Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
nocturnal | നിശാചരം. | പ്രധാന ജീവിത ധര്‍മ്മങ്ങളെല്ലാം രാത്രിയില്‍ നടത്തുന്ന ജീവി. ഉദാ: മൂങ്ങ. |
node 1. (bot) | മുട്ട് | കക്ഷം. ഇലഞെട്ട് കാണ്‌ഡത്തോട് ചേരുന്ന ഭാഗം. |
node 2. (phy) 1. | നിസ്‌പന്ദം. | നിശ്ചലതരംഗത്തില്‍ കമ്പനത്തിന്റെ ആയാമം സദാ പൂജ്യമായ സ്ഥാനം. കമ്പനായാമം എപ്പോഴും പരമാവധി ആയിരിക്കുന്നതാണ് പ്രസ്‌പന്ദം (antinode). |
node 3 ( astr.) | പാതം. | ഖഗോളത്തില്‍ ക്രാന്തിപഥവും (സൂര്യന്റെ വാര്‍ഷിക പാത) ഏതെങ്കിലും വാനവസ്‌തുവിന്റെ (ഉദാ: ചന്ദ്രന്‍, ഗ്രഹം, ധൂമകേതു...) പഥവും പരസ്‌പരം കടന്നുപോകുന്ന സ്ഥാനങ്ങള്‍. ഉദാ: രാഹുവും കേതുവും (ചാന്ദ്രപഥവും ക്രാന്തിപഥവും മുറിച്ചുകടക്കുന്ന സ്ഥാനങ്ങള്‍). |
nodes of Ranvier | റാന്‍വീര്‍ സന്ധികള്‍. | നാഡീകോശങ്ങളുടെ മയലിന്‍ കഞ്ചുകമുള്ള ആക്‌സോണുകളില്‍ ഉടനീളം കാണപ്പെടുന്ന കഞ്ചുകരഹിത സന്ധികള്‍. മയലിന്‍ കഞ്ചുകം തീര്‍ക്കുന്ന ഷ്വാന്‍ കോശങ്ങള്‍ക്കിടയ്‌ക്കുള്ള വിടവുകളാണ് ഇവ. |
noise | ഒച്ച | രവം, 1. കേള്‍വിക്കാരന് അസ്വാരസ്യമുണ്ടാക്കുന്ന ശബ്‌ദം. അനാവശ്യ ശബ്‌ദം. ഉദാ: ഒരാള്‍ പാട്ടു കേള്‍ക്കുമ്പോള്‍ മറ്റൊരാള്‍ സംസാരിക്കുന്നത്. 2. അനാവശ്യ ഇലക്‌ട്രാണിക് സിഗ്നലുകള്‍. ആവശ്യമുള്ള സിഗ്നലുകള്‍ സ്വീകരിക്കുമ്പോള്‍ ഒപ്പം കയറിവരുന്ന ഇവ സിഗ്നലിന്റെ വ്യക്തതയ്‌ക്കു ഭംഗം വരുത്തുന്നു. സിഗ്നലിന്റെ വ്യക്തത സാധാരണ സൂചിപ്പിക്കുന്നത് സിഗ്നല്‍-രവ അനുപാതത്തിലൂടെയാണ്. ഈ അനുപാതം കൂടുന്തോറും സിഗ്നല്‍ കൂടുതല്‍ വ്യക്തതയുള്ളതാകുന്നു. |
non electrolyte | നോണ്‍ ഇലക്‌ട്രാലൈറ്റ്. | ലായനിയില്‍ അയോണുകള്‍ സൃഷ്‌ടിക്കാത്ത പദാര്‍ത്ഥങ്ങള്‍. അവയ്‌ക്ക് ചാലകത തീര്‍ത്തും കുറവോ പൂജ്യമോ ആയിരിക്കും. |
non linear editing | നോണ്‍ ലീനിയര്‍ എഡിറ്റിംഗ്. | വീഡിയോ ചിത്രങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് എഡിറ്റു ചെയ്യുന്ന പ്രക്രിയ. സാധാരണയായി സീനുകള്‍ എല്ലാം ഒന്നിനുപുറകെ ഒന്നായിട്ടാണ് എഡിറ്റു ചെയ്യുന്നത്. എന്നാല്‍ കമ്പ്യൂട്ടറിന്റെ ഉപയോഗത്തോടെ ഏതു സീനുകളും എങ്ങനെ വേണമെങ്കിലും നീക്കുകയോ മുറിച്ചു മാറ്റുകയോ ചെയ്യാം. ഇതാണ് നോണ്‍ ലീനിയര്‍ എഡിറ്റിംഗ്. |
nonagon | നവഭുജം. | 9 വശങ്ങളുള്ള ബഹുഭുജം. |
nondisjunction | അവിയോജനം. | കോശവിഭജന സമയത്ത് പുത്രികാക്രാമസോമുകള്‍ തുല്യമായി എതിര്‍ ധ്രുവങ്ങളിലേക്ക് പോകാതെ, രണ്ടും ഒരേ ധ്രുവത്തിലേക്ക് പോകുന്ന പ്രതിഭാസം. ഇതിന്റെ ഫലമായി പുത്രികാകോശങ്ങളിലൊന്നില്‍ ഒരു ക്രാമസോം കൂടുതലും മറ്റേതില്‍ ഒന്ന് കുറവുമായിരിക്കും. ഇത്തരം ക്രാമസോം വൈകല്യങ്ങളാണ് ഡണ്‍ൗസ് സിന്‍ഡ്രാം, ടര്‍ണര്‍ സിന്‍ഡ്രാം എന്നിവയ്‌ക്ക് കാരണമാകുന്നത്. |
nonlinear equation | അരേഖീയ സമവാക്യം. | രേഖീയമല്ലാത്ത സമവാക്യം. linear equation നോക്കുക. |
NOR | നോര്‍ഗേറ്റ്. | gate |
nor adrenaline | നോര്‍ അഡ്രിനലീന്‍. | അഡ്രിനല്‍ മെഡുലയില്‍ നിന്ന് ഉത്‌പാദിപ്പിക്കുന്ന ഒരു ഹോര്‍മോണ്‍. ഹൃദയം, അന്നപഥം, ഗ്രന്ഥികള്‍ ഇവയുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു. nor epinephrine എന്നും പേരുണ്ട്. |
nor epinephrine | നോര്‍ എപ്പിനെഫ്രിന്‍. | - |
normal (maths) | അഭിലംബം. | ഒരു രേഖയ്‌ക്കോ സമതലത്തിനോ ലംബമായ മറ്റൊരു രേഖ അഥവാ സമതലം. ഒരു വക്രത്തിന് ഒരു ബിന്ദുവില്‍ വരയ്‌ക്കുന്ന സ്‌പര്‍ശരേഖയ്‌ക്ക് ലംബമായി അതേ ബിന്ദുവിലൂടെ വരയ്‌ക്കുന്ന രേഖയാണ് വക്രത്തിന്റെ അഭിലംബം. വക്രതലത്തിന്റെ ഒരു ബിന്ദുവിലെ സ്‌പര്‍ശതലത്തിനു ലംബമായി അതേബിന്ദുവിലൂടെയുള്ള സമതലമാണ് വക്രതലത്തിന്റെ അഭിലംബം. |
normal salt | സാധാരണ ലവണം. | ഒരു അമ്ലത്തിലുള്ള അയണീകരണസാധ്യമായ ഹൈഡ്രജന്‍ അയോണുകളെല്ലാം വിസ്ഥാപിച്ച് കിട്ടുന്ന ലവണം. |
normality (chem) | നോര്‍മാലിറ്റി. | ഒരു ലിറ്റര്‍ ലായനിയില്‍ എത്ര ഗ്രാംഇക്വിവലന്റ് ലീനം ഉണ്ട് എന്ന് സൂചിപ്പിക്കുന്നു. |
Northern blotting | നോര്‍ത്തേണ്‍ ബ്ലോട്ടിംഗ. | RNA യെ സൂക്ഷ്‌മമായി വേര്‍തിരിച്ച് പഠിക്കുന്ന മാര്‍ഗം. ഇലക്‌ട്രാഫോറസിസ് വഴി അഗാറോസ് ജെല്ലില്‍ എത്തിച്ച RNA ഖണ്ഡങ്ങളെ നൈട്രാസെല്ലുലോസ് ഫില്‍ട്ടറിലേക്ക് മാറ്റി ലേബല്‍ ചെയ്‌ത DNA പ്രാബുകളുമായി ചേര്‍ത്ത് പരിശോധിക്കയാണ് ഇതില്‍ ചെയ്യുന്നത്. |
northern light | ഉത്തരധ്രുവ ദീപ്‌തി. | അറോറ ബോറിയാലിസ്. aurora നോക്കുക |
northing | നോര്‍ത്തിങ്. | ഔത്തരേയം. മേപ്പുകളില്‍ വടക്കോട്ടു പോകുന്തോറും വര്‍ധനവ് കാണിക്കുന്ന സമാന്തര രേഖകള്‍. അക്ഷാംശ രേഖകള്‍ നോര്‍ത്തിങ്ങില്‍ പെടുന്നു. |