സമുദ്രതീര പ്രദേശത്ത്‌ വന്‍കരത്തിട്ടിനു മീതെയുള്ള ആഴം കുറഞ്ഞ സമുദ്രമേഖല. ഏകദേശം 200 മീറ്റര്‍ ആഴമുള്ള ഈ മേഖലയില്‍ സൂര്യപ്രകാശം ധാരാളമായി കടന്നു ചെല്ലുന്നതിനാല്‍ നല്ല സസ്യസമ്പത്തുണ്ടായിരിക്കും.
nerve cellനാഡീകോശം.-
nerve fibreനാഡീനാര്‌.നാഡീകോശത്തില്‍ നിന്ന്‌ നീണ്ടനാരുപോലെ കാണപ്പെടുന്ന ഭാഗം. axon എന്നും പേരുണ്ട്‌.
nerve impulseനാഡീആവേഗം.നാഡീകോശത്തിലൂടെ പ്രസരിക്കുന്ന സിഗ്നല്‍. ബാഹ്യസ്‌തരത്തിലൂടെയാണ്‌ ആവേഗങ്ങള്‍ സഞ്ചരിക്കുന്നത്‌.
nerve നാഡി.നാഡീനാരുകളുടെ ഒരു സഞ്ചയം.ഇതിനെച്ചുറ്റി സംയോജന കലയുടെ സംരക്ഷക ആവരണവും ഉണ്ടായിരിക്കും.
nes quehoniteനെസ്‌ ക്യൂഹൊനൈറ്റ്‌.മഗ്നീഷ്യം കാര്‍ബണേറ്റിന്റെ ഒരു ഖനിജ രൂപം. രാസസൂത്രം MgCO3.3H2O.
networkനെറ്റ്‌ വര്‍ക്ക്‌കമ്പ്യൂട്ടറുകളെ കേബിളുകള്‍ ഉപയോഗിച്ചോ അല്ലാതെയോ തമ്മില്‍ ബന്ധിപ്പിക്കുന്നതിനെ നെറ്റ്‌ വര്‍ക്ക്‌ എന്നുപറയുന്നു. കേബിള്‍ ഉപയോഗിക്കുമ്പോള്‍ ഈഥര്‍നെറ്റ്‌ എന്ന സാങ്കേതികവിദ്യയിലൂടെയും വയര്‍ലെസ്‌ ആയി ബ്ലൂടൂത്തോ വൈഫൈയോ മുഖേനയും നെറ്റുവര്‍ക്കുകള്‍ രൂപീകരിക്കാം. ലോകമാകമാനമുള്ള കമ്പ്യൂട്ടറുകളുടെ നെറ്റ്‌ വര്‍ക്കാണ്‌ ഇന്റര്‍നെറ്റ്‌.
network cardനെറ്റ്‌ വര്‍ക്ക്‌ കാര്‍ഡ്‌ (ethernet card).കേബിളുകള്‍ ഉപയോഗിച്ച്‌ നെറ്റ്‌ വര്‍ക്കുകള്‍ നിര്‍മ്മിക്കാന്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന PCI കാര്‍ഡ്‌. ഇതില്‍ ഈഥര്‍നെറ്റ്‌ പോര്‍ട്ടുകള്‍ ഉണ്ടായിരിക്കും.
neural archനാഡീയ കമാനം.കശേരുവിന്റെ പ്രധാന ഭാഗമായ സെന്‍ട്രത്തോട്‌ അനുബന്ധിച്ചുകാണുന്ന കമാനം. സുഷുമ്‌നാനാഡി കടന്നുപോകുന്നത്‌ ഇതിലൂടെയാണ്‌.
neuroblastന്യൂറോബ്ലാസ്റ്റ്‌.നാഡീകോശത്തിന്‌ ജന്മമേകുന്ന ഭ്രൂണകോശം.
neurogliaന്യൂറോഗ്ലിയ.നാഡീവ്യൂഹത്തിലെ ന്യൂറോണുകളെ അടുക്കിവയ്‌ക്കുവാനും താങ്ങിനിര്‍ത്തുവാനുമുള്ള പ്രത്യേകതരം കല.
neurohormoneനാഡീയഹോര്‍മോണ്‍.നാഡീകോശങ്ങളില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍. ഉദാ: നോര്‍അഡ്രിനാലിന്‍, ഓക്‌സിടോസിന്‍.
Page 186 of 301 1 184 185 186 187 188 301
Close