Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
albino | ആല്‍ബിനോ | ആല്‍ബിനിസം ഉള്ള ജീവി |
albumin | ആല്‍ബുമിന്‍ | ജലലേയങ്ങളായ പ്രാട്ടീനുകള്‍. ചൂടാക്കിയാല്‍ ഖരാവസ്ഥ പ്രാപിക്കും. രക്തത്തിന്റെ ഓസ്‌മോട്ടിക് മര്‍ദം നിലനിര്‍ത്തുന്ന പ്രധാന ഘടകം. പാല്‍, മുട്ട എന്നിവയില്‍ ആല്‍ബുമിന്‍ അടങ്ങിയിരിക്കും. ഗോതമ്പിലുള്ള ലൂക്കോസിന്‍ മറ്റൊരു ഉദാഹരണമാണ്. |
albuminous seed | അല്‍ബുമിനസ് വിത്ത് | ബീജാന്നം ഉള്ള വിത്ത്. ഉദാ: നെല്ല്. |
alchemy | രസവാദം | ആല്‍ക്കെമി. ആധുനിക രസതന്ത്രത്തിന്റെ മുന്നോടി. മൂലക രൂപാന്തരണത്തെക്കുറിച്ചുള്ള ആദ്യകാല വിശ്വാസം. "അധമ' ലോഹങ്ങളായ ഈയം, ഇരുമ്പ് മുതലായവയെ സ്വര്‍ണമാക്കി മാറ്റാമെന്നുള്ള ചിന്ത. ഇതിന് സഹായിക്കുന്ന philosopher's stone എന്ന വസ്‌തു കണ്ടെത്താനായി ഒട്ടനവധി ഗവേഷണങ്ങള്‍ രസവാദികള്‍ നടത്തിയിരുന്നു. ഈ പരീക്ഷണങ്ങളാണ് ആധുനിക രസതന്ത്രത്തിലേക്ക് നയിച്ചത്. |
alcohols | ആല്‍ക്കഹോളുകള്‍ | −OH ഗ്രൂപ്പ് ഉള്ള കാര്‍ബണിക സംയുക്തങ്ങള്‍ ഉദാ: C2H5−OH ഈഥൈല്‍ ആല്‍ക്കഹോള്‍. CH3−OH- മീഥൈല്‍ ആല്‍ക്കഹോള്‍. പ്രമറി, സെക്കണ്ടറി, ടെര്‍ഷ്യറി എന്നിങ്ങനെ വിവിധതരം ആല്‍ക്കഹോളുകളുണ്ട്. ആല്‍ക്കഹോളുകള്‍ നല്ല കാര്‍ബണിക ലായകങ്ങളാണ്. ആല്‍ക്കഹോള്‍ കുടുംബത്തില്‍പ്പെട്ട ഈഥൈല്‍ ആല്‍ക്കഹോളാണ് എഥനോള്‍ എന്നറിയപ്പെടുന്നത്. വളരെയേറെ വ്യാവസായിക പ്രാധാന്യമുള്ളതാണ് ഈഥൈല്‍ ആല്‍ക്കഹോള്‍. മദ്യത്തില്‍ അടങ്ങിയിരിക്കുന്ന ലഹരി പദാര്‍ഥവും ഇതു തന്നെയാണ്. |
Aldebaran | ആല്ഡിബറന് | ഏറ്റവും ശോഭയുള്ള 15 നക്ഷത്രങ്ങളിലൊന്ന്. ഇതൊരു ചുവപ്പ് ഭീമനാണ്. ഇടവം രാശി ( taurus) യിലാണ് ഈ നക്ഷത്രം. 65.23 പ്രകാശവര്‍ഷമാണ് നക്ഷത്രത്തിലേക്കുള്ള ദൂരം. ഇത് രോഹിണി ജന്മനക്ഷത്രത്തിന്റെ ഭാഗമാണ്. |
aldehyde | ആല്‍ഡിഹൈഡ് | −CHO ഗ്രൂപ്പ് അടങ്ങിയിട്ടുള്ള കാര്‍ബണിക സംയുക്തം. ഉദാ: അസറ്റാല്‍ഡിഹൈഡ് ഫോര്‍മാല്‍ഡിഹൈഡ്. വളരേയേറെ വ്യാവസായിക പ്രാധാന്യമുള്ള സംയുക്തങ്ങളാണ്. |
aleurone grains | അല്യൂറോണ്‍ തരികള്‍ | വിത്തുകളില്‍ കണ്ടുവരുന്ന ഒരിനം പ്രാട്ടീന്‍ കണികകള്‍. |
Aleuroplast | അല്യൂറോപ്ലാസ്റ്റ് | പ്രാട്ടീനുകള്‍ ശേഖരിച്ചുവെച്ച പ്ലാസ്റ്റിഡ്. |
algae | ആല്‍ഗകള്‍ | പരിണാമശ്രണിയുടെ ഏറ്റവും അടിത്തട്ടിലുള്ള സസ്യവിഭാഗം. ഏകകോശ ആല്‍ഗകള്‍ മുതല്‍ താലോയ്‌ഡ് ആല്‍ഗകള്‍ വരെ ഇവയില്‍ ഉള്‍പ്പെടുന്നു. |
algebraic equation | ബീജീയ സമവാക്യം | ഒരു ബീജീയ ഏകദത്തെ പൂജ്യത്തോടു തുല്യമാക്കി കാണിക്കുന്നതോ, മറ്റൊരു ബീജീയ ഏകദത്തോടു തുല്യമാക്കി കാണിക്കുന്നതോ ആയ സമവാക്യം. ഉദാ: 2 x+y=0, x2+y2=3x+2y−1 |
algebraic expression | ബീജീയ വ്യഞ്‌ജകം | ചരങ്ങളും സ്ഥിരസംഖ്യകളും ബീജീയ സംക്രിയകള്‍ കൊണ്ട് ബന്ധിച്ചിരിക്കുന്ന വ്യഞ്‌ജകം. ഉദാ: 2 x+y. |
algebraic function | ബീജീയ ഏകദം | സങ്കലനം, വ്യവകലനം, ഗുണനം, ഹരണം, സംഖ്യയുടെ ഘാതം കാണല്‍, സംഖ്യയുടെ മൂലം കാണല്‍ എന്നീ ക്രിയകള്‍ മാത്രം ചെയ്‌ത് മൂല്യം ലഭിക്കുന്ന ഏകദം. |
algebraic number | ബീജീയ സംഖ്യ | ഗുണോത്തരങ്ങളെല്ലാം ഭിന്നകം ( rational)ആയുള്ള സമീകരണത്തിന്റെ മൂലം. ഉദാ: സമീകരണം x2-2=0 ;മൂലങ്ങള്‍ √2, - √2. |
algebraic sum | ബീജീയ തുക | രണ്ടോ അതിലധികമോ പദങ്ങളുടെ തുക. ഉദാ:-2, 8, 3 ഇവയുടെ ബീജീയ തുക 9 ആണ്. x+y, yഇവയുടെ ബീജീയതുക x+2y ആണ്. |
Algol | അല്‍ഗോള്‍ | 1. പെര്‍സിയൂസ് നക്ഷത്രഗണത്തില്‍ പ്രകാശ തീവ്രതയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന നക്ഷത്രം. പിശാച് നക്ഷത്രം എന്നാണ് പേരിനര്‍ഥം. 2.87 ദിവസങ്ങളിടവിട്ട് അത് നിറം മങ്ങി, ഏകദേശം 10 മണിക്കൂറുകള്‍ക്ക് ശേഷം പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങിയെത്തുന്നു. അല്‍ഗോള്‍ ഒരു നക്ഷത്ര ത്രയമാണ്. അവയില്‍ രണ്ട് നക്ഷത്രങ്ങള്‍ വളരെയടുത്താണ്. ഒരു പൊതു കേന്ദ്രത്തെ വലം വയ്‌ക്കുന്ന ഈ നക്ഷത്രങ്ങള്‍ ഇടയ്‌ക്കിടെ പരസ്‌പരം മറയ്‌ക്കുന്നു. നക്ഷത്രത്തിന്റെ പ്രകാശവ്യതിയാനത്തിന് കാരണമിതാണ്. 2. ഒരു കമ്പ്യൂട്ടര്‍ ഭാഷ ALGorithmic Oriented Language എന്നതിന്റെ ചുരുക്കമാണ് Algol. |
Algorithm | അല്‍ഗരിതം | ഒരു പ്രശ്‌നത്തിന്റെ നിര്‍ധാരണത്തിനായി വ്യക്തമായി നിര്‍വചിച്ചിട്ടുള്ള ചട്ടങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും ഗണം. അല്‍ഗരിതങ്ങളെ ഫ്‌ളോചാര്‍ട്ട് കൊണ്ട് വിശദീകരിക്കുകയാണ് പതിവ്. |
alicyclic compound | ആലിസൈക്ലിക സംയുക്തം | സംവൃത ശൃംഖലയുള്ള അരോമാറ്റികമല്ലാത്ത, കാര്‍ബോചാക്രിക സംയുക്തങ്ങള്‍ ഉദാ: സൈക്ലോഹെക്‌സേന്‍. |
alimentary canal | അന്നപഥം | ജന്തുക്കളില്‍ വായമുതല്‍ മലദ്വാരം വരെയുള്ള നാളി. |
aliphatic compound | ആലിഫാറ്റിക സംയുക്തങ്ങള്‍ | വിവൃത ശൃംഖലാ കാര്‍ബണിക യഗൗികങ്ങള്‍. ചില പ്രധാന വിവൃത ശൃംഖലാസംയുക്തങ്ങള്‍ കൊഴുപ്പുകളില്‍ ഉള്ളതുകൊണ്ടാണ് ഇവയെ ആലിഫാറ്റിക സംയുക്തങ്ങള്‍ എന്നുവിളിക്കുന്നത്. ഇവ പൂരിതമോ അപൂരിതമോ ആവാം. |