Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
allopatry | അല്ലോപാട്രി | ഒരേ സ്‌പീഷീസില്‍ പെട്ട ജീവികള്‍ വ്യത്യസ്‌ത ഭൂപ്രദേശങ്ങളില്‍ പരസ്‌പരം പ്രത്യുത്‌പാദന ബന്ധമില്ലാതെ അധിവസിക്കുന്ന അവസ്ഥ. |
allopolyploidy | അപരബഹുപ്ലോയിഡി | രണ്ടോ അതിലധികമോ സ്‌പീഷീസുകളുടെ ക്രാമസോം സെറ്റുകള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ബഹുപ്ലോയിഡി. സ്‌പീഷീസുകള്‍ തമ്മില്‍ സങ്കരം നടക്കുമ്പോഴാണിതുണ്ടാകുന്നത്. ഉദാഹരണമായി പ്രാചീന കാലത്ത് കൃഷി ചെയ്യപ്പെട്ടിരുന്ന എമ്മര്‍ ഗോതമ്പും അതിനോട് ബന്ധപ്പെട്ട ആട്ടിന്‍മുഖപ്പുല്ലും ചേര്‍ന്ന് സങ്കരണം നടത്തിയതിന്റെ ഫലമായിട്ടാണ് ഇന്നത്തെ ഗോതമ്പ് സ്‌പീഷീസുണ്ടായത് എന്നു കരുതപ്പെടുന്നു. ഒരു ജീവിയില്‍ ഒരു സെറ്റു ക്രാമസോം നാല് പ്രാവശ്യം ആവര്‍ത്തിച്ചു കാണപ്പെടുന്നതിനെ ടെട്രാപ്ലോയ്‌ഡ് എന്നു പറയുന്നു. രണ്ട് വ്യത്യസ്‌ത സ്‌പീഷീസുകളുടെ ക്രാമസോം സെറ്റുകള്‍ തമ്മില്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന സിക്താണ്ഡത്തിലെ ക്രാമസോമുകള്‍ ഇരട്ടിക്കുന്നതു മൂലമുണ്ടാകുന്ന ബഹുപ്ലോയിഡി ആണ് അല്ലോടെട്രാപ്ലോയിഡ്. |
allosome | അല്ലോസോം | ലിംഗക്രാമസോമുകള് ഒഴികെയുള്ള ക്രാമസോമുകളുടെ പൊതുനാമം. |
allotetraploidy | അപ ചതുര്പ്ലോയിഡി | നാല് സെറ്റ് ക്രാമസോമുകളുള്ള ബഹുപ്ലോയിഡി. ഈ സെറ്റുകള്‍ വ്യത്യസ്‌ത സ്‌പീഷീസുകളില്‍ നിന്ന് വന്നതായിരിക്കും. allopolyploidy നോക്കുക. |
allotrope | രൂപാന്തരം | ഒരേ മൂലകത്തിന്റെ ആറ്റങ്ങളുടെ വിന്യാസക്രമം വ്യത്യസ്‌തമാവുമ്പോള്‍ ഉണ്ടാവുന്ന വിവിധ രൂപങ്ങള്‍. ഭൗതിക ഗുണങ്ങളില്‍ വ്യത്യാസമുണ്ടാകും. രാസഗുണങ്ങളില്‍ വ്യത്യാസമുണ്ടാവില്ല. ക്രിയാശീലത്തില്‍ വ്യത്യാസമുണ്ടാകും. ഈ പ്രതിഭാസത്തെ രൂപാന്തരത്വം എന്നു പറയുന്നു. ഉദാ: കാര്‍ബണിന്റെ രൂപാന്തരങ്ങളാണ് ഗ്രാഫൈറ്റ്, വജ്രം, മരക്കരി എന്നിവ. |
allotropism | രൂപാന്തരത്വം | - |
alloy | ലോഹസങ്കരം | രണ്ടോ അതിലധികമോ ഘടകമൂലകങ്ങള്‍ ചേര്‍ന്നുണ്ടാകുന്നതും അതിലൊന്നെങ്കിലും ലോഹവുമായ ഖരലായനി. ഉദാ: പിച്ചള (60% Cu, 40% Zn), ഓട് (90% Cu, 10% Zn), സ്റ്റെയിന്‍ലസ് സ്റ്റീല്‍ (74-75% Fe, 18% Cr, 0.2-1.4% C, 8%Ni) |
alloy steel | സങ്കരസ്റ്റീല് | കാര്‍ബണ്‍ കൂടാതെ ഒന്നോ അതിലധികമോ മൂലകങ്ങള്‍ ചേര്‍ന്ന ഉരുക്ക്. ഇത്തരം ഉരുക്കിന്റെ സവിശേഷ ഗുണധര്‍മ്മങ്ങള്‍ക്ക് കാരണം ഈ മൂലകങ്ങള്‍ ആയിരിക്കും. ഉദാ: സ്റ്റെയിന്‍ലസ് സ്റ്റീല്‍. |
alluvium | എക്കല്‍ | നദികള്‍ വഹിച്ചുകൊണ്ടുവരുന്ന ഖരപദാര്‍ത്ഥങ്ങള്‍ നദീതടങ്ങളിലോ പ്രളയ സമതലങ്ങളിലോ തടാകങ്ങള്‍, ഡല്‍റ്റകള്‍ എന്നിവയിലോ അടിഞ്ഞുകൂടിയുണ്ടാവുന്ന നിക്ഷേപങ്ങള്‍. മണ്ണ്, മണല്‍, ചരല്‍, ജൈവ വസ്‌തുക്കള്‍ എന്നിവയാണ് ഇങ്ങനെ നിക്ഷേപിക്കപ്പെടുന്നത്. ഗംഗാസമതലപ്രദേശം ഇങ്ങനെയുള്ള എക്കല്‍ നിക്ഷേപം വഴി ഉണ്ടായതാണ്. |
Almagest | അല്‍ മജെസ്റ്റ് | അലക്സാന്‍ഡ്രിയയിലെ ടോളമി AD 140 ല്‍ പൂര്‍ത്തിയാക്കിയ ജ്യോതിശ്ശാസ്‌ത്ര-ഗണിത വിജ്ഞാനകോശം. ഇതില്‍ ഒരു നക്ഷത്ര കാറ്റലോഗും അടങ്ങിയിരുന്നു. 17-ാം നൂറ്റാണ്ടിന്റെ തുടക്കം വരെ എല്ലാ അറബിക് ജ്യോതിശാസ്‌ത്രത്തിന്റെയും യൂറോപ്യന്‍ ജ്യോതിശ്ശാസ്‌ത്രത്തിന്റെയും അടിസ്ഥാന ഗ്രന്ഥം ഇതായിരുന്നു. |
alnico | അല്‍നിക്കോ | ഇരുമ്പ്, അലൂമിനിയം, നിക്കല്‍, കൊബാള്‍ട്ട്, കോപ്പര്‍ എന്നീ ലോഹങ്ങള്‍ അടങ്ങിയ ലോഹസങ്കരങ്ങളുടെ ഒരു കൂട്ടം. സ്ഥിരകാന്തങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. |
Alpha Centauri | ആല്ഫാസെന്റൌറി | ഒരു ഇരട്ട നക്ഷത്രം. സെന്റാറസ് ഗണത്തിലെ ഏറ്റവും ശോഭയുള്ള താരം. സൂര്യനും പ്രാക്‌സിമാ സെന്റൗറിയും കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം. 4.3 പ്രകാശവര്‍ഷം അകലെയാണ് സ്ഥാനം. |
alpha decay | ആല്‍ഫാ ക്ഷയം | അണുകേന്ദ്രത്തില്‍ നിന്ന് ആല്‍ഫാകണം ഉത്സര്‍ജിക്കപ്പെടുന്ന റേഡിയോ ആക്‌റ്റീവ് വിഘടനം. ഇതുമൂലം കണത്തിന്റെ അണുസംഖ്യയില്‍ രണ്ടിന്റെയും അണുഭാരത്തില്‍ നാലിന്റെയും കുറവുണ്ടാകും. |
alpha particle | ആല്‍ഫാകണം | 2He4. റേഡിയോ ആക്‌ടീവ് പദാര്‍ഥങ്ങളുടെ അണുകേന്ദ്രത്തില്‍ നിന്ന് ഉത്സര്‍ജിക്കപ്പെടുന്ന കണങ്ങളിലൊന്ന്. ഇത് ഹീലിയം അണുകേന്ദ്രമാണ്. ആല്‍ഫാ കണധാരയ്‌ക്ക് അല്ലെങ്കില്‍ ആല്‍ഫാ വികിരണം എന്നു പറയുന്നു. |
alternate angles | ഏകാന്തര കോണുകള്‍ | രണ്ടോ അതിലധികമോ രേഖകളെ മറ്റൊരു രേഖ ഖണ്ഡിക്കുമ്പോഴുണ്ടാകുന്നതും ഒരു പ്രത്യേക ക്രമം അനുസരിക്കുന്നതുമായ കോണുകള്‍. ചിത്രത്തില്‍ " I', 'm' എന്നീ രേഖകളെ " t' എന്ന രേഖ ഖണ്ഡിക്കുന്നു. 4, 5 എന്നിവ ഏകാന്തര കോണുകളാണ്. എകാന്തര കോണുകളായുള്ള മറ്റു ജോഡികള്‍ (3,6), (1,8), (2,7) എന്നിവയാണ്. ഇവയില്‍ (4,5), (3,6) എന്നിവയെ ആന്തര ഏകാന്തര കോണുകള്‍ എന്നും (1,8), (2,7) എന്നിവയെ ബാഹ്യ ഏകാന്തര കോണുകള്‍ എന്നും പറയുന്നു. |
alternating current | പ്രത്യാവര്‍ത്തിധാര | ക്രമമായി ദിശ മാറിക്കൊണ്ടിരിക്കുന്ന വൈദ്യുത പ്രവാഹം. ഏറ്റവും ലളിതമായ പ്രത്യാവര്‍ത്തിധാരയെ I=I0Sin 2πft എന്ന സരള ഹാര്‍മോണിക ഫലനം കൊണ്ട് സൂചിപ്പിക്കാം. ഇവിടെ f ആവൃത്തിയും t സമയവുമാണ്. നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്നത് 50 Hz ആവൃത്തിയുള്ള പ്രത്യാവര്‍ത്തിധാരയാണ്. |
alternating function | ഏകാന്തര ഏകദം | രണ്ടു സ്വതന്ത്ര ചരങ്ങളെ തമ്മില്‍ മാറ്റുന്നതിന്റെ ഫലമായി ഫലനത്തിന്റെ മൂല്യത്തിന്റെ ചിഹ്നത്തിന് മാറ്റം വരുന്ന (ധനം ഋണവും ഋണം ധനവുമാകുന്ന) ഏകദം. ഉദാ: x y. |
alternating series | ഏകാന്തര ശ്രണി | ഒന്നിടവിട്ടുള്ള പദങ്ങള്‍ ഒരേ ചിഹ്നത്തോടു കൂടിയതും അടുത്തടുത്തുള്ള ഏതു രണ്ടു പദങ്ങളും വിഭിന്ന ചിഹ്നങ്ങളോടു കൂടിയതുമായ ശ്രണി. V1, V2, V3.. എന്നിവ ധന സംഖ്യകളായാല്‍ V1−V2+V3...+ (-1)n-1vn+... എന്നത് ഒരു ഏകാന്തര ശ്രണിയാണ്. |
alternation of generations | തലമുറകളുടെ ഏകാന്തരണം | ഒരിനം ജീവിയില്‍ തന്നെ ലൈംഗികവും അലൈംഗികവുമായ തലമുറകള്‍ ഒന്നിടവിട്ടു പുനരാവര്‍ത്തിക്കപ്പെടുന്ന പ്രക്രിയ. metagenesis എന്നും പറയും. ഉദാ: പന്നല്‍ ചെടിയുടെ ജീവിത ചക്രം. |
alternator | ആള്‍ട്ടര്‍നേറ്റര്‍ | പ്രത്യാവര്‍ത്തി വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന ഡൈനാമോ. |