Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
nichromeനിക്രാം.നിക്കല്‍, ക്രാമിയം എന്നിവ പ്രധാന ഘടകങ്ങളായുള്ള ലോഹസങ്കരം. വിശിഷ്‌ടരോധം അധികമായതുകൊണ്ട്‌ വൈദ്യുത മീറ്ററുകളിലും മറ്റും താപനചുരുളുകളായി ഉപയോഗിക്കുന്നു. 62% നിക്കല്‍, 15% ക്രാമിയം, 23% ഇരുമ്പ്‌ എന്നതാണ്‌ സാധാരണ ചേരുവ.
nickel carbonylനിക്കല്‍ കാര്‍ബോണില്‍.നിറമില്ലാത്ത ബാഷ്‌പശീലമുള്ള ദ്രാവകം. Ni(CO)4.കാര്‍ബണ്‍ മോണോക്‌സൈഡും നിക്കലും തമ്മില്‍ 50-60 0 C ല്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന സംയുക്തം.
Nicol prismനിക്കോള്‍ പ്രിസം.പ്രകാശത്തെ ധ്രുവീകരിക്കുന്നതിനും പ്രതല ധ്രുവീകൃത പ്രകാശത്തെ വിശകലനം ചെയ്യുന്നതിനുമുപയോഗിക്കുന്ന കാല്‍സൈറ്റ്‌ നിര്‍മ്മിത പ്രിസം. കാല്‍സൈറ്റ്‌ ക്രിസ്റ്റല്‍ ഒരു പ്രത്യേക ദിശയില്‍ മുറിച്ചശേഷം കാനഡാ ബാല്‍സം ഉപയോഗിച്ച്‌ കൂട്ടിയോജിപ്പിക്കുന്നു. ഒരു വശത്തുകൂടി പ്രിസത്തിനകത്തു കടക്കുന്ന പ്രകാശം ദ്വയാപവര്‍ത്തനത്തിനു വിധേയമാകുന്നു. ഇങ്ങനെയുണ്ടാകുന്ന രണ്ടു പ്രകാശ ബീമുകളില്‍ അസാധാരണ രശ്‌മി ബാല്‍സമിലൂടെ നേരെ കടന്ന്‌ പോകുന്നു. സാധാരണ രശ്‌മി ബാല്‍സമില്‍ തട്ടി പ്രതിഫലിക്കുന്നു. അതിനെ ആഗിരണം വഴി ഇല്ലാതാക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കും. പുറത്തുകടക്കുന്ന അസാധാരണ രശ്‌മി പ്രതലധ്രുവീകൃതമായിരിക്കും.
nicotineനിക്കോട്ടിന്‍.പുകയിലയില്‍ അടങ്ങിയിരിക്കുന്നതും എളുപ്പത്തില്‍ ബാഷ്‌പീകരിക്കുന്നതുമായ ഒരു ആല്‍ക്കലോയിഡ്‌ (C10H14N2). പുകയിലയില്‍ ഏകദേശം 24% നിക്കോട്ടിന്‍ ഉണ്ട്‌. നിക്കോട്ടിന്റെ മയക്കുമരുന്ന്‌ സ്വഭാവമാണ്‌ ആളുകളെ പുകവലിക്ക്‌ അടിമയാക്കുന്നത്‌.
nictitating membraneനിമേഷക പടലം.ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ ബാഹ്യ കണ്‍പോളകള്‍ക്കുള്ളിലായി കാണുന്ന മൂന്നാമത്തെ കണ്‍പോള. സുതാര്യമായ ഈ നേരിയ പോള അടയ്‌ക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ കണ്ണിന്റെ ഉപരിതലത്തിന്‌ നവ്‌ കിട്ടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ചുരുക്കം ചില സസ്‌തനികളിലും ഇതു കാണാം.
nidiculous birdsഅപക്വജാത പക്ഷികള്‍.താരതമ്യേന വളര്‍ച്ചയെത്താത്ത ദശയില്‍ മുട്ട വിരിഞ്ഞ്‌ പുറത്തുവരുന്ന പക്ഷികള്‍. വിരിയുന്ന സമയത്ത്‌ തൂവലുകളോ, കാഴ്‌ചശക്തിയോ, നിവര്‍ന്നുനില്‍ക്കാനുള്ള കഴിവോ ഉണ്ടായിരിക്കുകയില്ല. പാടുന്ന പക്ഷികള്‍ ഇതില്‍ പെടും. ഉദാ: കുയില്‍.
nidifugous birdsപക്വജാത പക്ഷികള്‍.താരതമ്യേന പക്വമായ അവസ്ഥയില്‍ മുട്ട വിരിഞ്ഞ്‌ പുറത്തുവരുന്ന പക്ഷികള്‍. ഇവയ്‌ക്ക്‌ വിരിഞ്ഞ്‌ മണിക്കൂറുകള്‍ക്കകം സഞ്ചരിക്കുവാനും ഭക്ഷണം കൊത്തിത്തിന്നുവാനുമുള്ള കഴിവുണ്ടായിരിക്കും. ഉദാ : കോഴി.
nif genesനിഫ്‌ ജീനുകള്‍.nitrogen fixing genes എന്നതിന്റെ ചുരുക്കം. നൈട്രജന്‍ ഫിക്‌സ്‌ ചെയ്യുന്ന പ്രക്രിയയില്‍ പങ്കെടുക്കുന്ന ജീനുകള്‍.
nimbostratusകാര്‍മേഘങ്ങള്‍.മഴപെയ്യിക്കുവാന്‍ സാധ്യതയുള്ള മേഘങ്ങളാണിവ. 50 മുതല്‍ 200 വരെ മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്നു. കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത്‌ കാണുന്ന മിക്ക മേഘസമൂഹങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു.
nimbusനിംബസ്‌.ക്യുമുലോനിംബസ്‌, നിംബോസ്‌ട്രാറ്റസ്‌ എന്നീ മഴമേഘങ്ങളെ സാധാരണ ക്യൂമുലസ്‌, സ്‌ട്രാറ്റസ്‌ എന്നീ മഴമേഘങ്ങളില്‍ നിന്ന്‌ വേര്‍തിരിച്ചറിയാനുപയോഗിക്കുന്ന പദം.
ninepoint circleനവബിന്ദു വൃത്തം.ത്രികോണത്തിന്റെ ഭുജങ്ങളുടെ മധ്യബിന്ദുക്കള്‍ (മൂന്നെണ്ണം), ലംബപാദങ്ങള്‍(മൂന്നെണ്ണം), ലംബകേന്ദ്രവും ശീര്‍ഷങ്ങളും യോജിപ്പിക്കുന്ന രേഖാഖണ്‌ഡങ്ങളുടെ മധ്യബിന്ദുക്കള്‍ (മൂന്നെണ്ണം) എന്നീ ഒമ്പത്‌ ബിന്ദുക്കളിലൂടെ കടന്നുപോകുന്ന വൃത്തം. ഇതിന്റെ കേന്ദ്രം ലംബകേന്ദ്രവും പരികേന്ദ്രവും യോജിപ്പിക്കുന്ന രേഖയുടെ മധ്യബിന്ദുവാണ്‌, പരിവൃത്തത്തിന്റെ വ്യാസാര്‍ധഗോളത്തിന്റെ പകുതിയാണ്‌ ഈ വൃത്തത്തിന്റെ വ്യാസാര്‍ധം.
Nissl granulesനിസ്സല്‍ കണികകള്‍.നാഡീകോശങ്ങളുടെ കോശശരീരത്തില്‍ കാണപ്പെടുന്ന, എളുപ്പം ചായം പിടിക്കുന്ന കണികകള്‍.
nitreവെടിയുപ്പ്‌പ്രകൃതിദത്ത പൊട്ടാസിയം നൈട്രറ്റ്‌.
nitrificationനൈട്രീകരണം.മണ്ണിലടങ്ങിയ ജൈവനൈട്രജന്‍ സംയുക്തങ്ങളെ അകാര്‍ബണിക നൈട്രറ്റുകളാക്കി മാറ്റുന്ന പ്രക്രിയ. ഈ രൂപത്തിലായാല്‍ മാത്രമേ സസ്യങ്ങള്‍ക്ക്‌ നൈട്രജന്‍ സ്വീകരിക്കാനാവൂ. നൈട്രാസോമോണാസ്‌, നൈട്രാബാക്‌റ്റര്‍ എന്നീ ബാക്‌റ്റീരിയങ്ങളാണ്‌ നൈട്രീകരണം നടത്തുന്നത്‌ .
nitrileനൈട്രല്‍.-CN ഗ്രൂപ്പുള്ള കാര്‍ബണിക സംയുക്തം. CH3CN- അസറ്റോ നൈട്രല്‍.
nitrogen cycleനൈട്രജന്‍ ചക്രം.നൈട്രജന്‍ പ്രകൃതിയില്‍ നിന്ന്‌ സസ്യങ്ങള്‍, മൃഗങ്ങള്‍ എന്നിവയിലേക്കും അവയില്‍ നിന്ന്‌ വീണ്ടും പ്രകൃതിയിലേക്കും പ്രവേശിക്കുന്ന പ്രക്രിയ.
nitrogen fixationനൈട്രജന്‍ സ്ഥിരീകരണം.അന്തരീക്ഷത്തിലടങ്ങിയ നൈട്രജനെ നൈട്രജന്‍ സംയുക്തങ്ങളാക്കി മാറ്റുന്ന പ്രക്രിയ. ചിലയിനം സയനോ ബാക്‌റ്റീരിയങ്ങള്‍ക്കും ( അനബേന ) മണ്ണിലെ ബാക്‌റ്റീരിയങ്ങള്‍ക്കും ( റൈസോബിയം ) മാത്രമേ ഇതിനു കഴിവുള്ളു.
nitroglycerinനൈട്രാഗ്ലിസറിന്‍.ഗ്ലിസറിന്‍. നൈട്രിക്‌ ആസിഡുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അതിസ്‌ഫോടനശേഷിയുള്ള ഒരു രാസപദാര്‍ത്ഥം.
noble gasesഉല്‍കൃഷ്‌ട വാതകങ്ങള്‍.-
noctilucent cloudനിശാദീപ്‌തമേഘം.വളരെ ഉയര്‍ന്ന തലങ്ങളില്‍ രൂപം കൊള്ളുന്ന മേഘം. 75 മുതല്‍ 90 വരെ കി. മീ. ഉയരത്തില്‍ രാത്രി ഇരുണ്ട ആകാശത്തില്‍ വെട്ടിത്തിളക്കത്തോടെയോ നീല ദീപ്‌തിയിലോ കാണപ്പെടുന്നു. 50 0 അക്ഷാംശങ്ങള്‍ക്ക്‌ മുകളില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളില്‍ നിന്നേ ഇവ ദൃശ്യമാകൂ. ചക്രവാളത്തിനു താഴെനില്‍ക്കുന്ന സൂര്യനില്‍ നിന്നുള്ള പ്രകാശമാണ്‌ തിളക്കത്തിന്‌ കാരണം.
Page 188 of 301 1 186 187 188 189 190 301
Close