Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
zone of silence | നിശബ്‌ദ മേഖല. | ഒരു നിശ്ചിതസ്രാതസ്സില്‍ നിന്നുള്ള ശബ്‌ദതരംഗമോ, വിദ്യുത് കാന്തിക തരംഗമോ എത്തിച്ചേരാത്ത ഭാഗം. ഇതിന്റെ ചുറ്റുമുള്ള ഭാഗത്ത് സിഗ്നലുകള്‍ ലഭിക്കുകയും ചെയ്യും. വിദ്യുത്‌കാന്തിക തരംഗങ്ങള്‍ ഒരു സ്ഥലത്ത് എത്തിച്ചേരുന്നത് രണ്ടു വിധത്തിലാണ്. 1. നേരിട്ട്. 2. അയണമണ്ഡലത്തിലുള്ള പ്രതിഫലനം വഴി. ഈ രണ്ട് തരംഗവും എത്തിച്ചേരാത്ത പ്രദേശമാണ് നിശ്ശബ്‌ദമേഖല. ശബ്‌ദ തരംഗങ്ങള്‍ക്ക് നിശ്ശബ്‌ദമേഖലയുണ്ടാവുന്നത് പ്രതിഫലിത തരംഗങ്ങളും നേരിട്ടെത്തുന്ന തരംഗങ്ങളും വിനാശകരമായി വ്യതികരണം നടത്തുന്ന സ്ഥലത്താണ്. |
zone of sphere | ഗോളഭാഗം . | ഒരു ഘനഗോളത്തെ രണ്ട് സമാന്തര തലങ്ങളാല്‍ ഛേദിക്കുമ്പോള്‍ ലഭിക്കുന്ന തലങ്ങള്‍ക്കിടയിലുള്ള ഗോളഭാഗം. |
zone refining | സോണ്‍ റിഫൈനിംഗ്. | ചില ലോഹങ്ങളിലെ അപദ്രവ്യങ്ങളുടെ തോത് ലഘൂകരിക്കുന്നതിനുള്ള മാര്‍ഗം. സാധാരണയായി ഒരു അപദ്രവ്യത്തിന്റെ ദ്രാവകത്തിലും ഖരത്തിലുമുള്ള ലേയത്വം വ്യത്യസ്‌തമായിരിക്കുമെന്ന തത്വമാണ് ഈ പ്രക്രിയയുടെ അടിസ്ഥാനം. |
zooblot | സൂബ്ലോട്ട്. | ഒരു ജീവിയുടെ ക്ലോണ്‍ ചെയ്‌ത DNA മറ്റൊരു ജീവിയുടെ DNAയുമായി സങ്കരണം നടത്തി നോക്കല്‍. പരിണാമപരമായുള്ള ജനിതക സാമ്യം അറിയാനാണിത് ഉപയോഗിക്കുന്നത്. |
zoochlorella | സൂക്ലോറല്ല. | ഒരിനം ഏകകോശ ഹരിത ആല്‍ഗ. താഴ്‌ന്ന അകശേരുകികളില്‍ (ഉദാ:സ്‌പോഞ്ചുകള്‍, സീലെന്ററേറ്റുകള്‍) സഹജീവിതം നയിക്കുന്നു. |
zoogeography | ജന്തുഭൂമിശാസ്‌ത്രം. | ജന്തുഭൂമിശാസ്‌ത്രം. |
zooid | സുവോയ്‌ഡ്. | അകശേരുകി ജന്തുക്കളുടെ ഒരു കോളനിയിലെ ഏതെങ്കിലും ഒരു പോളിപ്പ്. |
zoom lens | സൂം ലെന്‍സ്. | ഉത്തല ലെന്‍സുകളും, അവതല ലെന്‍സുകളും ചേര്‍ന്ന ഒരു പ്രകാശിക സംവിധാനം. ഇവയ്‌ക്കിടയിലെ ദൂരം വേണ്ട വിധത്തില്‍ ക്രമീകരിക്കാം എന്നതിനാല്‍ ഫോക്കല്‍ദൂരം ആവശ്യാനുസൃതം മാറ്റാം. |
zoonoses | സൂനോസുകള്‍. | പ്രാഥമികമായും ജന്തുക്കളുടേതാണെങ്കിലും ചിലപ്പോള്‍ മനുഷ്യനും പകരുന്ന രോഗങ്ങള്‍. ഉദാ: ക്യു-പനി. കന്നുകാലികള്‍ക്കു വരുന്ന ഈ രോഗം, പാലിലൂടെ മനുഷ്യനു പിടിക്കാം. തലവേദനയും ശ്വാസകോശ രോഗസംക്രമണവും ലക്ഷണങ്ങളാണ്. |
zooplankton | ജന്തുപ്ലവകം. | പ്ലവജീവികളായ ജന്തുക്കള്‍. |
zoospores | സൂസ്‌പോറുകള്‍. | ഒന്നോ അതിലധികമോ ഫ്‌ളാജല്ലങ്ങള്‍ ഉള്ള, ചലനശേഷിയുള്ള സ്‌പോറുകള്‍. ചിലതരം ആല്‍ഗകളും പ്രാട്ടിസ്റ്റുകളും ഇത്തരം സ്‌പോറുകളുണ്ടാക്കും. |
zwitter ion | സ്വിറ്റര്‍ അയോണ്‍. | ധന-ഋണ അയോണുകള്‍ ഉള്ള തന്മാത്ര. dipolar ion എന്നും ampholyte എന്നും പേരുണ്ട്. ഉദാ: അമിനോ ആസിഡുകള്‍. |
zygomorphic flower | ഏകവ്യാസ സമമിത പുഷ്‌പം. | ഒരേ തലത്തില്‍ കൂടി മുറിച്ചാല്‍ മാത്രം രണ്ട് തുല്യപകുതികള്‍ ലഭിക്കുന്ന പൂക്കള്‍. ഉദാ: രാജമല്ലി. |
zygospore | സൈഗോസ്‌പോര്‍. | സ്ഥൂലിച്ച ഭിത്തിയോടുകൂടിയ സുപ്‌തസ്‌പോര്‍. ഒരേ തരത്തിലുള്ള ബീജങ്ങള്‍ സംയോജിച്ചാണ് ഇതുണ്ടാകുന്നത്. ചിലയിനം ആല്‍ഗകളിലും ഫംഗസുകളിലും കാണുന്നു. |
zygote | സൈഗോട്ട്. | ബീജസങ്കലനം നടന്ന അണ്ഡം. |
zygotene | സൈഗോടീന്‍. | ഊനഭംഗത്തിലെ ഒന്നാം പ്രാഫേസിലെ ഒരു ഘട്ടം. ഈ ഘട്ടത്തില്‍ സമജാതമായ ക്രാമസോമുകള്‍ ജോടി ചേരുന്നതിന്റെ ഫലമായി കോശത്തിലെ ക്രാമസോം സംഖ്യ, യഥാര്‍ഥ സംഖ്യയുടെ നേര്‍പകുതിയായി കുറഞ്ഞതുപോലെ കാണപ്പെടും. |
zymogen granules | സൈമോജന്‍ കണികകള്‍ | എന്‍സൈം സ്രവിക്കുന്ന കോശങ്ങളുടെ സൈറ്റോ പ്ലാസത്തില്‍ കാണപ്പെടുന്ന, കണിക രൂപത്തിലുള്ള രിക്തികകള്‍. ഇവയില്‍ എന്‍സൈമിന്റെ നിഷ്‌ക്രിയാവസ്ഥയിലുള്ള പൂര്‍വഗാമിവസ്‌തു അടങ്ങിയിട്ടുണ്ട്. രിക്തികകളില്‍ നിന്ന് കോശസ്‌തരത്തിന് പുറത്തേക്ക് വിസര്‍ജിക്കപ്പെടുന്നതോടെ ഈ പൂര്‍വഗാമിവസ്‌തു ക്രിയാസജ്ജമായ എന്‍സൈം ആയി മാറും. |