Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
naupliusനോപ്ലിയസ്‌.ക്ലാസ്‌ ക്രസ്റ്റേഷിയയിലെ ചില ജന്തുക്കളുടെ ലാര്‍വ.
nautical mileനാവിക മൈല്‍.നിര്‍വചനം അനുസരിച്ച്‌, ഭൂതലത്തില്‍ ധ്രുവരേഖയിലെ 1 മിനിട്ടിനു തുല്യ ദൂരം. അന്തര്‍ദേശീയ ധാരണയനുസരിച്ച്‌ 1.852 കി. മീറ്റര്‍ ആയി നിജപ്പെടുത്തിയിരിക്കുന്നു.
nautilusനോട്ടിലസ്‌.ലിനക്‌സിലെ ജിനോം ( Gnome) എന്ന ഡെസ്‌ക്‌ടോപ്പില്‍ ഉപയോഗിക്കുന്ന ഫയല്‍ ബ്രസൗര്‍. ഇതുപയോഗിച്ചാണ്‌ ഫയലുകളും ഫോള്‍ഡറുകളും കാണുന്നത്‌. ഇതിനെ വിന്‍ഡോ മാനേജര്‍ എന്നും പറയാറുണ്ട്‌.
neaptideന്യൂനവേല.cf. spring tide.
near infrared raysസമീപ ഇന്‍ഫ്രാറെഡ്‌ രശ്‌മികള്‍.ഇന്‍ഫ്രാറെഡില്‍ ചുവപ്പിനോടടുത്ത (കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള) വിഭാഗം.
near pointനികട ബിന്ദു.കണ്ണിന്റെ സമഞ്‌ജനക്ഷമത പൂര്‍ണ്ണമായുപയോഗപ്പെടുത്തിക്കൊണ്ട്‌ ഒരു വസ്‌തുവിനെ വ്യക്തമായി കാണുന്നതിന്‌ കണ്ണിനും വസ്‌തുവിനുമിടയ്‌ക്കുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ദൂരം.
nebulaനീഹാരിക.ബഹിരാകാശത്ത്‌ നക്ഷത്രാന്തരീയ വാതകങ്ങളും പൊടിപടലങ്ങളും ചേര്‍ന്ന വിശാലമേഖല. ഈ പൊടിപടലങ്ങളും വാതകങ്ങളും സാന്ദ്രീകരിച്ചാണ്‌ നക്ഷത്രങ്ങള്‍ രൂപം കൊള്ളുന്നത്‌. നക്ഷത്രങ്ങള്‍ പൊട്ടിത്തെറിച്ച്‌ രൂപം കൊള്ളുന്ന നെബുലകളും ഉണ്ട്‌.
neckനെക്ക്‌.അഗ്നിപര്‍വതജന്യ ശിലകളില്‍ ഒരു ഘടന. നിര്‍ജീവ അഗ്നിപര്‍വതങ്ങളില്‍ അവയുടെ സജീവഘട്ടത്തിലെ ലാവാ പ്രവാഹ ഗളത്തെയാണ്‌ ഇത്‌ പ്രതിനിധീകരിക്കുന്നത്‌.
necrophagousമൃതജീവികളെ ഭക്ഷിക്കുന്ന
necrosisനെക്രാസിസ്‌.ശരീരത്തിന്റെ ചില ഭാഗത്തെ കോശങ്ങള്‍ക്കുണ്ടാകുന്ന നാശം. ആഘാതം, രക്തചംക്രമണം നിലയ്‌ക്കല്‍, ചില പ്രത്യേക രോഗങ്ങള്‍ എന്നിവ മൂലം ഉണ്ടാകുന്നു.
nectarമധു.പൂന്തേന്‍ പൂക്കളിലുണ്ടാവുന്ന മധുരമുള്ള ദ്രാവകം.
nectaryനെക്‌റ്ററി.പൂക്കളില്‍ തേന്‍ സ്രവിക്കുന്ന ഗ്രന്ഥി.
negative catalystവിപരീതരാസത്വരകം.രാസപ്രതിപ്രവര്‍ത്തനത്തിന്റെ ഗതിവേഗം കുറയ്‌ക്കുന്ന രാസപദാര്‍ത്ഥം. ഉദാ: ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ വിഘടന വേഗത കുറയ്‌ക്കാന്‍ അല്‍പം അസ്റ്റാറ്റിനോ, ഗ്ലിസറിനോ ചേര്‍ക്കുന്നു.
negative resistanceഋണരോധം.പൊട്ടന്‍ഷ്യല്‍ വ്യത്യാസം കൂടുമ്പോള്‍ വിദ്യുത്‌പ്രവാഹം കുറയുന്ന പ്രതിഭാസം പ്രദര്‍ശിപ്പിക്കുന്ന ചില ഉപകരണങ്ങളുടെ രോധം. ഉദാ: ടണല്‍ ഡയോഡ്‌, ചില പ്രത്യേക വോള്‍ട്ടതാ സീമയില്‍ ഋണരോധം പ്രദര്‍ശിപ്പിക്കുന്നു.
negative vectorവിപരീത സദിശം.മോഡുലസ്‌ തുല്യവും ദിശ വിപരീതവുമായ സദിശങ്ങളെ വിപരീത സദിശങ്ങള്‍ എന്നു പറയുന്നു. ഉദാ: AB = a ആയാല്‍ BA = -a ആയിരിക്കും.
nektonനെക്‌റ്റോണ്‍.ജലോപരിതല മേഖലയില്‍ നീന്തി നടക്കുന്ന മത്സ്യം, കടലാമ, തിമിംഗലം തുടങ്ങിയവ ഉള്‍പ്പെടുന്ന ജീവിസമൂഹം.
nematocystനെമറ്റോസിസ്റ്റ്‌.സീലെന്‍ട്രറ്റുകളുടെ നീഡോബ്ലാസ്റ്റുകളില്‍ സഞ്ചിക്കകത്തുള്ള പൊള്ളയായ നാര്‌.
Neo-Darwinismനവഡാര്‍വിനിസം.വ്യതിയാനങ്ങളുടെ സ്വഭാവത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഡാര്‍വിന്‍ സിദ്ധാന്തം വിശദമാക്കിയിരുന്നില്ല. അതിനുശേഷം ജനിതക ശാസ്‌ത്രവും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവുമായി സമന്വയിക്കപ്പെട്ടപ്പോള്‍ ഉണ്ടായതാണ്‌ നവഡാര്‍വിനിസം.
neolithic periodനവീന ശിലായുഗം.ശിലായുഗത്തിന്റെ അന്ത്യഘട്ടം. നന്നായി മിനുസപ്പെടുത്തിയതും ആകൃതിപ്പെടുത്തിയതുമായ ശിലായുധങ്ങള്‍ ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്‌. കന്നുകാലി വളര്‍ത്തലും കൃഷിയും സാംസ്‌കാരിക സവിശേഷതയാണ്‌.
neopalliumനിയോപാലിയം.മനുഷ്യന്റെ സെറിബ്രല്‍ കോര്‍ടെക്‌സിലെ മുഖ്യനാഡീപിണ്‌ഡം. ഇതില്‍ മുഖ്യമായും നാഡീകോശശരീരങ്ങളാണുള്ളത്‌. മാംസപേശികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും ബുദ്ധിശക്തിയുടെയും കേന്ദ്രമിതാണ്‌. മറ്റ്‌ സസ്‌തനികളുടെ സെറിബ്രല്‍ കോര്‍ട്ടെക്‌സിന്റെ മേല്‍ക്കൂരയാണിത്‌.
Page 185 of 301 1 183 184 185 186 187 301
Close