Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
affinity | ബന്ധുത | (chem) രാസപരമായി കൂടിച്ചേരാനുള്ള മൂലകങ്ങളുടെ ശേഷി. 2. (bio)ഒരു ജീവിവിഭാഗത്തിന് മറ്റുള്ളവയുമായുള്ള പരിണാമപരമായ അടുപ്പം. |
agamogenesis | അലൈംഗിക ജനനം | ഗാമേറ്റുകള്‍ വഴിയല്ലാത്ത പ്രത്യുല്‍പാദനം. |
agamospermy | അഗമോസ്പെര്മി | ബീജസങ്കലനം കൂടാതെ വിത്തുണ്ടാകുന്ന അവസ്ഥ. |
agar | അഗര്‍ | ഒരുതരം ശ്ലേഷ്‌മക പദാര്‍ഥം. ചിലയിനം കടല്‍പ്പായലുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ഒരു കാര്‍ബോ ഹൈഡ്രറ്റ്. |
age hardening | ഏജ് ഹാര്ഡനിംഗ് | ശുദ്ധീകരിക്കപ്പെട്ടുകഴിയുമ്പോള് ഒരു ലോഹത്തിന്റെയോ കൂട്ടുലോഹത്തിന്റെയോ കാഠിന്യം വര്‍ദ്ധിക്കുന്ന പ്രക്രിയ. |
age specific death rate (ASDR) | വയസ് അടിസ്ഥാനമായ മരണനിരക്ക് | ഒരു പ്രത്യേക പ്രായപരിധിയിലെ മരണത്തിന്റെ എണ്ണവും ജനസംഖ്യയും പരിഗണിച്ചുകൊണ്ട് മരണനിരക്ക് കണക്കാക്കുന്ന രീതി. ഒരുപ്രത്യേക പ്രായപരിധിയില്‍ ഒരു വര്‍ഷത്തിലുണ്ടായ മരണങ്ങളുടെ എണ്ണം ASDR= x1000 ആ വര്‍ഷത്തിന്റെ മധ്യത്തില്‍ പ്രസ്‌തുത പ്രായപരിധിയിലുള്ള ജനസംഖ്യ |
agglutination | അഗ്ലൂട്ടിനേഷന്‍ | ആശ്ലേഷണം. ഒന്നായി ഒട്ടിച്ചേരല്‍. ഉദാ: പരസ്‌പരം പൊരുത്തപ്പെടാത്ത രക്തങ്ങള്‍ കൂട്ടിക്കലര്‍ത്തുമ്പോള്‍ ചുവന്ന രക്തകോശങ്ങള്‍ കൂടിച്ചേര്‍ന്ന് കട്ടയാകുന്നത്; ശരീരത്തില്‍ പ്രവേശിക്കുന്ന ബാക്‌റ്റീരിയങ്ങളെയോ വൈറസ്സുകളെയോ ആന്റിബോഡികള്‍ ഒട്ടിച്ചു ചേര്‍ക്കുന്നത്. |
aggradation | അധിവൃദ്ധി | ഭൂമിയുടെ ഉപരിതലത്തിലുള്ള ശിലാപടലങ്ങള്‍ ബലകൃത-രാസായനിക പ്രക്രിയകളില്‍ വിഘടിച്ചോ പൊടിഞ്ഞോ ഉണ്ടാകുന്ന പദാര്‍ഥങ്ങള്‍ പ്രകൃതിശക്തികളുടെ പ്രവര്‍ത്തനത്താല്‍ നീക്കം ചെയ്യപ്പെട്ട് മറ്റൊരിടത്ത് നിക്ഷേപിക്കപ്പെടുന്ന പ്രക്രിയ. |
aggregate | പുഞ്‌ജം | (geo) ശിലാശകലങ്ങളോ ധാതുശകലങ്ങളോ അടിഞ്ഞു കൂടിയുണ്ടാക്കുന്ന ശിലാ പടലം. |
aggregate fruit | പുഞ്ജഫലം | ഒരു പുഷ്‌പത്തിലെ സ്വതന്ത്രമായ അനേകം അണ്ഡപര്‍ണ്ണങ്ങള്‍ വളര്‍ന്നുണ്ടാകുന്ന ഫലസമൂഹം. ഉദാ: ആത്ത, അരണമരം എന്നിവയുടെ ഫലങ്ങള്‍. |
aglosia | എഗ്ലോസിയ | നാക്കില്ലാത്ത അവസ്ഥ. |
ahmes papyrus | അഹ്‌മെസ് പാപ്പിറസ് | അറിയപ്പെടുന്നതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള ഈജിപ്‌ഷ്യന്‍ ഗണിത ഗ്രന്ഥം. ക്രി.മു. 1500ന് അടുത്ത് രചിക്കപ്പെട്ടു. Rhind papyrus എന്നും പറയുന്നു. |
air | വായു | ഭൂമിയെ ആവരണം ചെയ്‌തിട്ടുള്ള വാതക മിശ്രിതം. വ്യാപ്‌തമാനത്തില്‍ അതിന്റെ ചേരുവ താഴെ കാണുംവിധം ആണ്. നൈട്രജന്‍ 78.08%, ഓക്‌സിജന്‍ 20.95%, ആര്‍ഗണ്‍ 0.93%, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് 0.03%, നിയോണ്‍ 0.0018%, ഹീലിയം 0.0005%, ക്രിപ്‌റ്റണ്‍ 0.0001%, സെനോണ്‍ 0.00001%. ഇതുകൂടാതെ ജലബാഷ്‌പം, ധൂളി, പരാഗരേണുക്കള്‍, വളരെ ചെറിയ തോതില്‍ മറ്റുവാതകങ്ങള്‍ എന്നിവയും കാണാം. |
air gas | എയര്ഗ്യാസ് | കാര്‍ബണ്‍ മോണോക്‌സൈഡിന്റെയും നൈട്രജന്റെയും മിശ്രിതം. താപദീപ്‌തമായ കരിയുടെ മുകളിലൂടെ വായു പായിച്ചാണ് ഇത് നിര്‍മിക്കുന്നത്. ആന്തര ദഹന എഞ്ചിനുവേണ്ടിയുള്ള ലോഹപ്പണിയില്‍ നിരോക്‌സീകാരകമായി ഉപയോഗിക്കുന്നു. |
ait | എയ്റ്റ് | ചെറുദ്വീപ്, പ്രത്യേകിച്ച് നദികളിലുള്ളവ. eyot എന്നും എഴുതും. |
akaryote | അമര്മകം | മര്‍മം ഇല്ലാത്ത കോശം. |
akinete | അക്കൈനെറ്റ് | നിശ്ചേഷ്ട ബീജാണു പ്രതികൂല കാലാവസ്ഥ തരണം ചെയ്യാന്‍ ചിലയിനം പായലുകള്‍ നിര്‍മിക്കുന്ന, കനത്ത പുറംചട്ടയോടുകൂടിയ സ്‌പോര്‍. |
alar | പക്ഷാഭം | ചിറക് പോലുള്ള ഉദാ: alar membrane |
albedo | ആല്‍ബിഡോ | ഒരു വസ്‌തുവിന്റെ പ്രകാശ പ്രതിഫലനീയതയെ സൂചിപ്പിക്കുന്ന പദം. പ്രതിഫലിച്ച പ്രകാശോര്‍ജവും വസ്‌തുവില്‍ പതിച്ച പ്രകാശോര്‍ജവും തമ്മിലുള്ള അനുപാതം. ഭൂമിയുടെ ശരാശരി ആല്‍ബിഡോ 0.4 ആണ്. |
albinism | ആല്‍ബിനിസം | ശരീരനിറത്തിന് കാരണമാകുന്ന മെലാനിന്‍ ഇല്ലാത്ത അവസ്ഥ. ഒരു ഗുപ്‌ത ജീന്‍ സമയുഗ്മാവസ്ഥയില്‍ വന്നാണ് ഈ ജന്മവൈകല്യം ഉണ്ടാവുന്നത്. മനുഷ്യന്‍, എലി, മുയല്‍ തുടങ്ങിയവയില്‍ ആല്‍ബിനിസം കാണപ്പെടുന്നു. |